ഗോള്‍ഡ് കോസ്റ്റില്‍ മിന്നിത്തിളങ്ങി ഇന്ത്യ... നയിച്ചത് സിന്ധു, വിസ്മയിപ്പിച്ച് ഉദ്ഘാടനച്ചടങ്ങുകള്‍

Written By:

ഗോള്‍ഡ് കോസ്റ്റ്: വര്‍ണ വിസ്മയം വാരി വിതറി കോണ്‍വെല്‍ത്ത് ഗെയിംസിനെ ഗോള്‍ഡ് കോസ്റ്റ് വരവേറ്റു. കാണികളെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കാണ് ഉദ്ഘാടനച്ചടങ്ങ് സാക്ഷിയായത്. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ സെന്‍സേഷനുമായ പി വി സിന്ധുവാണ് ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചുള്ള മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്. കഴിഞ്ഞ ഗെയിംസിലേക്കാള്‍ മികച്ച പ്രകടനം ഇത്തവണ കാഴ്ചവയ്ക്കുകയെന്ന ലക്ഷ്യത്തോടെ 225 പേരടങ്ങുന്ന വന്‍ സംഘവുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയത്. 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു 64 മെഡലുകള്‍ മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവുമടക്കമായിരുന്നു ഇത്.

ലിവര്‍പൂളില്‍ മുങ്ങി പെപ്പിന്റെ സിറ്റി!! ദയനീയം... റോമയ്‌ക്കെതിരേ സൂപ്പര്‍ ബാഴ്‌സ

ഐപിഎല്‍: മുംബൈയുടെ പ്രതീക്ഷകള്‍, ലക്ഷ്യങ്ങള്‍... വെല്ലുവിളി ഒന്നു മാത്രം!! രോഹിത് മനസ്സ് തുറക്കുന്നു

1

ഗെയിംസില്‍ ഏറ്റവും കുറവ് അത്‌ലറ്റുകളുള്ളത് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ നിന്നാണ്. വെറും ആറു പേര്‍ മാത്രമേ ഗാബിയക്കു വേണ്ടി മല്‍സരിക്കാനിറങ്ങുന്നുള്ളൂ. ഏഷ്യയില്‍ നിന്നും ബംഗ്ലാദേശാണ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യം എത്തിയത്. തൊട്ടു പിറകിലായാണ് സിന്ധുവിനു കീഴില്‍ ഇന്ത്യന്‍ സംഘം സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചത്. ഇന്ത്യക്കു പിന്നിലായി പാകിസ്താന്‍, സംഗപ്പൂര്‍, ശ്രീലങ്ക എന്നിവരും അണിനിരന്നു.

2

അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, സൈക്ലിങ്, ജിംനാസ്റ്റിക്‌സ്, ഹോക്കി, ലോണ്‍ ബൗള്‍സ്, ഷൂട്ടിങ്, സ്‌ക്വാഷ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, ഭാരോദ്വഹനം, ഗുസ്തി, പാരാ സ്‌പോര്‍ട്‌സ് എന്നിവയിലാണ് ഇന്ത്യ ഗെയിംസില്‍ മല്‍സരിക്കുന്നത്. ഷൂട്ടിങ്, ബാഡ്മിന്റണ്‍, ഗുസ്തി, ബോക്‌സിങ്, സ്‌ക്വാഷ് എന്നിവയെല്ലാം ഇന്ത്യക്കു മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളാണ്.

Story first published: Thursday, April 5, 2018, 10:46 [IST]
Other articles published on Apr 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍