വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സഞ്ജന എന്തിന് ഇതു ചെയ്തു? രോഹിത് ഫാന്‍സ് കലിപ്പില്‍, കോലി ഫാന്‍സ് ഹാപ്പി!

സോഷ്യല്‍ മീഡിയയിലെ പോസ്റ്റിനി ലൈക്കടിച്ചതാണ് കാരണം

വിരാട് കോലി, രോഹിത് ശര്‍മ ഫാന്‍സുകാര്‍ തമ്മിലുള്ള പോരാട്ടം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. അതിനു വര്‍ഷങ്ങളുടെ പഴക്കം തന്നെയുണ്ട്. കോലിയെ ഇന്ത്യയുടെ നായകസ്ഥാനത്തു നീക്കിയപ്പോള്‍ ഏറ്റവുമധികം ആഘോഷിച്ചവരാണ് രോഹിത് ഫാന്‍സ്. തിരിച്ച് രോഹിത്തിനു പിഴവുകള്‍ സംഭവിക്കുമ്പോഴെല്ലാം കോലി ഫാന്‍സും വെറുതെയിരിക്കാറില്ല. അവരും കഴിയാവുന്ന രീതിയിലെല്ലാം രോഹിത്തിനെ കളിയാക്കാനും വിമര്‍ശിക്കാനുമെല്ലാം മുന്നിട്ടിറങ്ങും.

ഇപ്പോഴിതാ പുതിയൊരു സംഭവത്തിന്റെ പേരില്‍ രണ്ടു സൂപ്പര്‍ താരങ്ങളുടെയും ആരാധകര്‍ തമ്മിലുള്ള പോര് സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിക്കുകയാണ്. ഇതിനെല്ലാം വഴിയൊരുക്കിയതാവട്ടെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഭാര്യയും പ്രശസ്ത ആങ്കറുമായ സഞ്ജന ഗണേശനുമാണ്. സംഭവം എന്താണെന്നറിയാം.

1


സോഷ്യല്‍ മീഡിയയില്‍ സഞ്ജന ഗണേശന്റെ ഒരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ രോഹിത് ശര്‍മ ഫാന്‍സിനെ ചൊടിപ്പിച്ചിരിക്കുന്നത്. മറുഭാഗത്ത് വിരാട് കോലിയുടെ ഫാന്‍സാവട്ടെ ഇത് ഏറ്റെടുത്ത് ആഘോഷിക്കുകയും ചെയ്യുകയാണ്. ചെറിയൊരു ലൈക്കിന്റെ പേരിലാണ് ഈ കോലാഹലമെല്ലാം നടക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ കാര്യം.

2

സ്റ്റാന്‍പ്പ് കൊമേഡിയന്‍ കൂടിയായ വി ശ്രീധറിന്റെ ഒരു ട്വീറ്റിന് സഞ്ജന ഗണേശന്‍ ലൈക്കടിച്ചതാണ് സംഭവങ്ങളുടെയെല്ലാം തുടക്കം. ഇങ്ങനെയായിരുന്നു ട്വീറ്റ്- ജീവിതം ദുര്‍ബലമാണെന്നും നിസാര വഴക്കുകളുടെ പേരില്‍ അതു പാഴാക്കാന്‍ പാടില്ലെന്നുമാണ് സമീപകാലത്തെ ദുരന്തങ്ങള്‍ നമ്മളെ പഠിപ്പിച്ചത്. എല്ലാവരും പോവാന്‍ വിധിക്കപ്പെട്ടവരാണ്, പക്ഷെ അത് എപ്പോഴാണെന്ന് ആര്‍ക്കുമറിയില്ല. ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആഘോഷിക്കൂ. രോഹിത് ശര്‍മയേക്കാള്‍ മികച്ചത് വിരാട് കോലിയാണെന്ന വസ്തുതയോടു സമാധാനം പാലിക്കുക.
ഈ ട്വീറ്റിനു സഞ്ജന ലൈക്കടിച്ചതോടെയാണ് രോഹിത് ഫാന്‍സ് രോഷാകുലരായത്. രോഹിത്തിനേക്കാള്‍ കേമന്‍ രോഹിത്താണെന്നുള്ള അഭിപ്രായത്തോടു സഞ്ജന യോജിച്ചതിലാണ് ആരാധകരുടെ രോഷം.

3

വിരാട് കോലി, രോഹിത് ശര്‍മ ഇവരില്‍ ആരാണ് മികച്ച ക്യാപ്റ്റന്‍, ബാറ്റര്‍ എന്ന കാര്യങ്ങളിലെല്ലാം തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇരുതാരങ്ങളുടെയും ആരാകര്‍ വിട്ടുകൊടക്കാന്‍ തയ്യാറുമല്ല. ഇരുവരും കരിയറിന്റെ അവസാന ഘട്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ആരാധകര്‍ തമ്മിലുള്ള പോരിന് വീറും വാശിയും കൂടുകയല്ലാതെ, ഒട്ടും കുറയുന്നില്ല.
ദേശീയ ടീമിനു വേണ്ടി നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരങ്ങളാണ് കോലിയും രോഹിത്തും. ഇന്ത്യന്‍ ക്രിക്കറ്റിനു ഇരുവരും ഇതുവരെ നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തതുമാണ്.

4

വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടെങ്കിലും നല്ലൊരു സൗഹൃദം ഇവര്‍ തമ്മില്‍ ഇല്ലെന്നുമുള്ള അഭ്യൂങ്ങള്‍ വളരെ മുമ്പ് തന്നെ കേട്ടു കൊണ്ടിരിക്കുന്നത്. പക്ഷെ തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഇവര്‍ പ്രതികരിക്കാറുള്ളത്.
ഏറ്റവും അവസാനമായി കോലി ഏകദിന നായകസ്ഥാനത്തു നിന്നും പുറത്താക്കി രോഹിത്തിനെ ചുമതലയേല്‍പ്പിച്ചപ്പോഴും ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഭിന്നതയുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

5

അതേസമയം, വിരാട് കോലിയെയും രോഹിത് ശര്‍മയെയും സംബന്ധിച്ച് ഏറ്റവും മോശം ഐപിഎല്‍ സീസണായിരുന്നു ഇത്തവണത്തേത്. ക്യാപ്റ്റന്‍സിയൊഴിഞ്ഞ ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലുരിനായി കളിക്കാനിറങ്ങിയ കോലി റണ്ണെടുക്കാവാതെ ശരിക്കും പാടുപെട്ടു. സീസണിന്റെ തുടക്കത്തിലെ മല്‍സരങ്ങളില്‍ മൂന്നാം നമ്പറിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. പക്ഷെ ഇവിടെ ദുരന്തമായതോടെ ഓപ്പണിങിലേക്കു പ്രമോട്ട് ചെയ്തു. അതിനു ശേഷമാണ് കോലിയുടെ പ്രകടനം അല്‍പ്പമെങ്കിലും മെച്ചപ്പെട്ടത്.

6

മറുഭാഗത്ത് മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത് മുംബൈ ഇന്ത്യന്‍സ് നാണംകെട്ടപ്പോള്‍ നായകന്‍ രോഹിത്തും ദയനീയ പരാജയമായി മാറിയിരുന്നു. കരിയറില്‍ ആദ്യമായി ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് അദ്ദേഹം ഈ ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയാക്കിയത്.
സൗത്താഫ്രിക്കയുമായി അടുത്തയാഴ്ച നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ രോഹിത്തിനും കോലിക്കും വിശ്രമം നല്‍കിയിരിക്കുകയാണ്. ഇനി ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും രണ്ടു പേരയും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കാണാന്‍ സാധിക്കുക.

Story first published: Friday, June 3, 2022, 19:15 [IST]
Other articles published on Jun 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X