വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണി മൂന്നാം നമ്പറില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഏറ്റവും മഹാനായ ക്രിക്കറ്ററാകാമായിരുന്നു: ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണി ലോകമെമ്പാടും നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമാണ്. ഇന്ത്യക്ക് രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ധോണി നായകനെന്ന നിലയിലും എല്ലാവര്‍ക്കും പ്രചോദനമാണ്. ക്യാപ്റ്റനായി അനായാസവും സമ്മര്‍ദ്ദരഹിതവുമായി കാര്യങ്ങള്‍ ചെയ്യാനുള്ള സവിശേഷ കഴിവാണ് ധോണിക്കുള്ളത്. ധോണിയുടെ ഈ മികവിനെ ഇഷ്ടപ്പെടുന്നവരാണ് മിക്കവും.

ധോണി

കരിയറിന്റെ തുടക്ക സമയങ്ങളില്‍ ബാറ്റിങ് വെടിക്കെട്ടുകൊണ്ട് വിസ്മയിപ്പിച്ച ധോണി പിന്നീട് ഫിനിഷറെന്ന നിലയിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. തോല്‍വിയെ മുന്നില്‍ക്കണ്ട് നില്‍ക്കുമ്പോഴും ധോണി ക്രീസിലുണ്ടെങ്കില്‍ എതിര്‍ ടീം ബൗളര്‍മാര്‍ വിറക്കും. ഇന്ത്യയെ ഒറ്റക്ക് ചുമലിലേറ്റി നിരവധി തവണ വിജയിപ്പിച്ചിട്ടുള്ള ധോണിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും നിലവില്‍ എം പിയുമായ ഗൗതം ഗംഭീര്‍.

ധോണിമൂന്നാം നമ്പറില്‍ തുടരണമായിരുന്നു

ധോണിമൂന്നാം നമ്പറില്‍ തുടരണമായിരുന്നു

ധോണി മൂന്നാം നമ്പറില്‍ ബാറ്റിങ് തുടര്‍ന്നിരുന്നെങ്കില്‍ ഏറ്റവും മഹാനായ ക്രിക്കറ്റ് താരത്തെ ഇന്ത്യക്ക് ലഭിക്കുമായിരുന്നുവെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ലോക ക്രിക്കറ്റിന് തന്നെ വലിയ നഷ്ടമാണത്. ധോണി ക്യാപ്റ്റനായതിന് ശേഷം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടില്ല. എന്നാല്‍ അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റിങ് തുടര്‍ന്നിരുന്നെങ്കില്‍ ലോക ക്രിക്കറ്റിന് ഏറ്റവും മഹാനായ വ്യത്യസ്തനായ ക്രിക്കറ്റ് താരത്തെ ലഭിക്കുമായിരുന്നു-ഗംഭീര്‍ പറഞ്ഞു.

ഗംഭീര്‍

അദ്ദേഹം കുറേയേറെ റണ്‍സ് നേടിയിട്ടുണ്ടാവാം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുണ്ടാവാം. എന്നാല്‍ ഇതെല്ലാം മറക്കൂ. മൂന്നാം നമ്പറില്‍ അദ്ദേഹം തുടരുകയായിരുന്നെങ്കില്‍ മറ്റൊരു തലത്തിലേക്കെത്തുമായിരുന്നു. ധോണി ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരേ മൂന്നാം നമ്പറില്‍ കളിക്കുമ്പോഴുള്ള അവരുടെ ബൗളിങ് ശക്തി നോക്കുക. ഇപ്പോഴത്തെ അവസ്ഥ നോക്കുക.മൂന്നാം നമ്പറില്‍ അത്രയ്ക്ക് ശക്തനാണ് ധോണ്ി-ഗംഭീര്‍ പറഞ്ഞു.

അഫ്രീദി വേഗം കൊവിഡില്‍ നിന്ന് മുക്തനാകട്ടെ: ആശംസിച്ച് ഗംഭീര്‍

മൂന്നാം നമ്പറിലെ വിസ്മയം

മൂന്നാം നമ്പറിലെ വിസ്മയം

കരിയറിന്റെ തുടക്ക സമയത്ത് വെടിക്കെട്ട് പ്രകടനമാണ് ധോണി പുറത്തെടുത്തത്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായാണ് അദ്ദേഹം കൂടുതല്‍ ശോഭിച്ചത്. ടോപ് ഓഡറില്‍ 16 മത്സരങ്ങളാണ് ധോണി കളിച്ചത്. 82 ശരാശരിയില്‍ 993 റണ്‍സും അദ്ദേഹം നേടി.100ന് മുകളിലായിരുന്നു ധോണിയുടെ അപ്പോഴത്തെ സ്‌ട്രൈക്കറേറ്റ്. 2005ല്‍ ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരേ ധോണി നടത്തിയ വെടിക്കെട്ട് പ്രകടനങ്ങള്‍ ഇപ്പോഴും ആരാധക മനസിലുണ്ട്. ക്യാപ്റ്റനായ ശേഷം അഞ്ചും ആറും സ്ഥാനത്തിലേക്ക്് ധോണി ബാറ്റിങ് ഓഡര്‍ മാറ്റുകയായിരുന്നു. 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സും ടി20യില്‍ 1617 റണ്‍സും ധോണി ഇന്ത്യക്കുവേണ്ടി നേടിയിട്ടുണ്ട്.

ചട്ട ലംഘനം: അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നാഡയുടെ നോട്ടീസ്

ഹര്‍ഭജനും പറയാനുണ്ട്

ഹര്‍ഭജനും പറയാനുണ്ട്

ധോണി ഐപിഎല്ലില്‍ 100 ശതമാനം തിളങ്ങണമെന്നാഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇന്ത്യക്കുവേണ്ടി അദ്ദേഹം ഇങ്ങനെ കളിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ കുറവാണ്. ധോണി ഇന്ത്യക്കുവേണ്ടി ഇനിയും കളിക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഇന്ത്യക്കുവേണ്ടി കുറേയധികം കളിച്ചുകഴിഞ്ഞു -ഹര്‍ഭജന്‍ പറഞ്ഞു. ഐപിഎല്ലില്‍ 190 മത്സരം കളിച്ചിട്ടുള്ള ധോണി 42.21 ശരാശരിയില്‍ 4432 റണ്‍സ് നേടിയിട്ടുണ്ട്. 23 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. അതേ സമയം 98 ടി20 ഇന്ത്യക്കുവേണ്ടി കളിച്ച ധോണിയുടെ ശരാശരി 37.6 ആണ്. നേടിയത് രണ്ട് അര്‍ധ സെഞ്ച്വറിയും.

മെസ്സിക്ക് ഗോള്‍, വമ്പന്‍ ജയത്തോടെ ബാഴ്‌സലോണയുടെ മടങ്ങിവരവ്

ധോണി-ഗംഭീര്‍ ബന്ധം

ധോണി-ഗംഭീര്‍ ബന്ധം

സെവാഗ്,ഗംഭീര്‍ തുടങ്ങിയവരെ കടത്തിവെട്ടിയാണ് ധോണി ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്.സെവാഗ്,സച്ചിന്‍,ഗംഭീര്‍ എന്നിവരെ ഒരുമിച്ച് ടീമില്‍ കളിപ്പിപ്പിക്കുന്നതിനെ ധോണി എതിര്‍ത്തിരുന്നു.ഇതിനെച്ചൊല്ലി ധോണിയും സെവാഗും ഗംഭീറുമെല്ലാ തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല.പലപ്പോഴും ധോണിക്കെതിരേ ആരോപണവുമായി ഗംഭീര്‍ രംഗത്തെത്തിയിട്ടുണ്ട്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗംഭീര്‍ രാഷ്ട്രീയത്തിലാണ് ഇപ്പോള്‍ കൂടുതല്‍ സജീവം.

Story first published: Sunday, June 14, 2020, 13:56 [IST]
Other articles published on Jun 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X