Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവിഡ് വ്യാപനത്തിന് കുറവില്ല; ശ്രീലങ്കയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പര ഇന്ത്യ റദ്ദാക്കി

മുംബൈ: കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പര റദ്ദാക്കി ഇന്ത്യ. ജൂണിലും ജൂലൈയിലുമായി നടത്താന്‍ പദ്ധതിയിട്ടിരുന്ന പരമ്പരയാണ് കൊറോണ വൈറസ് വ്യാപനം കുറയാത്തതിനെത്തുടര്‍ന്ന് റദ്ദാക്കിയത്. ഇരു ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായാണ് ടൂര്‍ണമെന്റ് റദ്ദാക്കാന്‍ തീരുമാനിച്ചത്. മൂന്ന് ഏകദിനം മൂന്ന് ടി20 എന്നിവയായിരുന്നു ടൂര്‍ണമെന്റിലുണ്ടായിരുന്നത്. എന്നാല്‍ മത്സരത്തിന്റെ തീയ്യതി പ്രഖ്യാപിച്ചിരുന്നില്ല.

നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയിലേക്ക് യാത്രചെയ്യാനാവില്ല. ഇക്കാര്യം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്-ബിസിസി ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. മാര്‍ച്ച് പകുതിയോടെയാണ് കൊറോണ വൈറസ് വ്യാപകമായതിനെത്തുടര്‍ന്ന് എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചത്. മൂന്ന് മാസത്തിന് ശേഷം ശ്രീലങ്കന്‍ പര്യടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇന്ത്യ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കൊവിഡ് വീണ്ടും തിരിച്ചടി നല്‍കിയത്. നേരത്തെ ബിസിസിഐ ടൂര്‍ണമെന്റിന് സന്നദ്ധത അറിയിച്ചപ്പോള്‍ അനുകൂല നിലപാടായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സ്വീകരിച്ചിരുന്നത്.

indiasrilankamatch

ഇതിനിടെ ഐപിഎല്‍ ശ്രീലങ്കയില്‍ നടത്താനുള്ള ബിസിസിഐയുടെ പദ്ധതിയും ഇതോടെ അവസാനിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ നടത്തുക സാധ്യമല്ല. വിദേശ താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനും പോകുന്നതിനും നിയന്ത്രണമുള്ളതാണ് പ്രധാന തടസം. കൂടാതെ മറ്റ് രാജ്യങ്ങളിലും യാത്രാവിലക്ക് നിലനില്‍ക്കുന്നു. ഐപിഎല്‍ ഏത് വിധേനയും നടത്താന്‍ ബിസിസി ശക്തമായി ശ്രമിക്കുന്നുണ്ട്. ഐപിഎല്‍ മുടങ്ങിയാല്‍ ഏകദേശം 4000 കോടിരൂപ ബിസിസി ഐക്ക് നഷ്ടമുണ്ടാകുമെന്ന് പ്രസിഡന്റ് ഗാംഗുലി പറഞ്ഞിരുന്നു.

ഇതിനിടെ യുഎഇ ഐപിഎല്ലിന് വേദിയാകാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനോട് ബിസിസിഐ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ യുവതാരങ്ങളില്‍ പലരും പരിശീലനം ആരംഭിച്ചിരുന്നു. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുംബൈയിലാണുള്ളത്. വൈറസ് വ്യാപനം മുംബൈയില്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ത്തന്നെയാണ് ഇരുവരുമുള്ളത്. വീട്ടില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ശ്രീലങ്കന്‍ പര്യടനം റദ്ദാക്കിയതോടെ ഡിസംബറിലും ജനുവരിയിലുമായി നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനമാകും ഇന്ത്യ ഇനി കളിക്കുക. ഇതിനിടെയില്‍ ടി20 ലോകകപ്പ് ഒക്ടോബറില്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച് ടൂര്‍ണമെന്റ് മാറ്റിവെച്ചേക്കും. ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം തുടരുന്നതിനാല്‍ത്തന്നെ ലോകകപ്പിന് വേദിയാകേണ്ട ഓസ്‌ട്രേലിയ ഇപ്പോള്‍ ടൂര്‍ണമെന്റിന് സമ്മതിക്കാന്‍ സാധ്യതയില്ല. താരങ്ങളുടെ സുരക്ഷ മുന്നില്‍ക്കണ്ട് ഐസിസിയും സമാന നിലപാടാവും സ്വീകരിക്കുക. ജൂലൈയിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഐസിസി സ്വീകരിക്കുക.

Story first published: Friday, June 12, 2020, 16:01 [IST]
Other articles published on Jun 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+