കോലിയുടെ മുംബൈയില്‍ വീട്ടില്‍ നിന്നുള്ള കാഴ്ച വൈറലാകുന്നു; ആരും കൊതിക്കും

Posted By: rajesh mc

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി വിവാഹശേഷം വ്യത്യസ്തനാവുകയാണോ എന്ന് തോന്നിപ്പോകും അടുത്തിടെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാണുമ്പോള്‍. നേരത്തെ, ക്രിക്കറ്റിനെക്കുറിച്ച് മാത്രം വാചാലനായിരുന്ന കോലി ഇപ്പോള്‍ വീട്ടുകാരനായ മട്ടാണ്. നൃത്തവും പാട്ടും അനുഷ്‌കയുമായുള്ള കൂട്ടുമെല്ലാമാണ് ഇപ്പോള്‍ കോലിക്ക് പ്രധാനം.

അതിനിടെ കഴിഞ്ഞദിവസം മുംബൈയില്‍ തന്റെ വീട്ടില്‍ നിന്നും കോലിയെടുത്ത ഒരു സെല്‍ഫിയും പുറത്തുവിട്ടു. ആരും കൊതിക്കുന്ന അതിമനോഹരമായ കാഴ്ചയാണ് കോലിയുടെ ബാല്‍ക്കണിയില്‍ നിന്നുള്ളതെന്ന് വ്യക്തം. ഇതുപോലൊരു മനോഹര കാഴ്ച വേറെ എവിടെ ഉണ്ടാകുമെന്നാണ് കോലി ട്വിറ്ററിലൂടെ ചോദിക്കുന്നതും.

മുംബൈയിലെ വലിയ കെട്ടിടങ്ങളും കടലും പശ്ചാത്തലത്തില്‍ കാണാം. കോടികള്‍ നല്‍കി കോലി വാങ്ങിയ ഫ് ളാറ്റില്‍ നിന്നുള്ള കാഴ്ചയാണിതെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ കോലി പങ്കെടുക്കുന്നില്ല. വിവാഹ നാളുകളുടെ പുതുമ വിട്ടിട്ടില്ലാത്ത കോലി ടീമില്‍ നിന്നും അവധിയെടുത്ത് ആഘോഷിക്കുകയാണ്.

ഐഎസ്എല്‍ ടീമിനായി ഗ്യാലറിയില്‍ ആര്‍പ്പവിളിക്കുന്ന കോലിയെയും കഴിഞ്ഞദിവസം ആരാധകര്‍ കണ്ടിരുന്നു. ഭാര്യ അനുഷ്‌കയുടെ ബോളിവുഡ് ചിത്രം പ്യാരിയുടെ പ്രീവ്യൂ കാണാനും ഇന്ത്യന്‍ ക്യാപ്റ്റനെത്തി. ടാറ്റൂ ആരാധകനായ കോലിയെ പിന്നീട് കണ്ടത് ശരീരത്തില്‍ പുതിയ ടാറ്റൂ പതിപ്പിക്കുന്നതായിട്ടാണ്. എന്തായാലും വിവാഹം മാറ്റിമറിച്ച ജീവിതം ആഘോഷിച്ചു തിമിര്‍ക്കുകയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന കായികതാരങ്ങളിലൊരാളായ വിരാട് കോലി.


കേരളം ഇത്തവണ കപ്പടിക്കുമോ?; രാഹുല്‍ രാജ് സന്തോഷ് ട്രോഫി ക്യാപ്റ്റന്‍; ടീം അംഗങ്ങള്‍

ജൂനിയര്‍ ഹാര്‍ദിക് പാണ്ഡ്യയോ?; ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ സ്വയം പറയുന്നത്

Story first published: Saturday, March 10, 2018, 6:39 [IST]
Other articles published on Mar 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍