വാതുവെപ്പുകാര്‍ക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരം?; ആരാണ് ആ താരം?; അന്വേഷണം തുടങ്ങി

Posted By: rajesh mc

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായ ഒരു ക്രിക്കറ്റ് താരത്തിന് വാതുവെപ്പ് സംഘവുമായി അടുത്തുബന്ധമുള്ളതായി റിപ്പോര്‍ട്ട്. 2011ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമായ താരത്തിനെതിരെ ബിസിസിഐ അഴിമതി വിരുദ്ധ സംഘം അന്വേഷണം ആരംഭിച്ചു. താരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയെ ഞെട്ടിച്ച് കാര്‍ത്തിക്കിന്റെ ഭാര്യ ദീപിക പുറത്ത്

കഴിഞ്ഞവര്‍ഷം ജയ്പൂരില്‍ നടന്ന ഒരു പ്രാദേശിക ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ടൂര്‍ണമെന്റ് സംഘടിപ്പിച്ചത് വന്‍ വാതുവെപ്പ് സംഘത്തിന്റെ പിന്തുണയോടെയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ താരമാണെന്നാണ് സൂചന. ടൂര്‍ണമെന്റ് നിയോ ടിവിയില്‍ സംപ്രേക്ഷണവും ചെയ്തിരുന്നു.

cricket

രജ്പുതാന പ്രീമിയര്‍ ലീഗ് എന്ന പേരില്‍ നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ പ്രാദേശിക ക്ലബ്ബുകളാണ് പങ്കെടുത്തിരുന്നത്. ഒരു കളിയില്‍ തന്നെ കോടിക്കണക്കിന് രൂപയുടെ വാതുവെപ്പുകളും നടന്നു. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ 14 പേരെ വിവിധ ഹോട്ടലുകളില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

രാജസ്ഥാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ വാതുവെപ്പു സംഘത്തെക്കുറിച്ചോ ഇന്ത്യന്‍ താരത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വ്യക്തമായ തെളിവുകള്‍ ശേഖരിച്ചതിനുശേഷം മാത്രമേ ഇതേക്കുറിച്ച് പറയാന്‍ സാധിക്കൂ എന്നാണ് അഡീഷണല്‍ ഡിജിപി പങ്കജ് കുമാര്‍ സിങ് അറിയിച്ചത്. സംഭവത്തെ ബിസിസിഐ ഗൗരവമായാണ് കാണുന്നത്. ഐപിഎല്‍ ആരംഭിക്കാനിരിക്കെ ഒത്തുകളി വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ വീണ്ടും സംശയനിഴലിലാക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആശങ്ക.


Story first published: Saturday, April 7, 2018, 8:26 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍