ഒളിംപിക്‌സ് നീട്ടുമോ? അനിശ്ചതത്വം തുടരവെ ദീപശിഖ ജപ്പാനിലെത്തി

ടോക്കിയോ: കൊറോണഭീതിയില്‍ ലോകം നടുങ്ങിനില്‍ക്കെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഒളിംപിക്‌സിന്‌ മുന്നോടിയായി ദീപശിഖ പ്രധാന വേദിയായ ജപ്പാനിലെത്തി. ഗെയിംസ് മാറ്റി വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് ദീപശിഖയെ ജപ്പാന്‍ സ്വീകരിച്ചത്. എന്നാല്‍ ആഘോഷ പ്രകടനങ്ങളോ, ആരവങ്ങളോ ഇല്ലാതെയാണ് ജപ്പാന്‍ ദീപശിഖയെ വരവേറ്റത്. ജപ്പാന്റെ മുന്‍ ഒളിംപ്യന്‍മാരായ സവോരി യോഷിദയും തദാഹിരോ നൊമുറയും ചേര്‍ന്നാണ് പ്രത്യേക വിമാനത്തില്‍ എത്തിയ ദീപശിഖയേറ്റു വാങ്ങിയത്.

ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രം സന്നിഹിതരായ വേദിയിലേക്കു കൊണ്ടു വന്ന ദീപശിഖയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ തളിക മാതൃകയിലുള്ള സ്തൂപത്തിലേക്കു അഗ്നി പകരുകയായിരുന്നു. 200ഓളം കുരുന്നുകളെ ദീപശിഖയെ വരവേല്‍ക്കാന്‍ അണിനിരത്താന്‍ ജപ്പാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് ഉപേക്ഷിക്കുകയായിരുന്നു. ഹൃദയവേദനയോടെയാണ് തങ്ങള്‍ ഈ ചടങ്ങുകള്‍ ഉപേക്ഷിച്ചതെന്നായിരുന്നു സംഘാടകരുടെ പ്രതികരണം.

മുഖ്യ സംഘാടകനായ യോഷിരോ മോറി കാണികളെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു ദീപശിഖയില്‍ നിന്നും തളികയിലേക്ക് അഗ്നി പകര്‍ന്നത്. കുട്ടികള്‍ ചേര്‍ന്നായിരുന്നു ദീപശിഖയെ വരവേല്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ സുരക്ഷയ്ക്കു മുന്‍തൂക്കം നല്‍കി ഈ ചടങ്ങ് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മരിച്ചാലും കുഴപ്പില്ല, ഇന്ത്യ ലോകകപ്പ് നേടണം! അന്നത്തെ ഇന്നിങ്‌സിനെക്കുറിച്ച് യുവരാജ്

ഒളിംപിക് ദീപശിഖാ പ്രയാണമാണ് ഒൡപികസിനു മുമ്പുള്ളള ഏറ്റവും വലിയ ചടങ്ങെന്നും അത് എന്തു വില കൊടുത്തും നടത്തുകയെന്നത് വളരെ പ്രധാനമാണെന്നും ടോക്കിയോ ഒളിംപിക്‌സ് 2020 സിഇഒ യോഷിരോ മൂട്ടോ വ്യക്തമാക്കി. ജൂലൈ 24നാണ് ഒൡപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്. കൊറോണവൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഗെയിംസ് ആരംഭിക്കാന്‍ കഴിയുമോയെന്നുറപ്പില്ല.

ഉദ്ഘാടനച്ചടങ്ങിനു മുമ്പ് ദീപശിഖ ജപ്പാനിലെ വിവിധ നഗരങ്ങിലൂടെ പ്രയാണം നടത്തും. റോഡരികില്‍ വച്ച് കാണികള്‍ക്ക് ഇതു വീക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരുപാട് ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കാനാണ് അധികൃതരുടെ നിര്‍ദേശം. ഇത് ലംഘിക്കുകയാണെങ്കില്‍ ഒരുപക്ഷെം ദീപശിഖാ പ്രയാണ പരിപാടിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജപ്പാനിലൂടെയുള്ള ദീപശിഖാ പ്രയാണത്തില്‍ ദീപം കൈപ്പറ്റുന്നതിനു മുമ്പ് ഓരോത്തരുടെയും താപനില പരിശോധിക്കും. പനിയോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവരെ ദീപശിഖയേന്താന്‍ അനുവദിക്കില്ല. 121 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ജപ്പാനില്‍ ദീപശിഖയുടെ പ്രയാണം. അതിനു ശേഷമായിരിക്കും ഒളിംപിക്‌സിന്റെ മുഖ്യവേദിയായ ടോക്കിയോവില്‍ ദീപശിഖ പ്രവേശിക്കുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, March 20, 2020, 11:03 [IST]
Other articles published on Mar 20, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X