വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറ്റങ്ങള്‍ നിരവധി; ടെന്നിസ് പുനരാരംഭിക്കുമ്പോഴുള്ള നിയമങ്ങള്‍ പുറത്തിറക്കി ഐടിഎഫ്

പാരിസ്: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനാവാത്ത വിധത്തില്‍ വ്യാപിക്കുകയാണ്. സമസ്ത മേഘലയേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. കായിക മത്സരങ്ങളെല്ലാം നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഇപ്പോഴിതാ കൊറോണ വൈറസിന് ശേഷം ടെന്നിസ് പുനരാരംഭിക്കുമ്പോഴുള്ള നിയമങ്ങളും നിര്‍ദേശങ്ങളും പുറത്തിറക്കിയിരിക്കുകയാണ് അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍. ആഭ്യന്തര അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള നിയമാവലിയാണ് പുറത്തിറക്കിയിരിക്കുന്നത്.

സാമൂഹിക അകലം

താരങ്ങള്‍ കോര്‍ട്ടിലേക്കെത്തുമ്പോള്‍ത്തന്നെ മത്സരത്തിനുള്ള വേഷം ധരിച്ചിരിക്കണം. നിലവില്‍ താരങ്ങള്‍ കോര്‍ട്ടിലെ ഡ്രസിങ് റൂമില്‍ നിന്നാണ് വസ്ത്രങ്ങള്‍ മാറുന്നത്. ഇത് ഒഴിവാക്കിയിരിക്കുകയാണ്.ലോക്കര്‍ റൂമുകള്‍ താരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ കോര്‍ട്ടിലെ ഷവറും താരങ്ങള്‍ ഉപയോഗിക്കരുത്. ഓഫ് കോര്‍ട്ട് താരങ്ങളും റഫറിമാരും മാസ്‌കും കൈയുറയും ധരിക്കണം. ബോള്‍ ബോയിയും ഇത് പാലിക്കേണ്ടതാണ്. കൂടാതെ ഇവരെല്ലാാം രണ്ട് മീറ്റര്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം.

ഇടപഴകരുത്

പരസ്പരം തൊടുകയോ ഹസ്തദാനം നല്‍കുകയോ ചെയ്യരുത്. താരങ്ങള്‍ ഒരു കാരണവശാലും ആരാധകരുമായി ഇടപഴകരുത്. സെല്‍ഫി എടുക്കാനോ ഓട്ടോഗ്രാഫ് നല്‍കാനെ അനുവദിക്കരുത്.ക ളിക്കാരുടെ ഉപകരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുത്. മറ്റുള്ളവരുമായി ആഹാരമോ വെള്ളമോ പങ്കുവെക്കരുത്.സിംഗിള്‍സ് മത്സരങ്ങള്‍ മാത്രമാണ് നടത്തേണ്ടത്. ഡബിള്‍സ് മത്സരങ്ങള്‍ ഒരു അറിയിപ്പിന് ശേഷം മാത്രമാണുണ്ടാവുക. ഐടിഎഫിന്റെ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ കോവിഡ് 19യുടെ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന സന്ദേശവും അവര്‍ പങ്കുവെച്ചു.

സുനില്‍ ഛേത്രിയോട് ആരാധകന്റെ വിചിത്ര ആവശ്യം; ചിരിയടക്കാനാവാതെ ആരാധകര്‍

കൊറോണ

കൊറോണയെത്തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെയാണ് എല്ലാ ടെന്നിസ് മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. ജൂണ്‍ 13വരെ മത്സരങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ ഐടിഎഫിന്റെ നിലപാട്. താരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിനാലാണ് ഇത്തരമൊരു തീരുമാനം. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും കൊറോണ വ്യാപനം ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നിയന്ത്രങ്ങള്‍ രാജ്യങ്ങളില്‍ തുടരുകയാണ്. വീടുകളില്‍ സുരക്ഷിതരായി കഴിയുന്ന താരങ്ങള്‍ പരിശീലനം മുടക്കുന്നില്ല. വീടുകളില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

തമന്ന പാകിസ്താന്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തില്‍; പ്രചരിച്ച ചിത്രത്തിന്റെ സത്യം എന്ത്?

കായിക മത്സരങ്ങളും

എല്ലാത്തരം കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫുട്‌ബോള്‍ ലീഗുകളില്‍ പലതും പുനരാരംഭിക്കാനിരിക്കെയാണ് കൊറോണ വ്യാപനം വീണ്ടും ശക്തിപ്പെട്ടത്. സാമൂഹ്യ അകലം പാലിച്ച് ചില ഫുട്‌ബോള്‍ ക്ലബ്ബുകള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ചില ലീഗുകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. താരങ്ങളുടെ സുരക്ഷ പരിഗണിച്ച് മത്സരങ്ങള്‍ ഉടനൊന്നും പുനരാരംഭിക്കാനുള്ള സാധ്യത കുറവാണ്. ടോക്കിയോ ഒളിംപിക്‌സ്,ടി20 ലോകകപ്പുള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങളെല്ലാം കൊറോണ ഭീഷണി നേരിടുകയാണ്.

ലക്ഷ്മണിനെ പുറത്താക്കുക വിഷമം, കാരണം ഇതെന്ന് ബ്രെറ്റ് ലീ

കൊറോണ വ്യാപനം

കൊറോണ വ്യാപനം ശക്തമായി നേരിടേണ്ടിവന്ന ജപ്പാനിലാണ് ഒളിംപിക്‌സ് നടക്കേണ്ടത്. കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗം ഇതുവരെയായിട്ടും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഒളിംപിക്‌സടക്കം മാറ്റിവെക്കേണ്ട അവസ്ഥയാണുള്ളത്.2022ലെ ഖത്തര്‍ ലോകകപ്പിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തികളും മുടങ്ങിയിരിക്കുകയാണ്.

Story first published: Sunday, May 3, 2020, 12:24 [IST]
Other articles published on May 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X