For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിക്ക് ഗോള്‍, വമ്പന്‍ ജയത്തോടെ ബാഴ്‌സലോണയുടെ മടങ്ങിവരവ്

മല്ലോര്‍ക്ക: ആര്‍പ്പുവിളിക്കാനും ആരവം മുഴക്കാനും കാണികളില്ലാതിരുന്ന ലാലിഗില്‍ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്‌സലോണയുടെ മടങ്ങിവരവ്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ലാലിഗയില്‍ മയ്യോര്‍ക്കയെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സലോണ തകര്‍ത്തത്. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബാഴ്‌സലോണ എവേ മൈതാനത്തെ ഹോം ഗ്രൗണ്ടാക്കിത്തീര്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ബാഴ്‌സ

മെസ്സിയേയും ഗ്രിസ്മാനെയും ബ്രാത്ത്‌വെയ്റ്റിനെയും മുന്‍നിരയില്‍ അണിനിരത്തി 4-3-3 ഫോര്‍മേഷനിലിറങ്ങിയ ബാഴ്‌സ രണ്ടാം മിനുട്ടില്‍ത്തന്നെ അക്കൗണ്ട് തുറന്നു. പ്രതിരോധ താരം ആര്‍ടുറോ വിദാലാണ് വലകുലുക്കിയത്. 37ാം മിനുട്ടില്‍ മെസ്സി ഗോളിന് വഴിയൊരുക്കിയപ്പോള്‍ ബ്രാത്ത് വെയ്റ്റിന് പിഴച്ചില്ല. ആദ്യ പകുതി 2-0ന് ബാഴ്‌സലോണയ്ക്ക് സ്വന്തം. രണ്ടാം പകുതിയില്‍ സുവാരസിന് ബാഴ്‌സലോണ അവസരം നല്‍കി. പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന ശേഷമാണ് സുവാരസിന്റെ തിരിച്ചുവരവ്.

മെസ്സി

79ാം മിനുട്ടില്‍ മെസ്സി വീണ്ടും ഗോളിന് വഴിതുറന്നപ്പോള്‍ ജോര്‍ദി ആല്‍ബ പന്ത് പോസ്റ്റിലാക്കി. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലാണ് മെസ്സിയുടെ ഗോള്‍. സുവാരസിന്റെ അസിസ്റ്റിലാണ് മെസ്സിയുടെ ഗോള്‍. ജയത്തോടെ 28 മത്സരങ്ങളില്‍ നിന്ന് 19 ജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമുള്‍പ്പെടെ 61 പോയിന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബാഴ്‌സലോണയേക്കാള്‍ ഒരു മത്സരം കുറവുകളിച്ച റയല്‍ 56 പോയിന്റുമായി രണ്ടാമതാണ്. 50 പോയിന്റുള്ള സെവിയ്യയാണ് മൂന്നാമത്.

ഷാഹിദ് അഫ്രീദിക്ക് കൊവിഡ്, പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് താരം

ലാ ലിഗ

കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു മത്സരം. കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്ന് സ്‌പെയിനാണ്. ലാ ലിഗ കാണികളെ ഉള്‍പ്പെടുത്തി ആരംഭിക്കുമെന്നാണ് ആദ്യ തീരുമാനിച്ചിരുന്നതെങ്കിലും താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി തീരുമാനം മാറ്റുകയായിരുന്നു. എല്ലാ താരങ്ങളേയും പരിശോധിച്ച് കോവിഡില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് കളിക്കാനിറക്കുന്നത്. താരങ്ങള്‍ക്ക് ഡ്രസിങ് റൂമിലടക്കം നിയന്ത്രണമുണ്ട്.എത്രയും വേഗം ലീഗ് പൂര്‍ത്തീകരിക്കാനാണ് ലാ ലിഗ ഭാരവാഹികളുടെ ശ്രമം.

ക്രിക്കറ്റിലെ വലിയ സൂപ്പര്‍ സ്റ്റാര്‍ ആര്? ഡ്വെയ്ന്‍ ബ്രാവോ പറയുന്നു

റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഇന്ന് കളത്തില്‍

റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഇന്ന് കളത്തില്‍

റയല്‍ മാഡ്രിഡ് ഇടവേളയ്ക്ക് ശേഷം ഇന്ന് ആദ്യമായി കളത്തിലിറങ്ങും. എയ്ബറാണ് റയലിന്റെ എതിരാളികള്‍. സീസണില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്ന റയലിന് ലാലിഗ കിരീടം നേടണമെങ്കില്‍ തുടര്‍ച്ചയായ ജയം തന്നെ വേണ്ടിവരും. ബാഴ്‌സലോണയേക്കാള്‍ അഞ്ച് പോയിന്റ് വ്യത്യാസമാണ് റയലിനുള്ളത്. നിലവിലെ 16ാം സ്ഥാനക്കാരായ എയ്ബര്‍ റയലിന് വലിയ വെല്ലുവിളി ഉയര്‍ത്താനിടയില്ല. മൂന്ന് മാസത്തോളം വിശ്രമം ലഭിച്ചതിനാല്‍ താരങ്ങളെല്ലാം കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം റയല്‍ കോച്ച് സിനദിന്‍ സിദാന്‍ വ്യക്തമാക്കിയിരുന്നു.

കോലിയാവുക അത്ര എളുപ്പമല്ല... അന്ന് വാഴ്ത്തപ്പെട്ടവരുടെ ഇപ്പോഴത്തെ സ്ഥിതി, ബാബര്‍ മറക്കരുത്!

അത്‌ലറ്റികോ

ആറാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിന്റെ എതിരാളി 10ാം സ്ഥാനക്കാരായ അത്‌ലറ്റികോ ബില്‍ബാവോയാണ്. അന്റോണിയോ ഗ്രിസ്മാന്‍ ടീം വിട്ടതോടെ പകരക്കാരനെ കണ്ടെത്താനാകാതെ അത്‌ലറ്റികോ വലയുകയാണ്. സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത നിലവാരമല്ല അത്‌ലറ്റികോ കാഴ്ചവെക്കുന്നത്.

Story first published: Sunday, June 14, 2020, 10:26 [IST]
Other articles published on Jun 14, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+