വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകന്‍ പോയി! ദുഖവാര്‍ത്ത പങ്കുവച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളാണ് മരിച്ചത്

1

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കുഞ്ഞ് മരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇരട്ടക്കുഞ്ഞുങ്ങളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പക്ഷെ ഇതില്‍ ഒരാളെ ഇവര്‍ക്കു നഷ്ടമായി. ആണ്‍കുഞ്ഞിനെയാണ് നഷ്ടമായത്. പെണ്‍കുഞ്ഞിനെയാണ് പ്രസവശേഷം ജീവനോടെ ലഭിച്ചത്. മകനെ നഷ്ടമായതിന്റെ വേദന മറക്കാനുള്ള ശക്തി തങ്ങള്‍ക്കു നല്‍കുന്നത് മകളാണെന്നു റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. റൊണാള്‍ഡോയ്ക്കു നേരത്തേ നാലു മക്കളുണ്ടായിരുന്നു. ക്രിസ്റ്റിയാനോ ജൂനിയര്‍, മറ്റെയോ, പെണ്‍കുട്ടികളായ ഇവ, അലാന എന്നിവരാണ് ഇത്.

ഞങ്ങളുടെ ആണ്‍കുഞ്ഞ് മരിച്ചുവെന്നത് അഗാധമായ ദുഖത്തോടെയാണ് അറിയിക്കുന്നത്. ഏതൊരു മാതാപിതാക്കളും അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണിത്. പെണ്‍കുഞ്ഞിന്റെ ജനനം മാത്രമാണ് ഈ നിമിഷം കുറച്ചു പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ ഞങ്ങള്‍ക്കു ശക്തി നല്‍കുന്നത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവരുടെ വിദഗ്ധ പരിചരണത്തിനും പിന്തുണയ്ക്കുമെല്ലാം ഞങ്ങള്‍ നന്ദി പറയുകയാണ്. ഈ നഷ്ടത്തില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുകയാണ്, പ്രയാസകരമായ ഈ സമയത്തു ഞങ്ങള്‍ സ്വകാര്യതയ്ക്കു വേണ്ടി അപേക്ഷിക്കുകയാണ്. ഞങ്ങളുടെ ബേബി ബോയ്, നീ ഞങ്ങളുടെ മാലാഖയാണ്. നിന്നെ ഞങ്ങള്‍ എല്ലായ്‌പ്പോഴും സ്‌നേഹിക്കും എന്നായിരുന്നു റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2

റോണോയുടെ മകന്റെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ദുഖത്തില്‍ പങ്കുചേരുകയും ചെയ്തത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സഹതാരങ്ങളായ ഡേവിഡ് ഡെഹെയ, മാര്‍ക്കസ് റഷ്‌ഫോര്‍ഡ് എന്നിവരടക്കം കൂട്ടുകാരന്റെ ദുഖത്തില്‍ പങ്കുചേരുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസവും യുനൈറ്റഡിന്റെ കടുത്ത ആരാധകനുമായ യുസെയ്ന്‍ ബോള്‍ട്ടും റൊണാള്‍ഡോയ്ക്കു പിന്തുണ അറിയിച്ചു. ഹൃദയഭേദകമായ വാര്‍ത്തയാണിത്. നിങ്ങള്‍ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുകയാണ് എന്നായിരുന്നു ബോള്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അതേസമയം, തന്റെ പഴയ തടക്കമായ യുനൈറ്റഡില്‍ തിരിച്ചെത്തിയ 37 കാരനായ റൊണാള്‍ഡോ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലഗില്‍ ഈ സീസണില്‍ 15 ഗോളുകള്‍ നേടിക്കഴിഞ്ഞു. ഞായറാഴ്ച നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ നോര്‍വിച്ച് സിറ്റിയെ യുനൈറ്റഡ് തോല്‍പ്പിച്ച കളിയില്‍ റൊണാള്‍ഡോ ഹാട്രിക് കുറിച്ചിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ 60ാമത്തെ ഹാട്രിക് കൂടിയായിരുന്നു ഇത്. ഇന്നു രാത്രി (ചൊവ്വ) കരുത്തരായ ലിവര്‍പൂളുമായിട്ടാണ് യുനൈറ്റഡിന്റെ അടുത്ത ലീഗ് മല്‍സരം.

Story first published: Tuesday, April 19, 2022, 12:30 [IST]
Other articles published on Apr 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X