Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: അഫ്ഗാനെതിരേ പെര്‍ഫെക്ട് ഓക്കെ- സെമി കാണാന്‍ ഇനി ഇന്ത്യ ചെയ്യേണ്ടത്...

ഐസിസിയുടെ ടി20 ലോകകപ്പില്‍ തങ്ങള്‍ അത്ര പെട്ടെന്നു മടങ്ങാന്‍ തയ്യാറല്ലെന്നു അടിവരയിട്ട് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലെ മൂന്നാം റൗണ്ടില്‍ നിലനില്‍പ്പ് തേടിയിറങ്ങിയ ഇന്ത്യ തകര്‍പ്പന്‍ വിജയത്തോടെ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. അഫ്ഗാനിസ്താനെ 66 റണ്‍സിനാണ് വിരാട് കോലിയും സംഘവും കെട്ടുകെട്ടിച്ചത്. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഏകപക്ഷീയമായ തോല്‍വിയേറ്റു വാങ്ങിയതിനാല്‍ അഫ്ഗാനെതിരേ വലിയൊരു മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു സാധ്യതയുണ്ടായിരുന്നുള്ളൂ. മികച്ച വിജയത്തോടെ കോലിപ്പട അതു നേടിയെടുക്കുകയും ചെയ്തു.

ഇനി രണ്ടു മല്‍സരങ്ങളാണ് ഇന്ത്യക്കു ഗ്രൂപ്പില്‍ ബാക്കിയുള്ളത്. സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ തുടങ്ങിയ ദുര്‍ബലരായ എതിരാളികളുമായിട്ടാണ് ഇതെന്നതില്‍ ഇന്ത്യക്കു ആശ്വസിക്കാം. ഇവയിലും വലിയ മാര്‍ജിനില്‍ ഇന്ത്യക്കു ജയിച്ചു കയറേണ്ടതുണ്ട്. അഫ്ഗാനുമായുള്ള മല്‍രശേഷം ഇന്ത്യ സെമിയിലെത്താന്‍ ഇനി എന്തൊക്കെയാണ് സംഭവിക്കേണ്ടതെന്നു പരിശോധിക്കാം.

 ഒരു സ്ഥാനം കയറി

ഒരു സ്ഥാനം കയറി

അഫ്ഗാനിസ്താനെതിരായ വിജയം സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയെ ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. നേരത്തേ അഞ്ചാംസ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ നാലാമതെത്തിയിട്ടുണ്ട്. മാത്രമല്ല നേരത്തേ നെറ്റ് റണ്‍റേറ്റ് മൈനസ് ആയിരുന്നെങ്കില്‍ ഇത്തവണ അതു പ്ലസാക്കാന്‍ കഴിഞ്ഞുവെന്നതും ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നു.
ഇന്ത്യക്കും നമീബിയക്കും മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് + 0.073 ഉം നമീബിയയുടേത് -1.600 വും ആണ്. ഇന്ത്യക്കു മുന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് അഫ്ഗാനും നമീബിയയുമാണ്. ഇരുടീമുകള്‍ക്കും നാലു പോയിന്റുണ്ട്. അഫ്ഗാന്റെ നെറ്റ് റണ്‍റേറ്റ് +1.481ഉം കിവീസിന്റേത് +0.816 ഉം ആണ്. കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച് പാകിസ്താന്‍ ഇതിനകം സെമിയിലെത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇനിയൊരു ടീമിനു മാത്രമേ ഗ്രൂപ്പില്‍ നിന്നും സെമി ടിക്കറ്റ് ലഭിക്കുകയുള്ളൂ.

 രണ്ടു മല്‍സരങ്ങളും ജയിക്കണം

രണ്ടു മല്‍സരങ്ങളും ജയിക്കണം

സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരായ അടുത്ത രണ്ടു മല്‍സരങ്ങളിലും വലിയ മാര്‍ജിനില്‍ വിജയിക്കുകയാണ് ഇനി ഇന്ത്യ ചെയ്യേണ്ടത്. ഇവയിലൊന്നില്‍ തോല്‍ക്കുകയോ നേരിയ മാര്‍ജിനില്‍ ജയിക്കുകയോ ചെയ്താല്‍ ഇന്ത്യയുടെ കാര്യം അവതാളത്തിലാവും. കാരണം നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികളില്ല. നിലവില്‍ ഇന്ത്യയേക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റാണ് അഫ്ഗാനും ന്യൂസിലാന്‍ഡിനുമുള്ളത്. അവരെ മറികടക്കാന്‍ വലിയ മാര്‍ജിനിലുള്ള വിജയം മാത്രമേ ഇന്ത്യയെ സഹായിക്കുകയുള്ളൂ.

 ന്യൂസിലാന്‍ഡ് ഒന്നില്‍ തോല്‍ക്കണം

ന്യൂസിലാന്‍ഡ് ഒന്നില്‍ തോല്‍ക്കണം

ഗ്രൂപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതയ്ക്കു വെല്ലുവിളിയുയര്‍ത്തുന്ന ടീമുകള്‍ അഫ്ഗാനിസ്താനും ന്യൂസിലാന്‍ഡുമാണ്. അഫ്ഗാന് ഒരു കളി മാത്രമേ ബാക്കിയുള്ളൂവെങ്കില്‍ കിവീസിന് രണ്ടു മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കിവികളെ ഇന്ത്യ ഭയക്കണം. നിലവില്‍ അഫ്ഗാനും കിവീസിനും നാലു പോയിന്റാണുള്ളത്.
ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഇനി ന്യൂസിലാന്‍ഡ് ജയിക്കാന്‍ പാടുള്ളൂ. രണ്ടിലും അവര്‍ ജയിച്ചാല്‍ അതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷ അസ്തമിക്കും. എട്ടു പോയിന്റോടെ ന്യൂസിലാന്‍ഡ് സെമിയില്‍ കടക്കുകയും ചെയ്യും.
എന്നാല്‍ അഫ്ഗാന്‍ ശേഷിച്ച കളിയും ന്യൂസിലാന്‍ഡ് ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നും ജയിച്ചാല്‍ അഫ്ഗാന്‍, ന്യൂസിലാന്‍ഡ്, ഇന്ത്യ എന്നീ മൂന്നു ടീമുകള്‍ക്കും ആറു പോയിന്റ് വീതമാവും. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റായിരിക്കും ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരെയും സെമി ഫൈനലിസ്റ്റുകളെയും തീരുമാനിക്കുക.

 അഫ്ഗാന്‍, ന്യൂസിലാന്‍ഡ് എന്നിവരുടെ മല്‍സരങ്ങള്‍

അഫ്ഗാന്‍, ന്യൂസിലാന്‍ഡ് എന്നിവരുടെ മല്‍സരങ്ങള്‍

അഫ്ഗാനിസ്താന്റെ ശേഷിച്ച ഏക മല്‍സരം തിങ്കളാഴ്ച ന്യൂസിലാന്‍ഡിനെതിരേയാണ്. ഈ കളിയില്‍ അഫ്ഗാന്റെ വിജയം മാത്രമേ ഇന്ത്യയെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്തുകയുള്ളൂ.
ഈ കളിക്കു മുമ്പ് ന്യൂസിലാന്‍ഡ് വെള്ളിയാഴ്ച നമീബിയയുമായി ഏറ്റുമുട്ടുന്നുണ്ട്. ഈ മല്‍സരത്തില്‍ നമീബിയ അട്ടിമറി വിജയം നേടിയാലും ഇന്ത്യക്കു സന്തോഷിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ അഫ്ഗാനിസ്താന്‍, നമീബിയ എന്നിവരില്‍ ഏതെങ്കിലുമൊരു ടീമിനോടു ന്യൂസിലാന്‍ഡ് തോറ്റില്ലെങ്കില്‍ ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ വലിയ വിജയം നേടിയാലും ഇന്ത്യ സെമി കാണാതെ മടങ്ങും.

Story first published: Thursday, November 4, 2021, 0:53 [IST]
Other articles published on Nov 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+