വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ വലിയ സൂപ്പര്‍ സ്റ്റാര്‍ ആര്? ഡ്വെയ്ന്‍ ബ്രാവോ പറയുന്നു

മുംബൈ: ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ധോണിയാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. സിംബാവെ താരം പോമി എംബാഗ്മെയുമായുള്ള വീഡിയോ ചാറ്റിങ്ങിനിടെയാണ് ബ്രാവോ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. എം എസ് ധോണിയാണ് വലിയ സൂപ്പര്‍ സ്റ്റാര്‍.ചെന്നൈ സൂപ്പര്‍ കിങ്‌സിനും അദ്ദേഹമാണ് എല്ലാം. ഇടപഴകാന്‍ ഏറ്റവും എളുപ്പമുള്ള ആളുകളില്‍ ഒരാളാണ് ധോണി. ക്രിക്കറ്റ് മൈതാനത്തിന് പുറത്തും അത് അങ്ങനെ തന്നെയാണ്. വീഡിയോ ഗെയിം കളിക്കുന്നത് അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വാതില്‍ എപ്പോഴും മറ്റുള്ളവര്‍ക്കായി തുറന്നിരിക്കുകയായിരിക്കും. എപ്പോഴേങ്കിലും ഒരു സൂപ്പര്‍ താരത്തോട് സംസാരിക്കണന്നെ് തോന്നിയാല്‍ ആദ്യം ചിന്തിക്കുന്നത് ധോണിയെക്കുറിച്ചായിരിക്കും. കാരണം അത്രത്തോളം എളിമയുള്ള താരമാണ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ധോണിയുടെ ഇടപെടല്‍ വളരെ വലുതാണ്.

പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങും ടീമിന്റെ ഉടമകളും ക്ലബ്ബിന്റെ വളര്‍ച്ചയില്‍ ഒരുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. ചെന്നൈ എപ്പോഴും സവിശേഷത നിറഞ്ഞ ഒന്നാണ്-ബ്രാവോ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ് ബ്രാവോ. കഴിഞ്ഞ ദിവസം വര്‍ണവെറിക്കെതിരേ പ്രതികരിച്ച് ബ്രാവോ കൈയടി നേടിയിരുന്നു. ഒരു കറുത്ത വര്‍ഗക്കാരനെന്ന നിലയില്‍ കറുത്തവര്‍ നേരിട്ട പ്രശ്‌നങ്ങളുടെ ചരിത്രം നന്നായി അറിയാം. ഞങ്ങള്‍ക്ക് പ്രതികാരം വീട്ടാന്‍ അല്ല ചോദിക്കുന്നത്, ഞങ്ങള്‍ ചോദിക്കുന്നത് തുല്യതയും ബഹുമാനവുമാണ്- ഇന്‍സ്റ്റ ഗ്രാം ലൈവില്‍ ബ്രാവോ പ്രതികരിച്ചു. മറ്റുള്ളവര്‍ക്ക് ഞങ്ങള്‍ ബഹുമാനം നല്‍കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ഇത്തരം അതിക്രമങ്ങള്‍ സംഭവിക്കുന്നത്. കഴിഞ്ഞത് കഴിഞ്ഞുപോയിരിക്കുന്നത്. ഞങ്ങള്‍ക്ക് ആവശ്യം തുല്യത മാത്രമാണ്. യുദ്ധമോ പ്രതികാരമോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dwaynebravo-msdhoni-

40കാരനായ ബ്രാവോ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 2200 റണ്‍സും 86 വിക്കറ്റും 164 ഏകദിനത്തില്‍ നിന്ന് 2968 റണ്‍സും 199 വിക്കറ്റും 71 ടി20യില്‍ നിന്ന് 1151 റണ്‍സും 59 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിലൂടെ ഇന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ് ബ്രാവോ. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടിയും ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ബ്രാവോ 134 ഐപിഎല്ലില്‍ നിന്ന് 1483 റണ്‍സും 147 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മത്സരം നടത്താന്‍ ബിസിസിഐക്ക് താത്പര്യമുണ്ടെങ്കിലും സാഹചര്യം അനുകൂലമല്ല. കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ഐപിഎല്‍ നടത്താന്‍ സാധിക്കുന്നില്ല. എന്നാല്‍ ഐപിഎല്ലിന്റെ ഈ സീസണ്‍ റദ്ദാക്കിയിട്ടില്ലെന്നാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്. അതിനാല്‍ത്തന്നെ മറ്റ് രാജ്യങ്ങളില്‍ ഐപിഎല്‍ നടത്താനും പദ്ധതിയിടുന്നുണ്ട്. എന്നാല്‍ രോഗ വ്യാപനം തുടരുന്നതാണ് തിരിച്ചടിയാവുന്നത്.

Story first published: Saturday, June 13, 2020, 16:39 [IST]
Other articles published on Jun 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X