For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'അശ്വിന്റെ തിരിച്ചുവരവ് ടീമിന് വലിയ കരുത്തായി', പ്രശംസിച്ച് വിരാട് കോലി

ദുബായ്: ടി20 ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമി സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും നാണംകെട്ട് തോറ്റ ഇന്ത്യക്ക് പുനര്‍ജീവന്‍ നല്‍കുന്ന ജയമാണിത്. ഇത്തവണയും ടോസ് ഭാഗ്യം തിരിച്ചടി നല്‍കിയപ്പോഴും ഗംഭീര ബാറ്റിങ് പ്രകടനത്തോടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യക്കായി. തങ്ങളുടെ ശരിയായി കരുത്തെന്തെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.

Return Of R Ashwin Was Biggest Positive, Says Virat Kohli | Oneindia Malayalam

ആദ്യം ബാറ്റ് ചെയ്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 144 റണ്‍സ് മാത്രമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും തങ്ങളുടെ യഥാര്‍ത്ഥ കരുത്തിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യക്കായി എന്നതാണ് ശ്രദ്ധേയമായ കാര്യം. ടീമില്‍ ഇന്ത്യ വരുത്തിയ മാറ്റങ്ങള്‍ തിരിച്ചുവരവിന് സഹായിച്ചുവെന്ന് തന്നെ പറയാം. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ആര്‍ അശ്വിന്റെ ടീമിലേക്കെത്തിയത് ഇന്ത്യക്ക് കരുത്തായി.

1

പരിചയസമ്പന്നനായ അശ്വിന്‍ സാഹചര്യത്തിനനുസരിച്ച് പന്തെറിഞ്ഞു. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഇപ്പോഴിതാ അശ്വിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 'അശ്വിന്റെ തിരിച്ചുവരവ് ടീമിന് വലിയ പോസിറ്റീവാണ്. കഠിനമായി പരിശ്രമിച്ചതിന്റെ ഫലമാണിത്. ഐപിഎല്ലിലും ഇതേ നിയന്ത്രണവും മികവും കാട്ടാന്‍ അശ്വിനായിരുന്നു. വലിയ താരങ്ങള്‍ക്കെതിരെയാണ് അവിടെയും അവന്‍ പന്തെറിഞ്ഞത്. വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള താരം മാത്രമല്ല ബുദ്ധിമാനായ ബൗളര്‍കൂടിയാണവന്‍'- കോലി പറഞ്ഞു.

2

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ അശ്വിനെ പരിഗണിച്ചിരുന്നില്ല. യുവ ഓപ്പണറായ വരുണ്‍ ചക്രവര്‍ത്തിയില്‍ വിശ്വാസം അര്‍പ്പിച്ചെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ അശ്വിനെ കളിപ്പിക്കാത്തതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിലവിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരിലൊരാളാണ് അശ്വിന്‍. അത്യാവശം ബാറ്റും ചെയ്യാന്‍ കെല്‍പ്പുള്ള അശ്വിന്റെ അനുഭവസമ്പത്ത് എങ്ങനെ ടീമിനെ സഹായിക്കുമെന്ന് അഫ്ഗാനിസ്ഥാനെതിരായ പ്രകടനത്തിലൂടെ വ്യക്തം.

3

പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടാനെത്തിയത്. ടൂര്‍ണമെന്റില്‍ മികച്ച പോരാട്ടവീര്യം കാഴ്ചവെച്ച അഫ്ഗാനിസ്ഥാന്റെ സ്പിന്‍ നിര ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ മികവ് കൊണ്ട് ഈ വെല്ലുവിളികളെ അതിജീവിച്ചു. ആദ്യ രണ്ട് മത്സരത്തില്‍ നിന്നും വ്യത്യസ്തമായ മനോഭാവത്തോടെയാണ് ഇന്ത്യ ഇറങ്ങിയതെന്ന് കോലി അഭിപ്രായപ്പെട്ടു.

4

'ടി20 ക്രിക്കറ്റില്‍ തീരുമാനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഞങ്ങള്‍ കൂടുതല്‍ തീരുമാനങ്ങളുമെടുക്കുന്നത് മത്സരത്തിനിടെയിലാണ്. ഇന്നത്തെ മത്സരം തന്നെ നോക്കുക. ഓപ്പണര്‍മാര്‍ 13 ഓവര്‍വരെ ബാറ്റ് ചെയ്തു. ഇതോടെയാണ് ടീമിലെ പവര്‍ഹിറ്റര്‍മാരെ ഇറക്കാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ താരങ്ങളെ പിന്തുണക്കുകയാണ് ചെയ്യുന്നത്. കാരണം അവരുടെ പ്രതിഭ എത്രത്തോളമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. നെറ്റ് റണ്‍റേറ്റ് ഞങ്ങളുടെ മനസിലുണ്ട്. ഇനിയും സാധ്യതകളുണ്ടെന്നതിനാല്‍ പോസിറ്റീവായി കളിക്കുകയാണ് വേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം'- വിരാട് കോലി കൂട്ടിച്ചേര്‍ത്തു.

5

നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഇന്ത്യയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ല. ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരുടെ മത്സരഫലമാണ് ഇന്ത്യക്ക് നിര്‍ണ്ണായകം. ന്യൂസീലന്‍ഡ് ഒരു മത്സരം തോല്‍ക്കേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഗ്രൂപ്പില്‍ നിന്ന് പാകിസ്താന്‍ ഇതിനോടകം സെമിയില്‍ കടന്നിട്ടുണ്ട്. ഒരു ടീമിന് മാത്രമാണ് ഇനി അവസരമുള്ളത്. നിലവിലെ സാധ്യതകള്‍ പ്രകാരം ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനുണ്ട്. എന്നാല്‍ ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ കൂടി ഗംഭീര ജയം നേടുകയും ഭാഗ്യം തുണയ്ക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഇനിയും സാധ്യതകളുണ്ട്.

Story first published: Thursday, November 4, 2021, 11:07 [IST]
Other articles published on Nov 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+