വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോന്റെയെ പുറത്താക്കിയ ചെല്‍സിക്ക് എട്ടിന്റെ പണി; ശതകോടികളുടെ നഷ്ടം

ലണ്ടന്‍: മുന്‍ പരിശീലകന്‍ അന്റോണിയോ കോന്റെയെ പരിശീലക കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുറത്താക്കിയ ചെല്‍സിക്ക് ശതകോടികളുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. കോന്റെയും സഹപരിശീലകരേയും ഒഴിവാക്കിയതിലൂടെ 26.6 മില്യണ്‍ പൗണ്ടാണ് ചെല്‍സി നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നത്. ഏതാണ്ട് 244 കോടി രൂപ ഈ ഇനത്തില്‍ ചെല്‍സിക്ക് നഷ്ടമായതായാണ് കണക്ക്.

കോന്റെയെ പുറത്താക്കുമ്പോള്‍ കരാര്‍ പ്രകാരം 12 മാസം കൂടി ശേഷിക്കുന്നുണ്ടായിരുന്നു. കോന്റെയുടെ കീഴില്‍ അവസാന സീസണില്‍ ചെല്‍സി എഫ്എ കപ്പ് നേടിയെങ്കിലും ടീം പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. കോന്റെയും ക്ലബ്ബും തമ്മില്‍ ഉടക്കുണ്ടായതോടെ പരിശീലകനെ പുറത്താക്കുകയും ചെയ്തു. പരിശീലകന്റേതല്ലാത്ത കാരണത്താല്‍ പുറത്താക്കപ്പെട്ടാല്‍ കരാര്‍പ്രകാരമുള്ള മുഴുവന്‍ തുകയും നല്‍കേണ്ടതുണ്ട്.

ധവാനുമായി മല്‍സരമോ? ആര്‍ക്കൊപ്പം ഓപ്പണിങ് ആസ്വദിക്കുന്നു... തുറന്നു പറഞ്ഞ് രാഹുല്‍ധവാനുമായി മല്‍സരമോ? ആര്‍ക്കൊപ്പം ഓപ്പണിങ് ആസ്വദിക്കുന്നു... തുറന്നു പറഞ്ഞ് രാഹുല്‍

Antonio Conte

ആദ്യ സീസണില്‍ ചെല്‍സിയെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച കോന്റെയ്ക്ക് പിന്നീട് കാലിടറുകയായിരുന്നു. കോന്റെ പിന്നീട് ഇറ്റാലിയന്‍ ടീം ഇന്റര്‍മിലാന്റെ പരിശീലകനായി. കോന്റെയ്ക്ക് പകരമായി മറ്റൊരു ഇറ്റാലിയന്‍ പരിശീലകന്‍ മൗറീസിയോ സാറി ആയിരുന്നു കഴിഞ്ഞ സീസണിലെ ചെല്‍സിയുടെ കോച്ച്. സാറിക്കും ടീമിനെ പ്രതീക്ഷിച്ച രീതിയില്‍ നയിക്കാന്‍ കഴിയാതെ വന്നതോടെ മുന്‍താരം ഫ്രാങ്ക് ലാംപാര്‍ഡിനെ നിയമിക്കുകയായിരുന്നു. ലംപാര്‍ഡിന്റെ കീഴില്‍ ടീം മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. സമ്മര്‍ ട്രാന്‍സ്ഫറില്‍ പുതിയ കളിക്കാരെ ടീമിലെടുക്കാന്‍ കഴിയാതെ വന്ന ചെല്‍സി ജനുവരിയില്‍ മികച്ച താരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ്.

Story first published: Wednesday, January 8, 2020, 14:00 [IST]
Other articles published on Jan 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X