തിരിച്ചുവരവില്‍ പതറുന്ന ടെന്നീസ് റാണി... സെറീനയ്ക്ക് മയാമി മാസ്റ്റേഴ്‌സിലും പിഴച്ചു

Written By:

ന്യൂയോര്‍ക്ക്: പ്രസവത്തിനു ശേഷം ടെന്നീസ് കോര്‍ട്ടില്‍ മടങ്ങിയെത്തിയ അമേരിക്കയുടെ ഇതിഹാസതാരവും മുന്‍ ലോക ഒന്നാംനമ്പറുമായ സെറീന വില്ല്യംസിന് തിരിച്ചടി തുടരുന്നു. മയാമിമ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ ആദ്യറൗണ്ടില്‍ തന്നെ സെറീന പുറത്തായി. ജപ്പാന്റെ നവോമി ഒസാക്കയാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു സെറീനയെ വീഴ്ത്തിയത്. സ്‌കോര്‍: 6-3, 6-2. തിരിച്ചുവരവില്‍ സെറീനയുടെ രണ്ടാമത്തെ ടൂര്‍ണമന്റായിരുന്നു ഇത്. ഒരാഴ്ച മുമ്പ് നടന്ന ഇന്ത്യന്‍ വെല്‍സിലും സെറീന സെമി ഫൈനല്‍ പോലും കാണാതെ പുറത്തായിരുന്നു. ഇന്ത്യന്‍വെല്‍സിലെ ജേതാവ് കൂടിയാണ് മയാമി മാസ്‌റ്റേഴ്‌സില്‍ സെറീനയെ ഞെട്ടിച്ച ഒസാക്ക.

പേസ് കൊടുങ്കാറ്റില്‍ ഇംഗ്ലണ്ടിന്റെ 'ബോള്‍ട്ടി'ളകി... വെറും 58 റണ്‍സിന് തീര്‍ന്നു, കിവീസിന് മേല്‍ക്കൈ

ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി; കുരുക്കുകള്‍ മുറുകുന്നു

1

കളിയുടെ തുടക്കം മുതല്‍ സെറീനയ്ക്കു മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് മയാമി മാസ്റ്റേഴ്‌സില്‍ ഒസാക്ക വെന്നിക്കൊടി പാറിച്ചത്. മല്‍സരം വെറും ഒരു മണിക്കൂറും 17 മിനിറ്റും കൊണ്ട് അവസാനിച്ചു. 13 മാസം മല്‍സരരംഗത്തു നിനിന്നും വിട്ടുനിന്ന ശേഷം സെറീനയുടെ നാലാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്. നേരത്തേ ഇന്ത്യന്‍ വെല്‍സിന്റെ മൂന്നാം റൗണ്ടിലാണ് അമേരിക്കന്‍ സൂപ്പര്‍ താരത്തിന് അടിതെറ്റിയത്. അന്നു സഹോദരി വീനസ് വില്ല്യംസിനോടു തോറ്റ് സെറീന പുറത്താവുകയായിരുന്നു.

2

സ്വന്തം നാട്ടില്‍ നടക്കുന്ന ഒരു ടൂര്‍ണമെന്റില്‍ 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സെറീനയ്ക്ക് ആദ്യറൗണ്ടില്‍ അടിതെറ്റിയത്. മയാമി മാസ്റ്റേഴ്‌സിലെ ആദ്യറൗണ്ടിലേറ്റ അപ്രതീക്ഷിത തോല്‍വിക്കു ശേഷം നിരാശയെത്തുടര്‍ന്നു അമേരിക്കന്‍ താരം മാധ്യമങ്ങളോടു സംസാരിക്കുക പോലും ചെയ്തില്ല. എവിടെയൊക്കെയാണ് ഇനി മെച്ചപ്പെടുത്താനുള്ളതെന്നു മനസ്സിലാക്കാനുള്ള അവസരമാണ് ഓരോ ടൂര്‍ണമെന്റുമെന്നു മല്‍സരശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Story first published: Thursday, March 22, 2018, 10:03 [IST]
Other articles published on Mar 22, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍