വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

year end 2018: റഷ്യയിലെ ഫ്രഞ്ച് വിപ്ലവം... ഫുട്‌ബോളില്‍ മോഡ്രിച്ചിന്റെ ഭരണം, 'അപ്രത്യക്ഷനായ' മെസ്സി

ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീടവിജയമാണ് ഈ വര്‍ഷത്തെ പ്രധാന ഹൈലൈറ്റ്

By Manu
ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങൾ | Oneindia Malayalam

മുംബൈ: ലോക ഫുട്‌ബോളില്‍ ഫിഫ ലോകകപ്പിന്റെ അലയൊലികള്‍ കേട്ട വര്‍ഷമാണ് കടന്നു പോവുന്നത്. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിരുന്നെത്തിയ ലോകകപ്പ് കാല്‍പന്തുകളി പ്രേമികള്‍ക്കു ശരിക്കുമൊരു ഉല്‍സവം തന്നെയായിരുന്നു.

ടെസ്റ്റിന് ടീം ഇന്ത്യ തയ്യാര്‍, തുടക്കം മോശമായില്ല.. 5 പേര്‍ക്ക് ഫിഫ്റ്റി, രാഹുല്‍ വീണ്ടും ഫ്‌ളോപ്പ്ടെസ്റ്റിന് ടീം ഇന്ത്യ തയ്യാര്‍, തുടക്കം മോശമായില്ല.. 5 പേര്‍ക്ക് ഫിഫ്റ്റി, രാഹുല്‍ വീണ്ടും ഫ്‌ളോപ്പ്

പവാറിന്റെ ആരോപണം... മറുപടിയുമായി മിതാലി, ജീവിതത്തിലെ കറുത്ത ദിനമെന്ന് ഇന്ത്യന്‍ ഇതിഹാസംപവാറിന്റെ ആരോപണം... മറുപടിയുമായി മിതാലി, ജീവിതത്തിലെ കറുത്ത ദിനമെന്ന് ഇന്ത്യന്‍ ഇതിഹാസം

ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ആധിപത്യം അവസാനിപ്പിച്ച് ക്രൊയേഷ്യന്‍ സ്റ്റാര്‍ ലൂക്കാ മോഡ്രിച്ച് പുതിയ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടതും ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങളിലൊന്നാണ്. ലോക ഫുട്‌ബോളിലെയും ഇന്ത്യന്‍ ഫുട്‌ബോളിയും ഈ വര്‍ഷം നടന്ന പ്രധാനപ്പെട്ട ചില സംഭവങ്ങളിലേക്കു ഒന്നു തിരിഞ്ഞുനോക്കാം.

 റഷ്യന്‍ ലോകകപ്പ്

റഷ്യന്‍ ലോകകപ്പ്

ജൂണ്‍ 13 മുതല്‍ ജൂലൈ 15 വരെയാണ് റഷ്യയില്‍ ലോകകപ്പ് അരങ്ങേറിയത്. കിരീടഫേവറിറ്റുകളായ ബ്രസീല്‍, ജര്‍മനി, സ്‌പെയിന്‍, അര്‍ജന്റീന എന്നിവര്‍ക്കെല്ലാം നേരത്തേ കാലിടറിയപ്പോള്‍ ഫ്രാന്‍സ് ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കിരീടം തിരിച്ചുപിടിക്കുന്നതിന് ലോകം സാക്ഷിയായി. അപ്രതീക്ഷിത ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെയാണ് ഫ്രഞ്ച് പട കലാശക്കളിയില്‍ നിഷ്പ്രഭരാക്കിയത്.
നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പുമായെത്തിയ ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ നാണംകെട്ടു മടങ്ങിയതാണ് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി.

പുരസ്‌കാര നെറുകയില്‍ മോഡ്രിച്ച്

പുരസ്‌കാര നെറുകയില്‍ മോഡ്രിച്ച്

ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ ചുക്കാന്‍ പിടിച്ച് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയ ലൂക്കാ മോഡ്രിച്ച് പിന്നാലെ രണ്ടു പുരസ്‌കാരങ്ങള്‍ കൂടി കൈക്കലാക്കി.
യുവേഫ പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ട മോഡ്രിച്ച് പിന്നാലെ ഫിഫയുടെ ലോക ഫുട്‌ബോള്‍ ബഹുമതിക്കും അര്‍ഹനായി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയും അഞ്ചു തവണ വീതം പങ്കിട്ട പുരസ്‌കാരമാണ് മോഡ്രിച്ച് ഇത്തവണ തന്റെ പേരിലാക്കിയത്. ഡിസംബറില്‍ പ്രഖ്യാപിക്കാനിരിക്കുന്ന ബാലണ്‍ ഡിയോര്‍ പട്ടികയിലും മോഡ്രിച്ചിനാണ് മുന്‍തൂക്കം.

റൊണാള്‍ഡോയുടെ കൂടുമാറ്റം

റൊണാള്‍ഡോയുടെ കൂടുമാറ്റം

പോര്‍ച്ചുഗലിന്റെ ഇതിഹാസ താരവും റയല്‍ മാഡ്രിഡിന്റെ ഐക്കണ്‍ താരവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അപ്രതീക്ഷിത കൂടുമാറ്റത്തിനും 2018 സാക്ഷിയായി. റയലിനെ ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടവിജയത്തിലേക്കു നയിച്ച ശേഷമാണ് താരം പടിയിറങ്ങിയത്. മുന്‍ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കോ പിഎസ്ജിയിലേക്കോ റോണോ ചേക്കേറിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങളെങ്കിലും അപ്രതീക്ഷിതമായിരുന്നു യുവന്റസിന്റെ എന്‍ട്രി. ഇറ്റാലിയന്‍ ചാംപ്യന്‍മാരുടെ ഓഫര്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരികയും ചെയ്തില്ല.

മെസ്സിയുടെ പിന്‍മാറ്റം

മെസ്സിയുടെ പിന്‍മാറ്റം

ഫുട്‌ബോള്‍ പ്രേമികള്‍ക്കു ഏറെ നിരാശയും ദുഖവുമുണ്ടാക്കിയ സംഭവമായിരുന്നു അര്‍ജന്റീന ടീമില്‍ നിന്നും ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയുടെ പിന്‍മാറ്റം. റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്തായതില്‍ നിന്നും മനംനൊന്താണ് മെസ്സിയുടെ തീരുമാനം.
ലോകകപ്പിനുശേഷം ഈ വര്‍ഷം മറ്റൊരു കളിയിലും മെസ്സി അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞിട്ടുമില്ല. 2019ല്‍ താരം തിരിച്ചെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍.

എതിരില്ലാതെ റയല്‍

എതിരില്ലാതെ റയല്‍

യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബ് തങ്ങള്‍ തന്നെയാണെന്നു അടിവരയിട്ടാണ് റയല്‍ മാഡ്രിഡ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തിട്ടത്. ഫൈനലില്‍ ലിവര്‍പൂളിനെ 3-1ന് തുരത്തിയാണ് റയല്‍ യൂറോപ്യന്‍ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. റയലിന്റെ 13ാമത്തെ ചാംപ്യന്‍സ് ലീഗ് കിരീടവിജയം കൂടിയായിരുന്നു ഇത്.

ഐഎസ്എല്‍

ഐഎസ്എല്‍

ഐഎസ്എല്ലിന്റെ നാലാം സീസണിന്റെ ഫൈനലും 2018ല്‍ കണ്ടു. മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയാണ് ഇത്തവണ ഇന്ത്യയിലെ ചാംപ്യന്‍ ക്ലബ്ബായി മാറിയത്. ഈ വര്‍ഷം ഐഎസ്എല്ലില്‍ അരങ്ങേറിയ ബെംഗളൂരു എഫ്‌സിയെ ഫൈലില്‍ 3-2നു തകര്‍ത്താണ് ചെന്നൈ ജേതാക്കളായത്.
18 ഗോളുകളുമായി എഫ്‌സി ഗോവയുടെ സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനോസ് ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരനായപ്പോള്‍ 15 ഗോളുകമായി ബെംഗളൂരു താരം മിക്കു രണ്ടാമതെത്തി.

Story first published: Thursday, November 29, 2018, 15:47 [IST]
Other articles published on Nov 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X