ആൺകുട്ടികൾ ബെല്ലടിച്ചേ ക്ലാസിൽ കയറൂ.. 'ലോകകപ്പ് നേടിയ' അർജന്റീന ഫാൻസിന്റെ ആഹ്ലാദം, അർമാദം, ട്രോളുകൾ!

Posted By: Kishor

ലോകകപ്പ് നേടിയോ ഇല്ല. പിന്നെ.. ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടി. മുൻ ലോകചാമ്പ്യന്മാരായ ഒരു ടീം ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയതിന് ഇത്രയ്ക്ക് ആഘോഷമോ. അതെ. അതാണ് അർജന്റീന. അതാണ് അർജന്റീന ഫാൻസ്. മിശിഹാ മെസ്സിയുടെ ഹാട്രിക് മികവിലാണ് ഇക്വഡോ‌റിനെ പൊട്ടിച്ച് അർജന്റീന ലോകകപ്പ് യോഗ്യത നേടിയത്.

ധോണി റിവ്യൂ സിസ്റ്റം ചതിച്ചു.. ഭുവനേശ്വറിന് വിക്കറ്റ് നഷ്ടം.. ഇന്ത്യ കളിയും തോറ്റു.. കോലി വരെ കേട്ടതാണ്!!

അപ്രതീക്ഷിതമായി അർജന്റീന നേടുമ്പോൾ സോഷ്യൽ മീഡിയ അർമാദം കൊണ്ട് പൊട്ടിത്തെറിക്കുകയാണ്. ക്വാളിഫൈ ചെയ്തതല്ലേയുള്ളൂ എന്ന് കളിയാക്കുന്നവരോട് അവരുടെ ഫാൻസ് നെഞ്ചും വിരിച്ച് പറയും - ആൺകുട്ടികളങ്ങനാ ബെല്ലടിച്ചിട്ടേ ക്ലാസിൽ കയറൂ എന്ന്.. തിരിച്ചുകിട്ടുന്നത് അതിലും അപ്പുറമാണ്, കാണാം പൂരാകൃതി ട്രോളുകൾ...

യോഗ്യത കിട്ടിയേ

യോഗ്യത കിട്ടിയേ

ഇന്നലെ വരെ കരഞ്ഞ് വിളിച്ച് നടന്ന അർജന്റീന ഫാൻസ് ഇന്ന് ലോകകപ്പിന് യോഗ്യത കിട്ടിയപ്പോൾ

ബെല്ലടിക്കണം

ബെല്ലടിക്കണം

അല്ലെങ്കിലും ആൺകുട്ടികൾ ബെല്ലടിച്ചിട്ടേ ക്ലാസിൽ കയറൂ - ഇതാണ് ഇപ്പോഴത്തെ മുദ്രാവാക്യം

ടിക്കറ്റ് ഉറപ്പിച്ചു

ടിക്കറ്റ് ഉറപ്പിച്ചു

ഞങ്ങളുടെ തോൽവി കാണാൻ കാത്തിരുന്നവരോട് പറഞ്ഞേക്ക്.. റഷ്യക്ക് ഞങ്ങളുമുണ്ട് എന്ന്

ഫ്ലക്സ് കടക്കാരൻ

ഫ്ലക്സ് കടക്കാരൻ

അർജന്റീന ലോകകപ്പിന് യോഗ്യത നേടിയതിൽ നാട്ടിലെ ഫ്ലക്സ് കടക്കാരനുമുണ്ട് സന്തോഷം

കപ്പടിച്ചേ

കപ്പടിച്ചേ

ഇനി അർജന്റീന കപ്പടിച്ചതാണോ എന്ന് വരെ സംശയം തോന്നിപ്പോകും. അമ്മാതിരിയല്ലേ ആഘോഷങ്ങൾ

മെസ്സി വരുന്നു

മെസ്സി വരുന്നു

ബാഹുബലിയുടെ വരവ് പോലെയായിരുന്നില്ലേ ലയണൽ മെസി ഹാട്രികുമായി വന്നത്

മച്ചാനേ നീയും

മച്ചാനേ നീയും

അർജൻരീന മാത്രമല്ല പോർച്ചുഗലും ലോകകപ്പിന് യോഗ്യത നേടി ഇനി റഷ്യയിൽ കാണാം

പഞ്ഞിക്കിട്ടുകളയും

പഞ്ഞിക്കിട്ടുകളയും

ബ്രസിലിനോടും ചിലിയോടുമൊന്നും ഞാൻ കളിക്കില്ല. ഇക്വഡോറിനെയൊക്കെ കിട്ടിയാൽ പഞ്ഞിക്കിട്ടുകളയും

ബ്രസീലിന് ചിരി

ബ്രസീലിന് ചിരി

യോഗ്യത നേടാൻ മരിച്ചുകളിക്കുന്ന അർജന്റീനയെ കണ്ട് ബ്രസീലിന് ചിരി അല്ല പിന്നെ

മെസിയുടെ സ്ഥിതി

മെസിയുടെ സ്ഥിതി

ലയണല്‍ മെസി - ഇക്വഡോറിനെതിരെയും ബ്രസീലിനെതിരെയും കളിക്കുമ്പോൾ

ഇതാണാ പോസ്റ്റർ

ഇതാണാ പോസ്റ്റർ

അപ്പഴേ പറഞ്ഞില്ലേ ആമ്പിള്ളേര് ബെല്ലടിച്ചിട്ടേ ക്ലാസിൽ കയറൂ എന്ന്

എന്തിനാ ഇതൊക്കെ

എന്തിനാ ഇതൊക്കെ

ഇങ്ങനെ കഷ്ടപ്പെട്ട് ലോകകപ്പ് യോഗ്യത നേടിയിട്ട് എന്തിനാ..

ഒന്ന് പ്രാർഥിക്കൂ പ്ലീസ്

ഒന്ന് പ്രാർഥിക്കൂ പ്ലീസ്

അർജൻറീന ലോകകപ്പ് കളിക്കാൻ യോഗ്യത നേടാൻ വേണ്ടി പ്രാർഥന വരെ നടത്തി പോലും

റിലാക്സേഷനായി

റിലാക്സേഷനായി

ലോകകപ്പിന് യോഗ്യത നേടിയത് കൊണ്ട് ഒരു റിലാക്സേഷനായി...

അവിടെയും കുമ്മനടി

അവിടെയും കുമ്മനടി

ലോകകപ്പിന് മെസ്സിയും കൂട്ടരും കുമ്മനടിച്ച് കയറി എന്നൊക്കെയാണ് കളിയാക്കലുകൾ എങ്ങനെയുണ്ട്.

Story first published: Wednesday, October 11, 2017, 13:07 [IST]
Other articles published on Oct 11, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍