
ഒപ്പുവയ്ക്കാതിരിക്കാന്‍ കാരണം
ബാഴ്‌സയിലെത്തുന്നതിന് മുമ്പ് അര്‍ജന്റൈന്‍ ക്ലബ്ബായ നെവെല്‍സ് ഓള്‍ഡ് ബോയ്‌സിന്റെ താരമായിരുന്നു മെസ്സി. ഓള്‍ഡ് ബോയ്‌സിന്റെ ചിരവൈരികളായ ക്ലബ്ബായിരുന്നു റൊസാരിയോ സെന്‍ട്രല്‍.
ബ്യൂണസ് ഐറിസിനു പുറത്ത് അര്‍ജന്റീനയിലെ ഏറ്റവും തീപാറുന്ന പോരാട്ടം നടന്നിരുന്നത് നെവല്‍സും റൊസാരിയോയും തമ്മിലായിരുന്നു. ഇതേ റൊസാരിയോ ടീമിന്റെ ഷര്‍ട്ടില്‍ ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ആരാധിക മെസ്സിയെ സമീപിച്ചത്. എന്നാല്‍ അദ്ദേഹം ഇതു കണ്ടെന്നു പോലും നടിക്കാതെ പോവുകയായിരുന്നു.

മെസ്സി വികാരമില്ലാത്തവനെന്ന് ആരാധിക
ബാഴ്‌സ താരമായ മെസ്സിയോട് ബദ്ധവൈരികളായ റയല്‍ മാഡ്രിഡിന്റെ റയലിന്റെ ജഴ്‌സിയില്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് ആരാധകന്‍ സമീപിച്ചാല്‍ അദ്ദേഹം അതിനു തയ്യാറാവില്ല. ഇതു തന്നെയാണ് ഇവിടെയും സംഭവിച്ചത്.
എന്നാല്‍ മെസ്സി ഷര്‍ട്ടില്‍ ഒപ്പുവയ്ക്കാതെ പോയത് ആരാധികയെ ക്ഷുഭിതയാക്കി. വികാരമില്ലാത്തവനെന്ന് വിളിച്ച് ഇവര്‍ മെസ്സിയെ ചീത്തപറയുന്നതാണ് വീഡിയോയിലുള്ളത്.

ആറുവര്‍ഷം നെവല്‍സില്‍
കാല്‍പ്പന്തുകളിയില്‍ മെസ്സിയുടെ തുടക്കം നെവല്‍സിലൂടെയായിരുന്നു. ആറു വര്‍ഷം നെവല്‍സിന്റെ താരമായിരുന്നു അദ്ദേഹം. 2001ലാണ് മെസ്സി സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സയിലേക്കു ചേക്കേറിയത്. പിന്നീട് ബാഴ്‌സയുടെയും അര്‍ജന്റീനയുടെയും ഇതിഹാസതാരമായി അദ്ദേഹം മാറിയത് ചരിത്രം.
|
വീഡിയോ കാണാം
റൊസാരിയോ ക്ലബ്ബിന്റെ ഷര്‍ട്ടില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മെസ്സിയെ ആരാധിക ശകാരിക്കുന്ന വീഡിയോ കാണാം