വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ്: ഇംഗ്ലണ്ടിന്റെ എതിര്‍പ്പ് വകവെച്ചില്ല, ആദ്യ ദിനം കളിച്ചത് ബെയ്ല്‍സില്ലാതെ — കാരണമിതാണ്

A Test Match Without Any Bails On Any Of The Stumps | Oneindia Malayalam

മാഞ്ചസ്റ്റര്‍: ക്രീസില്‍ ആദ്യം പറന്നെത്തിയതൊരു പ്ലാസ്റ്റിക് പന്ത്. തൊട്ടുപിന്നാലെ ചിപ്‌സിന്റെ പാക്കറ്റും. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഓസീസ് ബാറ്റ്‌സ്മാന്‍ മാര്‍നസ് ലബുഷെയ്ന്‍ ഒരു നിമിഷം ശങ്കിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ സ്റ്റമ്പുകള്‍ക്കിടിയില്‍ വെച്ച ബെയ്ല്‍സും കാണാനില്ല. നാലാം ആഷസ് ടെസ്റ്റിലെ ആദ്യ ദിനം കാറ്റു വില്ലനായപ്പോള്‍ ബെയ്ല്‍സ് ഊരിവെച്ച് കളിക്കേണ്ടി വന്നു ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും.

സംഭവം ഇങ്ങനെ

32 ഓവറിലായിരുന്നു കൗതുകമുണര്‍ത്തിയ ഈ സംഭവം. ഓവറിലെ ആദ്യ പന്തെറിയാന്‍ ഓടിത്തുടങ്ങിയതായിരുന്നു സ്റ്റുവര്‍ട്ട് ബ്രോഡ്. അപ്പോഴുണ്ട് ക്രീസിലേക്ക് പന്തും പാക്കറ്റുമെല്ലാം പറന്നുവരുന്നു. ഇതെന്തു കോപ്പെന്ന മട്ടില്‍ താരം രോഷം പ്രകടമാക്കുകയും ചെയ്തു. ബാറ്റിങ് എന്‍ഡില്‍ കാത്തുനിന്ന ലബുഷെയ്‌നാകട്ടെ ബെയ്ല്‍സ് വീണതും കണ്ട് അമ്പരന്നു പോയി.

ബെയ്ൽസില്ലാതെ കളിക്കാം

തുടരെ എടുത്തുവെച്ചിട്ടും ബെയ്ല്‍സ് തട്ടിവീഴ്ത്താന്‍ കാറ്റു കൂടുതല്‍ ഉത്സാഹം കാണിച്ചതോടെയാണ് ബെയ്ല്‍സില്ലാതെ കളിക്കാമെന്ന് അംപയര്‍മാരായ കുമാര്‍ ധര്‍മ്മസേനയും മരെയ്‌സ് എറാസ്മസും തീരുമാനിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ വളരെ അപൂര്‍വമായി മാത്രമേ ബെയ്ല്‍സില്ലാതെ കളിക്കാറുള്ളൂ. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും സ്റ്റുവട്ട് ബ്രോഡും അംപയര്‍മാരുടെ പക്കലെത്തി അതൃപ്തി അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

നിയമം പറയുന്നത്

കാരണം ക്രിക്കറ്റിന്റെ നിയമപുസ്തകത്തില്‍ ബെയ്ല്‍സില്ലാതെ കളിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. ക്രിക്കറ്റ് നിയമം 8.5 പ്രകാരം ആവശ്യമെങ്കില്‍ കളിയില്‍ ബെയ്ല്‍സ് ഒഴിവാക്കാന്‍ അംപയര്‍മാര്‍ക്ക് തീരുമാനിക്കാം. ബെയ്ല്‍സ് വേണ്ടെന്നു വെയ്ക്കുകയാണെങ്കില്‍ ബാറ്റിങ്, ബൗളിങ് എന്‍ഡുകളിലെ ബെയ്ല്‍സുകള്‍ നീക്കം ചെയ്യണം. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലായാല്‍ ബെയ്ല്‍സ് തിരികെ കൊണ്ടുവരണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.

ഇതിന്‍ പ്രകാരമാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആദ്യ ദിനം രണ്ടാം സെഷന്‍ ബെയ്ല്‍സില്ലാതെ കളിക്കാന്‍ അംപയര്‍മാര്‍ തീരുമാനിച്ചത്. മുന്‍പ് 2017 -ല്‍, അഫ്ഗാനിസ്താന്‍ – വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനിടയിലും ശക്തമായ കാറ്റിനെത്തുടര്‍ന്ന് ബെയ്ല്‍സില്ലാതെ കളിക്കാന്‍ ഇടവന്നിരുന്നു.

ടീം ഇന്ത്യ സൂക്ഷിച്ചോ... വിന്‍ഡീസാവില്ല, ദക്ഷിണാഫ്രിക്ക, തകര്‍ക്കുമെന്ന് കാഗിസോ റബാദ

ചെറുത്തുനിൽപ്പ്

ഇന്നലെ 44 ഓവര്‍ മാത്രമാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കളി നടന്നത്. 44 ആം ഓവറില്‍ മഴ കാരണം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. 93 പന്തില്‍ 60 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 17 പന്തില്‍ 18 റണ്‍സെടുത്ത ട്രാവിസ് ഹെഡും ക്രീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഓപ്പണര്‍മാരെ അതിവേഗം നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റില്‍ ലബുഷെയ്‌നും സ്മിത്തും നടത്തിയ ചെറുത്തുനില്‍പ്പാണ് ഓസീസ് സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ടു നയിച്ചത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ കോലിയോ? അല്ലെന്ന് കിര്‍മാനി... അദ്ദേഹത്തോളം വരില്ല

മഴയ്ക്ക് സാധ്യത

എന്നാല്‍ 40 ഓവറില്‍ ലബുഷെയ്ന്‍ പുറത്തായി. 128 പന്തില്‍ 67 റണ്‍സാണ് ലബുഷെയ്‌ന്റെ സമ്പാദ്യം. ഇതേസമയം, കളിയില്‍ പത്തു ഫോറുകള്‍ ലബുഷെയ്ന്‍ കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും ക്രെയ്ഗ് ഓവര്‍ടണ്‍ ഒരു വിക്കറ്റും കുറിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ വീണ്ടും വില്ലനാവുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന കാലാവസ്ഥാ പ്രവചനം.

Story first published: Thursday, September 5, 2019, 11:29 [IST]
Other articles published on Sep 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X