വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യം സെറീന, ഇപ്പോള്‍ ഫെഡററും, യുഗാന്ത്യം! വിരമിക്കല്‍ പ്രഖ്യാപിച്ച് സ്വിസ് ഇതിഹാസം

ലാവര്‍ കപ്പ് അവസാനത്തേത്

1

ലോക ടെന്നീസില്‍ ഒരു യുഗത്തിനു തിരശീല വീഴുന്നു. ദീര്‍ഘകാലം ടെന്നീസിലെ ചക്രവര്‍ത്തിയായി വിലസിയ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ റാക്കറ്റ് താഴെ വയ്ക്കുന്നു. പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. വരാനിരിക്കുന്ന ലാവര്‍ കപ്പ് ടൂര്‍ണമെന്റ് കരിയറിലെ അവസാനത്തേത് ആയിരിക്കുമെന്ന് മുന്‍ ലോക ഒന്നാംനമ്പര്‍ കൂടിയായ ഫെഡറര്‍ അറിയിച്ചു.

T20 World Cup: മൂന്നു പേര്‍ സ്ഥാനമര്‍ഹിച്ചു! അതില്‍ സഞ്ജുവില്ല- മുന്‍ ക്യാപ്റ്റന്‍ പറയുന്നുT20 World Cup: മൂന്നു പേര്‍ സ്ഥാനമര്‍ഹിച്ചു! അതില്‍ സഞ്ജുവില്ല- മുന്‍ ക്യാപ്റ്റന്‍ പറയുന്നു

സോഷ്യല്‍ മീഡിയയിലൂടെയാണ് ദൈര്‍ഘ്യമേറിയ കുറിപ്പിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. മാസങ്ങളുടെ വ്യത്യാസത്തില്‍ ടെന്നീസിനോടു ഗുഡ്‌ബൈ ചൊല്ലിയ രണ്ടാമത്തെ ഇതിഹാസ താരം കൂടിയാണ് ഫെഡറര്‍. അമേരിക്കയുടെ വനിതാ ഇതിഹാസം സെറീന വില്യംസ് അടുത്തിടെയാണ് വിരമിച്ചത്. നാട്ടില്‍ നടന്ന യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാമിനു ശേഷം സെറീന കളമൊഴിയുകായിരുന്നു.

2

T20 World Cup: ടീം സെലക്ഷനില്‍ സഞ്ജുവിനെ പരിഗണിച്ചോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്T20 World Cup: ടീം സെലക്ഷനില്‍ സഞ്ജുവിനെ പരിഗണിച്ചോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വര്‍ഷങ്ങളായി ടെന്നീസ് എനിക്കു നല്‍കിയ സമ്മാനങ്ങളേക്കാളെല്ലാം വലുത് ഞാന്‍ ഈ യാത്രയില്‍ കണ്ടുമുട്ടിയവരും, സുഹൃത്തുക്കളും, കളിക്കളത്തിലെ എതിരാളികളും കൂടാതെ സ്‌പോര്‍ട്ടിനു ജീവന്‍ നല്‍കിയ ഫാന്‍സുമാണ്. ഇന്നു നിങ്ങളുമായി ഒരു വാര്‍ത്ത എനിക്കു പങ്കിടാനുണ്ടെന്ന ആമുഖത്തോടൊയായിരുന്നു ഫെഡററുടെ വിരമിക്കല്‍ സന്ദേശം. വരാനിരിക്കുന്ന ലാവര്‍ കപ്പായിരിക്കും കരിയറിലെ അവസാനത്തെ എടിപി ടൂര്‍ണമെന്റെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

എബിഡിയുടെ വിക്കറ്റെടുത്തു, എന്നിട്ടും ധോണി ശകാരിച്ചു! വെളിപ്പെടുത്തലുമായി മുന്‍ പേസര്‍എബിഡിയുടെ വിക്കറ്റെടുത്തു, എന്നിട്ടും ധോണി ശകാരിച്ചു! വെളിപ്പെടുത്തലുമായി മുന്‍ പേസര്‍

സ്വപ്‌നതുല്യമായ ടെന്നീസ് കരിയറില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഫെഡററെ വിടാതെ പിന്തുടരുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റിലും അദ്ദേഹത്തിനു കളിക്കാനും സാധിച്ചിട്ടില്ല. 24 വര്‍ഷം നീണ്ട അത്യുജ്വലമായ കരിയറില്‍ 1500ന് മുകളില്‍ മല്‍സരങ്ങളില്‍ ഫെഡറര്‍ മല്‍സരിച്ചിട്ടുണ്ട്.

3

ടെന്നീസ് ലോകം കണ്ട എക്കാലത്തെയും മഹാന്‍മാരായ താരങ്ങളുടെ നിരയിലാണ് ഫെഡററുടെ സ്ഥാനം. 20 ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കി റെക്കോര്‍ഡിട്ട അദ്ദേഹം കരിയറിലാകെ നേടിയത് 103 എടിപി കിരീടങ്ങളാണ്. ഇവാന്‍ ല്യുബിസിച്ചിന്റെയും സെവറിന്‍ ല്യുതിയുടെയും ശിക്ഷണത്തില്‍ 1998ലാണ് ഫെഡറര്‍ പ്രൊഫഷണല്‍ ടെന്നീസ് താരമായി മാറുന്നത്. 2018ല്‍ 36ാം വയസ്സില്‍ ലോക ഒന്നാം നമ്പര്‍ റാങ്കിലെത്തിയപ്പോള്‍ ഈ നേട്ടം കുറിച്ച പ്രായമേറിയ താരമായി ഫെഡറര്‍ മാറിയിരുന്നു. കരിയറിലെ 1526 സിംഗിള്‍സ് മല്‍സരങ്ങളില്‍ ഒന്നില്‍പ്പോലും അദ്ദേഹം റിട്ടയേര്‍ഡായി കോര്‍ട്ട് വിട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 223 ഡബിള്‍സ് മല്‍സരങ്ങളിലും ഫെഡറര്‍ റാക്കറ്റേന്തിയിട്ടുണ്ട്.

Story first published: Thursday, September 15, 2022, 20:17 [IST]
Other articles published on Sep 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X