Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാഹിദ് അഫ്രീദിക്ക് കൊവിഡ്, പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് താരം

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്. കൊറോണ ബാധ സ്ഥിരീകരിച്ച കാര്യം അഫ്രീദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വ്യാഴാഴ്ച്ച മുതല്‍ ആരോഗ്യനില വഷളായി. കലശലായ ശരീരവേദനയും അനുഭവപ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊറോണ ബാധ കണ്ടെത്തിയത്, ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പങ്കുവെച്ചു. അതിവേഗം രോഗമുക്തി നേടാന്‍ ഏവരുടെയും പ്രാര്‍ത്ഥന വേണമെന്നും അഫ്രീദി ആരാധകരോട് ആവശ്യപ്പെട്ടു.

ഷാഹിദ് അഫ്രീദിക്ക് കൊവിഡ്, പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് താരം

നിലവില്‍ കൊറോണ ബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരമാണ് ഷാഹിദ് അഫ്രീദി. നേരത്തെ, തൗഫീഖ് ഉമറിനും സഫര്‍ സര്‍ഫറാസിനും കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഇപ്പോള്‍ രോഗമില്ല. പരിശോധനാഫലം പോസിറ്റീവായതിന് പിന്നാലെ ഇരുവരും 14 സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ജൂണ്‍ ആദ്യവാരം നടന്ന പരിശോധനയില്‍ ഇരുതാരങ്ങളും നെഗറ്റീവാണെന്ന് തെളിഞ്ഞു. സ്‌കോട്‌ലാന്‍ഡ് താരം മാജിദ് ഹഖും ദക്ഷിണാഫ്രിക്കയുടെ സോളോ ഖ്വനിയുമാണ് കൊറോണ ബാധ സ്ഥിരീകരിച്ച മറ്റു ക്രിക്കറ്റ് താരങ്ങള്‍.

കൊറോണ മഹാമാരിക്ക് എതിരെ സജീവമായി പോരാടുന്ന കായിക താരങ്ങളില്‍ ഒരാളാണ് ഷാഹിദ് അഫ്രീദി. മെയ് തുടക്കത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീമിന്റെ ക്രിക്കറ്റ് ബാറ്റ് അഫ്രീദി ലേലത്തില്‍ വാങ്ങിയിരുന്നു. 20,000 ഡോളറാണ് ബാറ്റിനായി അഫ്രീദിയുടെ സന്നദ്ധസംഘടന ചിലവിട്ടത്.

കഴിഞ്ഞമാസങ്ങളില്‍ കൊറോണ കാരണം വരുമാനം മുട്ടിയ പാകിസ്താനിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷനും അവശ്യസാധനങ്ങളും ഉറപ്പുവരുത്താനും അഫ്രീദി മുന്നിലുണ്ടായിരുന്നു. അഫ്രീദിയുടെ ഈ നടപടിയെ ഹര്‍ഭജനും യുവരാജും അടക്കമുള്ള താരങ്ങള്‍ പ്രശംസിക്കുകയുണ്ടായി.

Story first published: Saturday, June 13, 2020, 15:48 [IST]
Other articles published on Jun 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+