വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദയവായി ദ്രാവിഡിനെ കോച്ചിങ് പഠിപ്പിക്കാന്‍ പോകരുത്, അവന് സ്വാതന്ത്ര്യം നല്‍കണം- അജയ് ജഡേജ

മുംബൈ: ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പരിശീലകസംഘം പടിയിറങ്ങുകയാണ്. പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡാണ് എത്തുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍,വിക്കറ്റ് കീപ്പര്‍,ഓപ്പണര്‍ തുടങ്ങി ക്രിക്കറ്റിമായി ബന്ധപ്പെട്ട ഒട്ടുമിക്ക മേഖലകളിലും മികവ് തെളിയിച്ചിട്ടുള്ള ദ്രാവിഡ് വിരമിക്കലിന് ശേഷം അധികം വൈകാതെ തന്നെ പരിശീലക റോളിലേക്കെത്തി. ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച ദ്രാവിഡ് ഇന്ത്യ എ ടീമിന്റെയും പരിശീലകനായിരുന്നു.

 T20 World Cup: അഫ്ഗാനെ 'തീര്‍ത്തു', ഇനി സ്‌കോട്ട്‌ലാന്‍ഡ്- പുത്തനുണര്‍വോടെ ഇന്ത്യ, സാധ്യതാ ടീം T20 World Cup: അഫ്ഗാനെ 'തീര്‍ത്തു', ഇനി സ്‌കോട്ട്‌ലാന്‍ഡ്- പുത്തനുണര്‍വോടെ ഇന്ത്യ, സാധ്യതാ ടീം

1

ഏറെ നാളുകളായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായിരുന്ന ദ്രാവിഡ് ആ സ്ഥാനം രാജിവെച്ചാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായെത്തുന്നത്. ദ്രാവിഡിന്റെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്. എന്നാല്‍ നിലവിലെ ടീം സാഹചര്യം വിലയിരുത്തുമ്പോള്‍ ദ്രാവിഡിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇപ്പോഴിതാ ദ്രാവിഡിനെ കോച്ചിങ് പഠിപ്പിക്കാന്‍ ആരും ശ്രമിക്കരുതെന്നും അവന് അവന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കണമെന്നും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

Also Read: T20 World Cup 2021: ഇന്ത്യയുടെ തിരിച്ചുവരവിന് സഹായിച്ചതെന്ത്? അഞ്ച് കാരണങ്ങളറിയാം

2

'അര്‍പ്പണബോധത്തിന്റെയും അച്ചടക്കത്തിന്റെയും മാതൃകാ താരമായി പറയാനാവുന്നത് രാഹുല്‍ ദ്രാവിഡിനെയാണ്. ഒരു പരിശീലകനില്‍ നിന്ന് നിരവധി കാര്യങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടാവും. ഇതില്‍അച്ചടക്കവും അര്‍പ്പണ ബോധവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അടുത്ത ടി20 നായകനാരെന്നത് കൗതുകമുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയുടെ പരിശീലകനായി അവന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കണം.

Also Read: T20 World Cup 2021: 'അശ്വിന്റെ തിരിച്ചുവരവ് ടീമിന് വലിയ കരുത്തായി', പ്രശംസിച്ച് വിരാട് കോലി

3

അവന്റെ കാഴ്ചപ്പാടിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കണം. ദ്രാവിഡിനെപ്പോലൊരു വലിയ വ്യക്തിയെ പരിശീലക സ്ഥാനത്തേക്കെത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണം. എങ്ങനെയാണ് ടീമിനെ കൊണ്ടുപോകേണ്ടതെന്നത് സംബന്ധിച്ച് അനാവശ്യ ഇടപെടലുകള്‍ നടത്താതിരിക്കുക'-അജയ് ജഡേജ പറഞ്ഞു.

Also Read: T20 World Cup 2021: 'രണ്ട് മോശം മത്സരം കൊണ്ട് ഇന്ത്യ മോശം ടീമാകില്ല',തിരിച്ചുവരവിനെക്കുറിച്ച് രോഹിത്

4

ഇന്ത്യയുടെ പരിശീലക സംഘത്തിന് മുകളിലെ ബിസിസി ഐയുടെ ഇടപെടലിലേക്കാണ് അജയ് വിരല്‍ ചൂണ്ടിയത്. എന്നാല്‍ ദ്രാവിഡ് പരിശീലകനാവുമ്പോള്‍ ഇത്തരം ഇടപെടലുകള്‍ക്ക് സാധ്യത വളരെ കുറവാണ്. പൊതുവെ കര്‍ക്കശ സ്വഭാവക്കാരനായ ദ്രാവിഡ് ഇത്തരം ഇടപെലുകളോട് പെട്ടെന്ന് പ്രതികരിക്കുമെന്നതിനാല്‍ അത്തരമൊരു സാഹസത്തിന് ആരും മുതിര്‍ന്നേക്കില്ല. ബിസിസി ഐയുടെ നിരന്തരമുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് ദ്രാവിഡ് പരിശീലകനാവാന്‍ സമ്മതിച്ചതെന്നതാണ് മറ്റൊരു വസ്തുത.

Also Read: T20 World Cup: അഫ്ഗാനെതിരേ പെര്‍ഫെക്ട് ഓക്കെ- സെമി കാണാന്‍ ഇനി ഇന്ത്യ ചെയ്യേണ്ടത്...

5

സൗരവ് ഗാംഗുലിയാണ് ബിസിസി ഐയുടെ തലപ്പത്തുള്ളതെന്നതും ദ്രാവിഡിന് അനുകൂല ഘടകമാണ്. എന്നാല്‍ അനില്‍ കുംബ്ലെയെന്ന മുന്‍ ഇന്ത്യന്‍ ഇതിഹാസം പരിശീലകനായി എത്തിയപ്പോഴുള്ള പ്രശ്‌നം ഇത്തവണ ദ്രാവിഡ് എത്തുമ്പോള്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സീനിയര്‍ താരങ്ങളുമായി ദ്രാവിഡ് എങ്ങനെ പൊരുത്തപ്പെട്ടുപോകുമെന്നത് പ്രസക്തമായ ചോദ്യമാണ്.

Also Read: T20 World Cup 2021: 'ബയോബബിളൊക്കെ വെറും ന്യായീകരണം മാത്രം', ബുംറയെ വിമര്‍ശിച്ച് ഗവാസ്‌കര്‍

6

ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കിയതിനെ അനുകൂലിക്കുന്നവരാണ് കൂടുതലും. മുന്‍ വിദേശ താരങ്ങളില്‍ മിക്കവരും ദ്രാവിഡിന്റെ പുതിയ റോളിന് ആശംസ നേര്‍ന്നിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ദ്രാവിഡിനെ പരിശീലകനാക്കുന്നതിനെ സ്വാഗതം ചെയ്തിരുന്നു. ഈ സ്ഥാനത്തിന് ഏറ്റവും അര്‍ഹതയുള്ള വ്യക്തിയെന്നാണ് ദ്രാവിഡിനെ സെവാഗ് വിശേഷിപ്പിച്ചത്.

Also Read: T20 World Cup 2021: 'സൂര്യകുമാര്‍ ഫിറ്റാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തണം' - അജിത്ത് അഗാര്‍ക്കര്‍

7

'ഈ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ താരം ദ്രാവിഡാണ്. ഇന്ത്യ അണ്ടര്‍ 19,എ ടീമുകളോടൊപ്പം പ്രവര്‍ത്തിച്ച വലിയ അനുഭവസമ്പത്ത് ദ്രാവിഡിനുണ്ട്.ഇന്ത്യന്‍ ടീമിന് ദ്രാവിഡ് നല്‍കുന്നതിലും കൂടുതല്‍ സംഭാവന ചെയ്യാന്‍ ആര്‍ക്കും സാധിക്കുമെന്ന് കരുതുന്നില്ല. താരങ്ങളുടെ കഴിവിനെ മനസിലാക്കി പെരുമാറാന്‍ കഴിവുണ്ട്. ഐസിസി ടൂര്‍ണമെന്റില്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടാന്‍ എന്താണ് ചെയ്യേണ്ടതെന്നാണ് എല്ലാവരും ചിന്തിക്കേണ്ടത്'-സെവാഗ് പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ന്യൂസീലന്‍ഡ് പരമ്പരയിലൂടെയാവും ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനാവുക. മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പര ഈ മാസം 17നാണ് ആരംഭിക്കുന്നത്. പരമ്പരക്ക് മുമ്പായി പുതിയ ക്യാപ്റ്റനേയും ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്.

Story first published: Thursday, November 4, 2021, 18:21 [IST]
Other articles published on Nov 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X