
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണില്‍ കുടുങ്ങിയ താരങ്ങള്‍ കഴിഞ്ഞ മൂന്നുമാസം എവിടെയായിരുന്നുവെന്നത് സംബന്ധിച്ച് ചട്ടപ്രകാരം നല്‍കേണ്ട വിശദീകരണം നാഡയ്ക്ക് നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. എന്നാല്‍ ഇത് താരങ്ങളുടെ പിഴവല്ലെന്നും സാങ്കേതിക തകരാറാണെന്നും ബിസിസി ഐ വൃത്തങ്ങള്‍ അറിയിച്ചതായി നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ ആഗര്‍വാള്‍ വ്യക്തമാക്കി.

നാഷണല്‍ രജിസ്‌ട്രേഡ് ടെസ്റ്റിങ് പൂളില്‍ (എന്‍ആര്‍ടിപി) ഇന്ത്യയിലെ 110 കായിക താരങ്ങള്‍ ഉള്‍പ്പെടും. ഈ അഞ്ച് പേരും ഈ ഗ്രൂപ്പില്‍ പെടുന്നവരാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴും താരങ്ങള്‍ എവിടെയായിരുന്നുവെന്നത് സംബന്ധിച്ച വിശദീകരണം ഔദ്യോഗികമായ നാഡയ്ക്ക് കൈമാറേണ്ടതുണ്ട്. ഇങ്ങനെ ചെയ്യാതിരിക്കുന്നത് ഉത്തേജക വിരുദ്ധ നിയമത്തിന്റെ ലംഘനമാണ്. ഇതുപ്രകാരം നാഡ അയക്കുന്ന നോട്ടീസിന് വ്യക്തമായ ഉത്തരം നല്‍കുന്നതില്‍ താരങ്ങള്‍ പരാജയപ്പെട്ടാല്‍ നാല് വര്‍ഷം വിലക്കുള്‍പ്പെടെ നേരിടേണ്ടി വരും.
മെസ്സിക്ക് ഗോള്‍, വമ്പന്‍ ജയത്തോടെ ബാഴ്‌സലോണയുടെ മടങ്ങിവരവ്

ആന്റി ഡോപിങ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ് സിസ്റ്റം(എഡിഎഎംഎസ്) പ്രകാരം താരങ്ങള്‍ക്ക് നേരിട്ടോ സംഘടന വഴിയോ ഇത്തരം വിവരങ്ങള്‍ കൈമാറാം. ക്രിക്കറ്റില്‍ പൊതുവേ ബിസിസിഐയാണ് നാഡയ്ക്ക് റിപ്പോര്‍ട്ട് നല്‍കാറ്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോകത്തിലാകെ ബാധിച്ച പ്രയാസങ്ങള്‍ ബിസിസി ഐക്കും നേരിടേണ്ടിവന്നു. തുടര്‍ന്നുണ്ടായ സാങ്കേതിക തടസങ്ങള്‍ മൂലം റിപ്പോര്‍ട്ട് നാഡയില്‍ സമര്‍പ്പിച്ചില്ല. ഇതാണ് ഇപ്പോള്‍ താരങ്ങള്‍ക്ക് വിനയായിരിക്കുന്നത്. അതേ സമയം താരങ്ങള്‍ക്കെതിരേ നടപടി ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. ബിസിസിഐ നല്‍കി വിശദീകരണം തൃപ്തികരമാണെന്ന നിലപാടിലാണ് നാഡയുള്ളത്.
ഷാഹിദ് അഫ്രീദിക്ക് കൊവിഡ്, പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് താരം

കോവിഡ് വ്യാപനം കായിക മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ മേഖലയിലും കൊവിഡിനെത്തുടര്‍ന്ന് ഇന്ത്യ ജൂണിലും ജൂലൈയിലുമായി നടത്താനിരുന്ന ക്രിക്കറ്റ് പരമ്പര റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ഏകദിനം മൂന്ന് ടി20 എന്നിവയായിരുന്നു ടൂര്‍ണമെന്റിലുണ്ടായിരുന്നത്. എന്നാല്‍ മത്സരത്തിന്റെ തീയ്യതി പ്രഖ്യാപിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയിലേക്ക് യാത്രചെയ്യാനാവില്ല. ഇക്കാര്യം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്-ബിസിസി ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറഞ്ഞു.
ക്രിക്കറ്റിലെ വലിയ സൂപ്പര്‍ സ്റ്റാര്‍ ആര്? ഡ്വെയ്ന്‍ ബ്രാവോ പറയുന്നു

മാര്‍ച്ച് പകുതിയോടെയാണ് കൊറോണ വൈറസ് വ്യാപകമായതിനെത്തുടര്‍ന്ന് എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചത്. മൂന്ന് മാസത്തിന് ശേഷം ശ്രീലങ്കന്‍ പര്യടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇന്ത്യ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കൊവിഡ് വീണ്ടും തിരിച്ചടി നല്‍കിയത്. നേരത്തെ ബിസിസിഐ ടൂര്‍ണമെന്റിന് സന്നദ്ധത അറിയിച്ചപ്പോള്‍ അനുകൂല നിലപാടായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സ്വീകരിച്ചിരുന്നത്. സിംബാബ്‌വെ പര്യടനവും ഇന്ത്യ റദ്ദാക്കി. അതേ സമയം ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റമില്ലാതെ നടക്കുമെന്ന തരത്തിലാണ് നിലവില്‍ റിപ്പോര്‍ട്ടുകളുള്ളത്.


Click it and Unblock the Notifications











