വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയാവുക അത്ര എളുപ്പമല്ല... അന്ന് വാഴ്ത്തപ്പെട്ടവരുടെ ഇപ്പോഴത്തെ സ്ഥിതി, ബാബര്‍ മറക്കരുത്!

പലരും പിന്നീട് ഫോം നിലനിര്‍ത്താവാതെ പുറത്തായി

ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ ഓരോ പുതിയ ബാറ്റിങ് സെന്‍സേഷനുകള്‍ ഉയര്‍ന്നു വരുമ്പോഴും അവര്‍ താരതമ്യം ചെയ്യപ്പെടുന്നത് നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുമായാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ താരം പാകിസ്താന്റെ യുവ ബാറ്റ്‌സ്മാന്‍ ബാബര്‍ ആസമാണ്. ബാബര്‍ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂവെങ്കിലും വലിയ പ്രതീക്ഷയാണ് താരത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ നല്‍കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കോലിയുടെ ലെവലിലേക്കുയരാന്‍ ബാബറിനാവുമെന്നാണ് അടുത്തിടെ പുതിയ പാക് ബാറ്റിങ് കോച്ചായ യൂനിസ് ഖാന്‍ അഭിപ്രായപ്പെട്ടത്.

രാഹുല്‍ ബാക്കപ്പ്, പന്ത് വേണ്ട... ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് അക്മല്‍രാഹുല്‍ ബാക്കപ്പ്, പന്ത് വേണ്ട... ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് അക്മല്‍

കോലി ഒരാളല്ല, ഒരു ഇലവന്‍!! കോലിയെ ഔട്ടാക്കുന്നത് ഇന്ത്യയെ പുറത്താക്കുന്നത് പോലെ- മുഷ്താഖ്കോലി ഒരാളല്ല, ഒരു ഇലവന്‍!! കോലിയെ ഔട്ടാക്കുന്നത് ഇന്ത്യയെ പുറത്താക്കുന്നത് പോലെ- മുഷ്താഖ്

എന്നാല്‍ കോലിയുടെ നിലവാരത്തിലേക്കേുയരുക ബാബറിന് അത്ര എളുപ്പമുള്ള കാര്യമാവില്ല. അടുത്ത അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ബാബര്‍ എവിടെയുണ്ടാവുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും. നേരത്തേയും ചില ബാറ്റ്‌സ്മാന്‍മാര്‍ കോലിയുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ അവസ്ഥ ദയനീയമാണെന്നു തന്നെ പറയാം. ആരൊക്കെയാണ് ഈ ബാറ്റ്‌സ്മാന്‍മാരെന്നു നോക്കാം.

അഹമ്മദ് ഷഹ്‌സാദ് (പാകിസ്താന്‍)

അഹമ്മദ് ഷഹ്‌സാദ് (പാകിസ്താന്‍)

ലുക്ക് കൊണ്ടും ബാറ്റിങ് ശൈലി കൊണ്ടും കോലിയുമായി ഏറെ സാമ്യമുള്ള താരമായിരുന്നു പാകിസ്താന്റെ മുന്‍ ബാറ്റ്‌സ്മാന്‍ അഹമ്മദ് ഷഹ്‌സാദ്. കരിയറിന്റെ തുടക്കകാലത്തെ പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ കോലിയേക്കാള്‍ മുകളിലായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ദേശീയ ടീമില്‍ പോലും ഇടമില്ലാതെ വലയുകയാണ് ഷഹ്‌സാദ്.
വിവാദങ്ങളും മോശം ഫോമുമെല്ലാം താരത്തിന്റെ കരിയറിനു തിരിച്ചടിയായി മാറി. 2014ല്‍ ശ്രീലങ്കയുടെ മുന്‍ താരം തിലകരത്‌നെ ദില്‍ഷനുമായുള്ള ജാതീയ പരാമര്‍ശങ്ങളുടെ പേരില്‍ ഷഹ്‌സാദ് പ്രതിക്കൂട്ടിലായിരുന്നു. 28 കാരനായ താരം പാകിസ്താനു വേണ്ടി 81 ഏകദിനങ്ങളില്‍ നിന്നും 2605ഉം 59 ടി20കളില്‍ നിന്നും 1471ഉം റണ്‍സെടുത്തിട്ടുണ്ട്. എന്നാല്‍ 2019 ഒക്ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന പരമ്പരയ്ക്കു ശേഷം ഷഹ്‌സാദ് പാക് ടീമിന് പുറത്താണ്.

ഉമര്‍ അക്മല്‍ (പാകിസ്താന്‍)

ഉമര്‍ അക്മല്‍ (പാകിസ്താന്‍)

പാകിസ്താനില്‍ നിന്നു തന്നെ കരിയറിന്റെ ആദ്യകാലത്ത് മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ബാറ്റ്‌സ്മാനായിരുന്നു ഉമര്‍ അക്മല്‍. ക്രിക്കറ്റ് കുടുംബത്തില്‍ നിന്നുള്ള താരം കൂടിയായിരുന്ന ഉമര്‍ 2009ലെ അരങ്ങേറ്റ മല്‍സരത്തിലൂടെ തന്നെ വരവറിയിച്ചു. സഹോദരന്‍ കമ്രാന്‍ അക്മലിനൊപ്പം 176 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഉമര്‍ പാകിസ്താനെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കുകയായിരുന്നു. അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ 124 റണ്‍സടക്കം രണ്ടിന്നിങ്‌സിലായി 19 കാരനായ ഉമര്‍ 204 റണ്‍സ് നേടി. ടെസ്റ്റില്‍ പാകിസ്താന്‍ തോറ്റെങ്കിലും ഉമര്‍ ശ്രദ്ധിക്കപ്പെട്ടു.
എന്നാല്‍ ചില മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളും മോശം ഫോമുമെല്ലാം പിന്നീട് ഉമറിന്റെ കരിയറിന് വില്ലനായി മാറി. ഇതോടെ പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരുകയായിരുന്ന ുതാരം. അടുത്തിടെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ വാതുവയ്പ്പുകാര്‍ തന്നെ സമീപിച്ച കാര്യം അധികൃതരെ അറിയിക്കാതെ മറച്ചു വച്ചതിന്റെ പേരില്‍ മൂന്നു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് 30കാരനായ ഉമര്‍.

ദിനേഷ് ചാണ്ഡിമല്‍ (ശ്രീലങ്ക)

ദിനേഷ് ചാണ്ഡിമല്‍ (ശ്രീലങ്ക)

ശ്രീലങ്കന്‍ ക്രിക്കറ്റിലെ സുവര്‍ണ കാലഘട്ടം അവസാനിച്ച ശേഷം അവര്‍ക്കു ലഭിച്ച ഏറ്റവും കഴിവുറ്റ ബാറ്റ്‌സ്മാനാണ് ദിനേഷ് ചാണ്ഡിമല്‍. മഹേലയ ജയവര്‍ധനെ, കുമാര്‍ സങ്കക്കാര തുടങ്ങിയ ഇതിഹാസങ്ങളുടെ വിരമിക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലങ്കയുടെ രക്ഷകനെന്നായിരുന്നു താരം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
ലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ചാണ്ഡിമല്‍ ടെസ്റ്റിലാണ് കൂടുതല്‍ മികവ് പുലര്‍ത്തിയത്. 57 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 40.81 ആണ്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ചാണ്ഡിമലിന് ഈ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. 146 ഏകദിനങ്ങളും 54 ടി20കളും കളിച്ച താരത്തിന്റെ ശശരാശരി യഥാക്രമം 32.42, 18.60 എന്നിങ്ങനെയാണ്.

ജൊനാതന്‍ ട്രോട്ട് (ഇംഗ്ലണ്ട്)

ജൊനാതന്‍ ട്രോട്ട് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ ഏറ്റവും സ്ഥിരതയാര്‍ന്ന ബാറ്റ്‌സ്മാനെന്നാണ് ജൊനാതന്‍ ട്രോട്ട് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. 2013 വരെ ഉജ്ജ്വല പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. 2009 മുതല്‍ 13 വരെ ടെസ്റ്റില്‍ 49.33, 47.86, 52.60, 41.00, 61.10 എന്നിങ്ങനെയായിരുന്നു ട്രോട്ടിന്റെ ബാറ്റിങ് ശരാശരി.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയടിച്ച ദക്ഷിണാഫ്രിക്കന്‍ വംശജന്‍ കൂടിയായ ട്രോട്ട് 2010-11ലെ ആഷസ് പരമ്പര വിജയത്തില്‍ നിര്‍ംണായക പങ്കു വഹിക്കുകയും ചെയ്തു. എന്നാല്‍ മാനസിക സമ്മര്‍ദ്ദം പിന്നീട് താരത്തിന്റെ കരിയറിന് ഭീഷണിയായി മാറി. 2013-14ലെ ആഷസിനിടെ മാനസികസമ്മര്‍ദ്ദത്തെ തുടര്‍ന്നു ക്രിക്കറ്റില്‍ നിന്നും പിന്മാറിയ ട്രോട്ട് 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തിരിച്ചെക്കുകയായിരുന്നു. എന്നാല്‍ ഈ പരമ്പരയില്‍ ഫ്‌ളോപ്പായതിനു പിന്നാലെ ട്രോട്ട് ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

Story first published: Saturday, June 13, 2020, 13:24 [IST]
Other articles published on Jun 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X