ഒടുവില്‍ അത് സംഭവിക്കുന്നു... ടി20 ലോകകപ്പിന് എബിഡിയും!! ഇപ്പോള്‍ കാര്യങ്ങള്‍ എളുപ്പം

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആരാധകര്‍ക്കു ആഹ്ലാദം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. മുന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരമിക്കല്‍ പിന്‍വലിച്ച് ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി എബിഡിയെ കാണാന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

ഓസീസിനെതിരേ 1000 റണ്‍സ്... എലൈറ്റ് ലിസ്റ്റില്‍ ഇനി ധവാനും, മുന്നില്‍ 4 പേര്‍

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ തയ്യാറാണെന്നു എബിഡി അറിയിച്ചിരുന്നെങ്കിലും ക്രിക്കറ്റ് ബോര്‍ഡോ, സെലക്ഷന്‍ കമ്മിറ്റിയെ ഇതു പരിഗണിക്കാന്‍ തയ്യാറായില്ല. ഫലമാവട്ടെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ദയനീയ പ്രകടനത്തോടെ പുറത്താവുകയും ചെയ്തു.

ആഗ്രഹമുണ്ടെന്നു എബിഡി

ആഗ്രഹമുണ്ടെന്നു എബിഡി

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് എബിഡി. അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും ലോകകപ്പില്‍ കളിക്കും. ടീം കോച്ച് മാര്‍ക്ക് ബൗച്ചര്‍, പുതിയ ക്രിക്കറ്റ് ഡയറക്ടറായ ഗ്രേയം സ്മിത്ത്, ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി എന്നിവരുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതു യാഥാര്‍ഥ്യമാവണമെന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എബിഡി വിശദമാക്കി.

എന്തും സംഭവിക്കാം

എന്തും സംഭവിക്കാം

ടി20 ലോകകപ്പിന് ഇനിയുമേറെ സമയമുണ്ട്. എന്തും സംഭവിച്ചേക്കാം. ലോകകപ്പിനു മുമ്പ് ഐപിഎല്‍ വരാനിരിക്കുന്നുണ്ട്. ടി20 ലോകകപ്പ് വരെ മികച്ച ഫോമില്‍ തുടരുകയെന്നത് തന്നെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ലോകകപ്പ് ടീമില്‍ സ്ഥാനത്തിനു വേണ്ടി താനും രംഗത്തുണ്ടാവുമെന്നും എബിഡി പറഞ്ഞു.

ടീമില്‍ തനിക്കു ഇടം ലഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പൊന്നുമില്ല. സ്വയം നിരാശനാവുന്നതിനൊപ്പം മറ്റുള്ളവരെ നിരാശരാക്കാനും ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ഏറ്റവും മികച്ച പ്രകടനം നടത്തി ഫോം നിലനിര്‍ത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശയവിനിമയം എളുപ്പം

ആശയവിനിമയം എളുപ്പം

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ഭരണരംഗത്തുള്ളവരില്‍ പലും എബിഡിയുടെ മുന്‍ ടീമംഗങ്ങളാണ്. അതുകൊണ്ടു തന്നെ അവരുമായി ആശയവിനിമയം നടത്തുന്നത് തനിക്ക് കൂടുതല്‍ എളുപ്പമായി മാറിയതായി എബിഡി പറഞ്ഞു.

മുമ്പ് ദേശീയ ടീമിന്റെ തലപ്പത്തുള്ളവരുമായി ആശയ വിനിമയം നടത്തുക ഇത്ര എളുപ്പമല്ലായിരുന്നു. ഇപ്പോള്‍ ഇത് എളുപ്പമാണ്. കാരണം താരങ്ങളുടെ വികാരം മനസ്സിലാക്കുന്നവരാണ് ഇപ്പോള്‍ തലപ്പത്തുള്ളത്. 15 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച ഒരു താരത്തിന്റെ മാനസികാവസ്ഥ അവര്‍ക്കു നന്നായി വായിച്ചെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വിശദമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, January 14, 2020, 16:57 [IST]
Other articles published on Jan 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X