കോമണ്‍വെല്‍ത്ത് ഗെയിംസ്; കായിക താരത്തിന് ലൈംഗിക പീഡനം; ഒഫീഷ്യലിനെതിരെ കേസെടുത്തു

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ ലൈംഗിക ആരോപണവും. മൗറീഷ്യല്‍ ടീം ഒഫീഷ്യലിനെതിരെ വനിതാ അത്‌ലറ്റ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാതുവെപ്പുകാര്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരം?; ആരാണ് ആ താരം?; അന്വേഷണം തുടങ്ങി

മൗറീഷ്യസ് ഒഫീഷ്യല്‍ കെസീ തീരുവെങ്കാതത്തിനെതിരെ ആണ് കേസ്. ടീമിന്റെ ചീഫ് ആയ ഇയാള്‍ കേസിനെ തുടര്‍ന്ന് സ്ഥാനം രാജിവെക്കും. ജാവലിന്‍ താരം ജസ്സിക്ക സെല്‍മ റോസം ആണ് കെസീക്കെതിരെ പരാതി നല്‍കിയത്. മാര്‍ച്ച് 29ന് സൗത്ത് പോര്‍ട്ടില്‍വെച്ച് ലൈംഗികമായി പീഡനശ്രമമുണ്ടായെന്നാണ് പരാതി.

commonwealth

കേസിനെ തുടര്‍ന്ന് മൗറീഷ്യല്‍ ഒഫീഷ്യല്‍ ഏപ്രില്‍ 17ന് സൗത്ത്‌പോര്‍ട്ട് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാകണമെന്ന് പോലീസ് വ്യക്തമാക്കി. കെസീയെ സ്ഥാനത്തുനിന്നും മാറ്റുമെന്നും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മൗറീഷ്യല്‍ മന്ത്രാലയം അറിയിച്ചു. ഇയാളെ അത്‌ലറ്റുകളുടെ വില്ലേജില്‍ നിന്നും മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം കഴിയുന്നതുവരെ ഗോള്‍ഡ് കോസ്റ്റില്‍ തുടരാനാണ് നിര്‍ദ്ദേശം.

Story first published: Saturday, April 7, 2018, 8:27 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍