
ഇന്ത്യന്‍ ക്രിക്കറ്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ ഓരോ പൊസിഷനിലേക്കും വലിയ മല്‍സരമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു താരത്തിന്റെ വീഴ്ച മറ്റൊരു കളിക്കാരന്റെ നേട്ടമായി മാറിയേക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി നന്നായി തുടങ്ങിയ ശേഷം ഇപ്പോള്‍ അവസരം കിട്ടാതെ പുറത്തിരിക്കുന്ന ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

രാഹുല്‍ ചാഹര്‍
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഉയര്‍ന്നുവന്ന താരങ്ങളിലൊരാളാണ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ സര്‍പ്രൈസ് താരങ്ങളിലൊരാളായിരുന്നു രാഹുല്‍. സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെപ്പോലും പിന്തള്ളിയാണ് താരം ലോകകപ്പ് ടീമിലേക്കു വന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് രാഹുലിനു ടീമില്‍ ഇടം നേടിക്കൊടുത്തത്. 2021ല്‍ തന്നെയായിരുന്നു താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്.

ടി20 ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ മാത്രമേ രാഹുല്‍ ചാഹറിനെ ഇന്ത്യ കളിപ്പിച്ചുള്ളൂ. ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായ ശേഷം പിന്നീടൊരിക്കലും താരത്തിനു ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ഇന്ത്യക്കു വേണ്ടി ആറു ടി20കളില്‍ നിന്നും 7.59 ഇക്കോണി റേറ്റില്‍ ഏഴു വിക്കറ്റുകളാണ് ചാഹര്‍ വീഴ്ത്തിയത്. രവി ബിഷ്‌നോയിയെപ്പോലെയുള്ള സ്പിന്നര്‍മാരുടെ വരവോടെ ചാഹറിനു ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് ദുഷ്‌കമരമാവും.
IND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

വെങ്കടേഷ് അയ്യര്‍
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടു വന്ന താരമായിരുന്നു മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. 2021ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നടത്തിയ മിന്നുന്ന പ്രകടനം താരത്തിനു ടീമിലേക്കു വഴി തുറക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിയായി ഹാര്‍ദിക് മാസങ്ങളോളം വിട്ടുനിന്നപ്പോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി വെങ്കി മാറി.

ടി20 കരിയറില്‍ 4, 12*, 20, 24*, 33, 35*, 5 എന്നിങ്ങനെയാണ് ഇന്ത്യക്കായി താരത്തിന്റെ സ്‌കോറുകള്‍. നാലു മല്‍സരങ്ങളില്‍ ബൗള്‍ ചെയ്ത വെങ്കി വീഴ്ത്തിയത് നാലു വിക്കറ്റുകളാണ്. പക്ഷെ ഹാര്‍ദിക് ഫിറ്റ്‌നസ് വീണ്ടെടുത്ത് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നതോടെ വെങ്കടേഷിനെ ഇന്ത്യക്കു ആവശ്യമില്ലാതെ വരികയും ചെയ്തു. മാത്രമല്ല കഴിഞ്ഞ ഐപിഎല്ലിലെ മോശം പ്രകടനം കൂടി കണ്ടതോടെ താരം ടീമില്‍ നിന്നൊഴിവാക്കപ്പെടുകയും ചെയ്തു. എങ്കിലും ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ വെങ്കിക്കു ഇനിയും അവസരമുണ്ട്. സീം ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ രാജ്യത്തു അധികമില്ലെന്നതു താരത്തിനു പ്ലസ് പോയിന്റാണ്.

ടി നടരാജന്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്തെ പേസ് സെന്‍സേഷനായിരുന്നു യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റും ഇടംകൈയന്‍ പേസറുമായ ടി നടരാജന്‍. ഐപിഎല്ലിലൂടെ ഇന്ത്യക്കു ലഭിച്ച മറ്റൊരു മികച്ച താരമാണ് അദ്ദേഹം. ന്യൂബോള്‍ സ്വിങ് ചെയ്യാനുള്ള മികവും ഡെത്ത് ഓവറുകളിലെ തുടര്‍ച്ചയായ യോര്‍ക്കറുകളുമാണ് നട്ടുവിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ത്തിയത്. 2020ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ നടരാജനു അവസരം ലഭിച്ചിരുന്നു. മികച്ച പ്രകടനം താരം നടത്തുകയും ചെയ്തിരുന്നു.
T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കവെയാണ് നടരാജനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു ശസ്ത്രിക്രിയക്കും വിധേയനായതോടെ നട്ടുവിനു ദേശീയ ടീമിലെ സ്ഥാനവും നഷ്ടമായി. ഫിറ്റ്‌നസ് വീണ്ടെടുത്ത് ക്രിക്കറ്റിലേക്കു മടങ്ങിവന്നെങ്കിലും ദേശീയ ടീമിലേക്കു പിന്നീടൊരിക്കലും താരത്തിനു വിളിവന്നില്ല. 2021 മാര്‍ച്ചിനു ശേഷം നടരാജന്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനം പേസര്‍ കാഴ്ചവച്ചിരുന്നു. പക്ഷെ താരത്തെ ടീമിലേക്കു തിരികെ വിളിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല.


Click it and Unblock the Notifications











