ടീം ഇന്ത്യ സൂക്ഷിച്ചോ... വിന്‍ഡീസാവില്ല, ദക്ഷിണാഫ്രിക്ക, തകര്‍ക്കുമെന്ന് കാഗിസോ റബാദ
ജൊഹാനസ്ബര്‍ഗ്: കരീബിയന്‍ മണ്ണില്‍ നൂറില്‍ നൂറും നേടിയാണ് ടീം ഇന്ത്യ നാട്ടിലേക്കു മടങ്ങുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തുവിടാന്‍ വിരാട് കോലിക്കും സംഘത്തിനുമായിരുന്നു. ഒരു മല്‍സരം പോലും സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയിക്കാന്‍ വിന്‍ഡീസിനെ ഇന്ത്യ അനുവദിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.
ഇന്ത്യയുടെ അടുത്ത പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. ഈ മാസം ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തും. വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യയെ വീഴ്ത്താന്‍ തങ്ങള്‍ക്കാവുമെന്ന് സ്റ്റാര്‍ പേസര്‍ കാഗിസോ റബാദ വ്യക്തമാക്കി.

സാഹചര്യങ്ങളെക്കുറിച്ച് അറിയാം
ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ച് നന്നായി അറിയുമെന്നതാണ് അടുത്ത പരമ്പരയില്‍ ടീമിനു ഗുണം ചെയ്യുകയെന്നു റബാദ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പരമ്പര നേടാന്‍ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇന്ത്യയില്‍ നേരത്തേ കളിച്ചിട്ടുള്ളതിനാല്‍ അതു തങ്ങളെ ഇവിടുത്തെ സാഹചര്യങ്ങളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ സഹായിക്കുമെന്നും റബാദ കൂട്ടിച്ചേര്‍ത്തു.

അവസാനത്തെ പര്യടനം
ഇതിനു മുമ്പ് ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ടി20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കു കഴിഞ്ഞിരുന്നു. ടെസ്റ്റ് പരമ്പര മാത്രമാണ് ഇന്ത്യക്കു നേടാനായത്. തൊട്ടുമുമ്പത്തെ പര്യടനം ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചു മികച്ചതായിരുന്നുവെന്നു റബാദ അഭിപ്രായപ്പെട്ടു. ടെസ്റ്റ് പരമ്പരയില്‍ മാത്രം മികച്ച പ്രകടനം നടത്താന്‍ തങ്ങള്‍ക്കായില്ല. കാരണം, ടെസ്റ്റിനായി തയ്യാറാക്കിയ പിച്ച് വളരെ മോശമായിരുന്നുവെന്നും പേസര്‍ തുറന്നടിച്ചു.

ആദ്യം ബാറ്റിങ്
കഴിഞ്ഞ പര്യടനത്തലെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു ആദ്യം ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം തന്നെ മാറിയേനെയെന്നു റബാദ വ്യക്തമാക്കി. രണ്ടാമത് ബാറ്റ് ചെയ്യേണ്ടി വന്നത് കാര്യങ്ങള്‍ ദുഷ്‌കമരാക്കി. അന്നു 3-0നാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു മുന്നില്‍ ദക്ഷിണാഫ്രിക്കയ്ക്കു അടിയറവ് പറയേണ്ടി വന്നതെന്നും റബാദ പറഞ്ഞു.

സ്പിന്നര്‍മാര്‍ക്കെതിരായ തന്ത്രം
ഈ പര്യടനത്തില്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ നേരിടാന്‍ തങ്ങള്‍ തയ്യാറെടുപ്പ് നടത്തിയതായി റബാദ അറിയിച്ചു. കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനം വലിയ വെല്ലുവിളിയായിരുന്നു. സ്പിന്നിനെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തിലും പലരും അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. ലങ്കയില്‍ നേരത്തേ കളിച്ചിട്ടുള്ള താരങ്ങള്‍ ടീമിലുണ്ടായിരുന്നു. മുമ്പ് അവിടെ കളിച്ചപ്പോള്‍ എന്താണ് തങ്ങള്‍ക്കു ഗുണം ചെയ്തതെന്നു മനസ്സിലാക്കിയാണ് അവര്‍ കളിച്ചത്. ഇതു അവരെ സഹായിക്കുകയും ചെയ്തു. ഇതേ തന്ത്രം തന്നെയാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരേയും സ്വീകരിക്കുകയെന്നും റബാദ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications