വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലേക്കില്ലെന്ന് സൈമണ്ട്സ്, കാരണക്കാരന്‍ ഹര്‍ഭജന്‍! സമ്മതിപ്പിച്ചത് താനെന്നു പഞ്ചാബ് സിഇഒ

2008ലായിരുന്നു ഐപിഎല്ലിന്റെ പ്രഥമ സീസണ്‍

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സ് ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ 2008ല്‍ നടന്നപ്പോള്‍ കളിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നു വെളിപ്പെടുത്തല്‍. കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ മുന്‍ സിഇഒയായ നീല്‍ മാക്വസ്വെല്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐപിഎല്ലിന് ഇല്ലെന്നു ഉറപ്പിച്ചു പറഞ്ഞ സൈമണ്ട്‌സിനെ ഒരു വിധത്തിലാണ് താന്‍ അന്നു സമ്മതിപ്പിച്ചെടുത്തതെന്നും മാക്സ്വെല്‍ വ്യക്തമാക്കി.

IPL 2020: ഇനി ശരിക്കും ഇന്ത്യന്‍ ലീഗാവും, വിദേശതാരങ്ങള്‍ ഇല്ലെങ്കിലും ഐപിഎല്‍ നടത്തും!- പട്ടേല്‍IPL 2020: ഇനി ശരിക്കും ഇന്ത്യന്‍ ലീഗാവും, വിദേശതാരങ്ങള്‍ ഇല്ലെങ്കിലും ഐപിഎല്‍ നടത്തും!- പട്ടേല്‍

കോവിഡ് വ്യാപനത്തിന് കുറവില്ല; ശ്രീലങ്കയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പര ഇന്ത്യ റദ്ദാക്കികോവിഡ് വ്യാപനത്തിന് കുറവില്ല; ശ്രീലങ്കയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പര ഇന്ത്യ റദ്ദാക്കി

ബദല്‍ ലീഗായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് (ഐസിഎല്‍) രാജ്യത്തു ശക്തി പ്രാപിക്കവെയാണ് ഇതിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ബിസിസിഐ ഐപിഎല്ലിനു തുടക്കമിട്ടത്. ഐസിഎല്ലിന്റെ ഭാഗമാവുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ അന്നു ബിസിസിഐ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഐപിഎല്‍ വന്‍ വിജയം

ഐപിഎല്‍ ആദ്യ സീസണില്‍ തന്നെ വലിയൊരു വിജയമായി മാറുമെന്ന് ബിസിസിഐ പോലും പ്രതീക്ഷിച്ചിരുന്നില്ല. പ്രഥമ സീസണില്‍ തന്നെ ഐപിഎല്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നു. ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗെന്നാണ് ഐപിഎല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാല്‍ ഐപിഎല്ലിന്റെ ഇന്നു കാണുന്ന വളര്‍ച്ചയ്ക്കു പിന്നില്‍ സംങഘാടകരുടെ കഠിനാധ്വാനമുണ്ടായിരുന്നതായി കാണാം. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയടക്കം പല വിദേശ താരങ്ങളും പ്രഥമ സീസണിലെ ഐപിഎല്ലില്‍ കളിക്കാന്‍ തയ്യാറായിരുന്നില്ല. ടൂര്‍ണമെന്റിനെക്കുറിച്ച് ഇവര്‍ക്കു വലിയ ധാരണയില്ലായിരുന്നുവെന്നതായിരുന്നു കാരണം. ഓസീസ്, കിവീസ് താരങ്ങളെ ഐപിഎല്ലിലെത്തിക്കാനുള്ള ദൗത്യം മുന്‍ ചെയര്‍മാന്‍ ലളിത് മോഡി തന്നെയാണ് ഏല്‍പ്പിച്ചിരുന്നതെന്ന് നീല്‍ മാക്‌സ്വെല്‍ വ്യക്തമാക്കി.

സൈമണ്ട്‌സ് വിസമ്മതിച്ചു

ഓസീസ് താരങ്ങളില്‍ സൈമണ്ട്‌സിനെ ഐപിഎല്ലില്‍ കളിക്കാന്‍ സമ്മതിപ്പിച്ചെടുക്കാനാണ് താന്‍ ബുദ്ധിമുട്ടിയതെന്നു മാക്‌സ്വെല്‍ പറയുന്നു. ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങുമായി കളിക്കളത്തിലുണ്ടായ വാക്‌പോരായിരുന്നു കാരണം. 2008ല്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സൈമണ്ട്‌സിനെ ഭാജി കുറങ്ങനെന്നു പരിഹസിച്ചത്. ഇതു വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു.
ഐസിഎല്ലിലേക്കു പോവരുതെന്നും പകരം ഐപിഎല്ലിലേക്കു വരണമെന്നും ഓസീസ്, കിവീസ് താരങ്ങളെ ബോധ്യപ്പെടുത്താന്‍ തന്നെ ചുമതലപ്പെടുത്തിയത് ലളിത് മോഡിയായിരുന്നു. എന്നാല്‍ സൈമണ്ട്‌സ് മാത്രം എതിര്‍പ്പ് പ്രകടിപ്പിച്ചു. ഹര്‍ഭജനുമായുണ്ടായ ഏറ്റുമുട്ടലായിരുന്നു അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചതെന്നും മാക്‌സ്വെല്‍ വിശദമാക്കി.

സമ്മതിപ്പിച്ചെടുത്തു

ഒരു വിധത്തിലാണ് സൈമണ്ട്‌സിനെക്കൊണ്ട് ഐപിഎല്ലില്‍ കളിക്കാമെന്ന് താന്‍ സമ്മതിപ്പിച്ചെടുത്തതെന്ന് മാക്‌സ്വെല്‍ വെളിപ്പെടുത്തി. അന്നു ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു സൈമണ്ട്‌സ്. പ്രഥമ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സുമായാണ് അദ്ദേഹം കരാറില്‍ ഒപ്പുവച്ചത്. 1.35 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിനായിരുന്നു കരാര്‍. അന്നു ലേലത്തില്‍ എംഎസ് ധോണിക്കു പിന്നില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായി സൈമണ്ട്‌സ് മാറിയിരുന്നു.
ഡെക്കാനൊപ്പം ഐപിഎല്‍ കിരീടവിജയത്തില്‍ പങ്കാളിയായ സൈമണ്ട്‌സ് 2011ല്‍ മുംബൈ ഇന്ത്യന്‍സിലേക്കു ചേക്കേറിയിരുന്നു. അന്നു ഹര്‍ഭജനൊപ്പം അദ്ദേഹം കളിക്കുകയും ചെയ്തു. വിവാദത്തിന്റെ പേരില്‍ ഭാജി തന്നോടു മാപ്പു ചോദിച്ചതായി സൈമണ്ട്‌സ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ 39 മല്‍സരങ്ങളില്‍ നിന്നും 974 റണ്‍സും 20 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Friday, June 12, 2020, 13:31 [IST]
Other articles published on Jun 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X