മടങ്ങിവരവിനായി സെറീന വില്ല്യംസ് മരുന്നടിച്ചോ?; ടെന്നീസില്‍ വിവാദം; സെറീനയുടെ മറുപടി

Posted By: rajesh mc

ഇന്ത്യന്‍ വെല്‍സ്: സെറീന വില്ല്യംസിന്റെ കളിക്കളത്തിലെ പോരാട്ട വീര്യത്തെക്കുറിച്ച് ടെന്നീസ് പ്രേമികള്‍ക്ക് യാതൊരു സംശയവും കാണില്ല. എന്നാല്‍ പ്രസവം കഴിഞ്ഞ് ചുരുങ്ങിയ കാലത്തിനുള്ളില്‍ കോര്‍ട്ടില്‍ തിരിച്ചെത്തിയ താരം വിജയവഴിയില്‍ തിരിച്ചെത്തിയതോടെ പഴയൊരു സംശയം വീണ്ടും ഉയരുകയാണ്. താരം പോരാട്ടം മെച്ചപ്പെടുത്താന്‍ മരുന്നിന്റെ സഹായം തേടുന്നുണ്ടോ? എന്നാല്‍ അത്തരം ആരോപണങ്ങളെല്ലാം തള്ളുകയാണ് സെറീന വില്ല്യംസ്.

കോലിയുടെ മുംബൈയില്‍ വീട്ടില്‍ നിന്നുള്ള കാഴ്ച വൈറലാകുന്നു; ആരും കൊതിക്കും

ടിയുഇ-തെറാപ്പെറ്റിക് യൂസ് എക്‌സംപ്ഷന്റെ പേരിലാണ് സെറീനയെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. ഡബ്യുടിഎ ഇന്ത്യന്‍ വെല്‍സിലെ ആദ്യ റൗണ്ടില്‍ കസാക്കിസ്ഥാന്റെ സറീന ദിയാസിനെ 7-5, 6-3 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ടിയുഇയെക്കുറിച്ചുള്ള ചോദ്യം. എന്നാല്‍ താന്‍ ഒരിക്കല്‍ പോലും മരുന്നടിക്ക് പിടിക്കപ്പെട്ടിട്ടില്ലെന്ന് താരം വ്യക്തമാക്കി. ടിയുഇ ഉപയോഗിക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാനാണ്. 2015 ഫ്രഞ്ച് ഓപ്പണില്‍ അത്രയ്ക്കും രോഗബാധിതയായിരുന്നു താനെന്നും സെറീന പറയുന്നു.

serena

മറ്റാര്‍ക്കെങ്കിലും മുകളില്‍ എത്താനായി ഒരിക്കലും താന്‍ വളഞ്ഞവഴി സ്വീകരിക്കില്ലെന്നും സെറീന കൂട്ടിച്ചേര്‍ത്തു. അതൊരിക്കലും എന്റെ രീതിയല്ല. മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമാണ് ടൂര്‍ണമെന്റില്‍ ടിയുഇ ഉപയോഗിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എങ്ങിനെ എത്തിയെന്ന് പോലും അറിയില്ല. കഴിഞ്ഞ 20 വര്‍ഷക്കാലമായി കളിക്കാന്‍ ഇറങ്ങിയിട്ട്. ഇക്കാലമത്രയും സത്യസന്ധമായാണ് നിന്നത്. ഒരു മകളുണ്ടെന്നതാണ് അഭിമാനിക്കുന്ന കാര്യം. ആ മകളുടെ മുഖത്ത് നോക്കി അമ്മ ചതി ചെയ്തു എന്ന് പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹമില്ല, സെറീന വില്ല്യംസ് വിശദീകരിക്കുന്നു.
ഷമിയെ ഞെട്ടിച്ച് വീണ്ടും ഭാര്യ; ടെലിഫോണ്‍ സംഭാഷണം പുറത്ത്; രഹസ്യം എന്താണ്?

Story first published: Saturday, March 10, 2018, 6:40 [IST]
Other articles published on Mar 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍