ഗോള്‍ഡ് കോസ്റ്റിലെ സ്വര്‍ണവേട്ട... നിങ്ങള്‍ അഭിമാനം, പെണ്‍പടയെ വാനോളം പുകഴ്ത്തി ബിഗ്ബി

Written By:

മുംബൈ: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി മെഡല്‍ക്കൊയ്ത്ത് നടത്തുന്ന ഇന്ത്യയുടെ വനിതാ കായിക താരങ്ങള്‍ക്കു അഭിനന്ദനപ്രവാഹം. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും അനില്‍ കപൂറുമാണ് വനിതാ താരങ്ങളെ പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് ബിഗ്ബി പെണ്‍പടയ്ക്കു മേല്‍ അഭിനന്ദനം ചൊരിഞ്ഞത്. ഇന്ത്യയുടെ വനിതാ അത്‌ലറ്റുകള്‍ അവിസ്മരണീയ പ്രകടനമാണ് ഓസ്‌ട്രേലിയയില്‍ നടത്തുന്നത്. ഭാരോദ്വഹനം, ഷൂട്ടിങ്, ടേബിള്‍ ടെന്നീസ്, സ്‌ക്വാഷ്... അവിസ്മരണീയം, നിങ്ങള്‍ ഇന്ത്യയുടെ മുഴുവന്‍ അഭിമാനമാി മാറിയിരിക്കുകയാണെന്നായിരുന്നു ബച്ചന്റെ ട്വീറ്റ്.

1

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ) എന്ന ദേശീയ കാംപയ്‌നിന്റെ അംബാസഡര്‍ കൂടിയായ ബച്ചന്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പലപ്പോഴും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

വെറ്ററന്‍ ബോളിവുഡ് നടനായ അനില്‍ കപൂറും സോഷ്യല്‍ മീഡിയ വഴിയാണ് ഇന്ത്യയുടെ വനിതാ താരങ്ങളെ പ്രശംസിച്ചത്. ഇതിനകം ഇന്ത്യ നേടിയ ഏഴു സ്വര്‍ണമെഡലുകൡ അഞ്ചും വനിതാ താരങ്ങളുടെ വകയായിരുന്നു. 48 കിഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിലൂടെയാണ് ഇന്ത്യ സ്വര്‍ണക്കൊയ്ത്ത് തുടങ്ങിയത്. 53 കിഗ്രാമില്‍ സഞ്ജിത ചാനു, 69 കിഗ്രാമില്‍ പൂനം യാദവ് എന്നിവരും പിന്നീട് ഇന്ത്യക്കു സ്വര്‍ണം നേടിത്തന്നു. അഞ്ചു സ്വര്‍ണം കൂടാതെ ഒരു വെള്ളിയും വനിതാ താരത്തിന്റെ സംഭാവനയാണ്.

2

ഷൂട്ടിങില്‍ 16 കാരിയായ മനു ഭാക്കര്‍ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചിരുന്നു. താരത്തിന്റെ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടിയായിരുന്നു ഇത്. വനിതകളുടെ ടേബിള്‍ ടെന്നീസ് ടീമും ഇന്ത്യക്കു വേണ്ടി സ്വര്‍ണം കഴുത്തിലണിഞ്ഞിരുന്നു. മാനിക് ബത്ര, മൗമ ദാസ്, സുതീര്‍ഥ മുഖര്‍ജി, മധുരിക പാട്കര്‍, പൂജ സഹസ്രാബ്ദെ എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്.

Story first published: Monday, April 9, 2018, 9:37 [IST]
Other articles published on Apr 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍