അഫ്രീദി വേഗം കൊവിഡില്‍ നിന്ന് മുക്തനാകട്ടെ: ആശംസിച്ച് ഗംഭീര്‍
മുംബൈ: കൊവിഡ് ബാധ സ്ഥിരീകരിച്ച മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി വേഗം കൊവിഡ് മുക്തനാകാകട്ടെയെന്ന് ആശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍. ഇരുവരും തമ്മില്‍ ഏറെ നാളായി ശത്രുതയിലാണ്. എന്നാല്‍ ഇത്തരമൊരു സമയത്ത് ശത്രുത മറന്നുള്ള സമീപനമാണ് ഗംഭീര്‍ സ്വീകരിച്ചിരിക്കുന്നത്. 'ഈ വൈറസ് ബാധ ആര്‍ക്കും വരാതിരിക്കട്ടെ. എനിക്ക് അഭ്രീദിയുമായി രാഷ്ട്രീയ ഭിന്നതയുണ്ട്. എന്നാല്‍ അദ്ദേഹം എത്രയും വേഗം രോഗമുക്തി നേടാന്‍ ആഗ്രഹിക്കുന്നു. അഫ്രീദിക്ക് മാത്രമല്ല ഇന്ത്യയില്‍ കൊറോണ ബാധിച്ചവരും വേഗം സുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നു'-ഗംഭീര്‍ പറഞ്ഞു.

എന്റെ രാജ്യത്തെ ജനങ്ങളെക്കുറിച്ചോര്‍ത്ത് ഞാന്‍ ആശങ്കപ്പെടുന്നു. ഇന്ത്യയെ സഹായിക്കാമെന്ന് പാകിസ്താന്‍ അറിയിച്ചിരുന്നു. എന്നാല്‍ ആദ്യം അവര്‍ സ്വന്തം രാജ്യത്തെ സഹായിക്കട്ടെ.അവര്‍ ഇന്ത്യക്ക് സഹായം നല്‍കാമെന്ന് അറിയിച്ചതില്‍ നന്ദിയുണ്ട്. എന്നാല്‍ അവര്‍ ആദ്യം അതിര്‍ത്തിവഴിയുള്ള തീവ്രവാദം നിര്‍ത്തട്ടെയെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിതനാണെന്ന കാര്യം അഫ്രീദി വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് കൊവിഡ് ബാധ അറിയിച്ചത്.

വ്യാഴാഴ്ച മുതല്‍ എനിക്ക് സുഖമില്ലായ്മ തോന്നിയിരുന്നു. ശരീരം വെല്ലാതെ വേദിനിക്കുന്നുണ്ടായിരുന്നു. പരിശോധനയ്ക്ക് ശേഷം കൊവിഡാണെന്ന് സ്ഥിരീകരിച്ചു. വേഗം സുഖമാകാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന വേണമെന്നാണ് അഫ്രീദി കുറിച്ചത്. പാകിസ്താനുവേണ്ടി 27 ടെസ്റ്റില്‍ നിന്ന് 1716 റണ്‍സും 48 വിക്കറ്റും 398 ഏകദിനത്തില്‍ നിന്ന് 8064 റണ്‍സും 395 വിക്കറ്റും 99 ടി20യില്‍ നിന്ന് 1416 റണ്‍സും 98 വിക്കറ്റും അഫ്രീദിയുടെ പേരിലുണ്ട്. പാകിസ്താന്‍ ടീമില്‍ നിന്ന് വിരമിച്ചിട്ടും അദ്ദേഹം ടിം20 ലീഗുകളില്‍ സജീവമായിരുന്നു.
ചട്ട ലംഘനം: അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നാഡയുടെ നോട്ടീസ്

കഴിഞ്ഞിടെ ഇന്ത്യയെക്കുറിച്ച് മോശമായി പ്രതികരിച്ച് അഫ്രീദി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിലെത്തിയപ്പോഴാണ് അഫ്രീദി വിവാദ പരാമര്‍ശം നടത്തിയത്. ഞാന്‍ നിങ്ങളുടെ സുന്ദര ഗ്രാമത്തിലെത്തിയിരിക്കുന്നുവെന്നും നിങ്ങളെ സന്ദര്‍ശിക്കണമെന്നത് ദീര്‍ഘനാളായുള്ള ആഗ്രഹമാണ്. ഇന്ന് ലോകത്തെ പിടികൂടിയിരിക്കുന്ന മാരകമായ രോഗത്തേക്കാള്‍ വലിയ രോഗം മോദിയുടെ മനസിലുണ്ട്. പാകിസ്താന്റെ ആകെ പട്ടാളക്കാരുടെ എണ്ണമായ ഏഴ് ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്.
മെസ്സിക്ക് ഗോള്‍, വമ്പന്‍ ജയത്തോടെ ബാഴ്‌സലോണയുടെ മടങ്ങിവരവ്

കശ്മീരികള്‍ പാക് സൈന്യത്തെയാണ് ഇഷ്ടപ്പെടുന്നതെന്നുമാണ് അഫ്രീദി പറഞ്ഞത്. ഇതിന് മറുപടിയുമായി ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ഗംഭീര്‍ പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെയും അഫ്രീദിയേയും ജോക്കര്‍മാരെന്നാണ് വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് ഗംഭീറിന്റെ പ്രതികരണം. 20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴ് ലക്ഷം സൈനികര്‍ പാകിസ്താനുണ്ടെന്നാണ് 16കാരനായ അഫ്രീദി അവകാശപ്പെടുന്നത്. കശ്മീരിനായി 70 വര്‍ഷമായി യാചിക്കുകയാണ്.
ഷാഹിദ് അഫ്രീദിക്ക് കൊവിഡ്, പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് താരം

അഫ്രീദി, ഇമ്രാന്‍ ഖാന്‍, ബജ്വ പോലുള്ള ജോക്കര്‍മാര്‍ക്ക് ഇന്ത്യക്കും നരേന്ദ്ര മോധിക്കുമെതിരേ വിഷം തുപ്പി പാകിസ്താനെ കബളിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ വിധിവരുന്ന വരെ കശ്മീര്‍ ലഭിക്കില്ലെന്നാണ് ഗംഭീര്‍ പറഞ്ഞത്. ഗംഭീറും അഫ്രീദിയും തമ്മില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എപ്പോഴും യുദ്ധമാണ്. കളിക്കളത്തില്‍ തുടങ്ങിയ ശത്രുത ഇരുവരും ഇപ്പോഴും തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications