മുംബൈ: തമിഴ്, തെലുങ്ക് സിനിമയിലെ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ് തമന്ന. രാജ്മൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയ തമന്നയും പാകിസ്താന്‍ ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖും തമ്മിലുള്ള ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നുമൊക്കെയാണ് ആരോപണം ഉയര്‍ന്നത്. ജ്വലറിയില്‍ റസാഖിനൊപ്പം തമന്ന സ്വര്‍ണവുമായി നില്‍ക്കുന്ന ചിത്രമാണ് പ്രചരിച്ചത്. എന്നാല്‍ ഇതിന്റെ സത്യമെന്തെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്ദുല്‍ റസാഖും തമന്നയും ഒപ്പം ചേര്‍ന്ന് അഭിനയിച്ച ഒരു ജ്വല്ലറിയുടെ പരസ്യമായിരുന്നു അത്. പരസ്യത്തിനിടയില്‍ എടുത്ത ഫോട്ടോയാണ് ഇത്തരത്തില്‍ തെറ്റായ അഭ്യൂഹങ്ങള്‍ പരത്തിയത്. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ മുന്‍ പാക് നായകന്‍ ഷുഹൈബ് മാലിക്കിനെയായിരുന്നു വിവാഹം കഴിച്ചിരുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സാനിയയുടെ വിവാഹം ഏറെ ചര്‍ച്ചയാകുകയും വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

സാനിയയുടെ അതേ പാത പിന്തുടരാന്‍ തമ്മന്നയും തയ്യാറെടുക്കുന്നുവെന്നാണ് പലരും ആരോപിക്കുന്നത്. എന്നാല്‍ ഇതിന്റെ സത്യമാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി ടെന്നിസില്‍ ഒരുപാട് നേട്ടങ്ങള്‍ സമ്മാനിച്ച സാനിയ പാകിസ്താനിയെ വിവാഹം കഴിച്ചാല്‍ രാജ്യത്തിന് മികച്ചൊരു ടെന്നിസ് താരത്തെ നഷ്ടമാകുമെന്ന തരത്തിലൊക്കെയായിരുന്നു അന്ന് ആരോപണം ഉയര്‍ന്നത്. എന്നാല്‍ വിമര്‍ശനങ്ങളെ ശക്തമായി നേരിട്ട സാനിയയും മാലിക്കും ഇപ്പോള്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. കഴിഞ്ഞിടെ ഒരു കുട്ടിക്ക് ജ്ന്മം നല്‍കിയ സാനിയ ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.
40കാരനായ റസാഖ് പാകിസ്താന്‍ ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഓപ്പണിങ് ബൗളറായും ബാറ്റ്‌സ്മാനും വരെ അദ്ദേഹം കളിച്ചിട്ടുണ്ട്. മധ്യനിരയിലെ വിശ്വസ്തനായ അദ്ദേഹം വിവാഹം കഴിച്ച് രണ്ട് കുട്ടികളുടെ പിതാവുമാണ്. പാകിസ്താനുവേണ്ടി 46 ടെസ്റ്റില്‍ നിന്ന് 1946 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 265 ഏകദിനത്തില്‍ നിന്ന് 3 സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 5080 റണ്‍സും 32 ടി20യില്‍ നിന്ന് 393 റണ്‍സും താരം നേടിയിട്ടുണ്ട്. 20 ടി20 വിക്കറ്റും 269 ഏകദിന വിക്കറ്റും 100 ടെസ്റ്റ് വിക്കറ്റും റസാഖ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ടി20 ലീഗുകളിലും സജീവമായിരുന്ന റസാഖ് നിലവില്‍ ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. 30കാരിയായ തമന്ന ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ബോളിവുഡിലടക്കം മുഖം കാണിച്ചിട്ടുള്ള താരമാണ് തമന്ന.