Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീട്ടില്‍ മാത്രമല്ല കോര്‍ട്ടിലും ചേച്ചി തന്നെ... സെറീനയെ വീഴ്ത്തി വീനസ്, 2014നു ശേഷമാദ്യം

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സഹോദരിമാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ സെറീന വില്യംസിനെതിരേ ചേച്ചി വീനസ് വില്ല്യംസിനു ജയം. ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസ് സെറീനയെ കീഴടക്കിയത്. സ്‌കോര്‍: 6-3, 6-4. 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വീനസിനെ തോല്‍പ്പിച്ചായിരുന്നു സെറീന ചാംപ്യനായത്. അതിനു ശേഷം ഇരുവരും ആദ്യമായ മുഖാമുഖം വന്ന പോരാട്ടം കൂടിയായിരുന്നു ഇത്. 2014നു ശേഷമാദ്യമായാണ് വീനസിനോട് സെറീന പരാജയം സമ്മതിക്കുന്നത്.

1

കരിയറില്‍ സെറീനയും വീനസും തമ്മിലുള്ള 29ാമത്തെ മല്‍സരമായിരുന്നു ഇന്ത്യന്‍ വെല്‍സിലേത്. ഇതില്‍ 17ലും ജയം സെറീനയ്ക്കാണ് 12 എണ്ണത്തിലാണ് വീനസ് ജയിച്ചുകയറിയത്. എന്നാല്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെ പ്രകടനം ഇത്തവണ വീനസിനെതിരേ ആവര്‍ത്തിക്കാന്‍ സെറീനയ്ക്കായില്ല.

2

14 മാസത്തിനു ശേഷം സെറീന പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇന്ത്യന്‍ വെല്‍സ്. പ്രസവത്തെത്തുടര്‍ന്ന് താരം മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ ശേഷം ഒരു ടൂര്‍ണമെന്റില്‍ പോലും സെറീന പങ്കെടുത്തിരുന്നില്ല. 2017 സപ്തംബറിലാണ് സെറീന ഒരു പെണ്‍കുഞ്ഞിനു നല്‍കിയത്.

Story first published: Tuesday, March 13, 2018, 15:52 [IST]
Other articles published on Mar 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+