വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലാമറിയാവുന്ന ഗണേഷ് കുമാര്‍ ദേശീയ ഗെയിംസില്‍ നിന്നും തലയൂരി

By Sruthi K M

തിരുവനന്തപുരം: ദേശീയ ഗെയിംസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നിങ്ങുകയാണ്. എല്ലാം അറിയാവുന്ന കെ.ബി ഗണേഷ്‌കുമാര്‍ ദേശീയ ഗെയിംസിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് രാജിവച്ചതോടെ ഗെയിംസ് സംഘാടനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുന്നു. ഗെയിംസുമായി ബന്ധപ്പെട്ട് നിരന്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഗണേഷ് പതുക്കെ തലയൂരിയിരിക്കുന്നത്.

വെറും ഒരു രാജിക്കത്തല്ല ഗണേഷ് നല്‍കിയത്. ദേശീയ ഗെയിംസ് നടത്തിപ്പിലെ പോരായ്മകളും ക്രമക്കേടുകളും അക്കമിട്ട് നിരത്തിയാണ് ഗണേഷിന്റെ രാജിക്കത്ത്. ഗെയിംസുമായി ബന്ധപ്പെട്ട വ്യക്തമായ ആരോപണങ്ങള്‍ എഴുതിതന്നാല്‍ പരിശോധിക്കാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുപോലും കേള്‍ക്കാതെയാണ്‌ ഗണേഷിന്റെ പടിയിറക്കം. സര്‍ക്കാര്‍ ഇതോടെ വെട്ടിലായി എന്നു തന്നെ പറയാം.

national-games

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കു ചുവടു പിടിച്ചാണ് ദേശീയ ഗെയിംസും നടക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ദേശീയ ഗെയിംസിനുവേണ്ടി 611 കോടി രൂപ സംസ്ഥാനം നീക്കിവച്ചിട്ടുണ്ട്. എന്നാല്‍ ലക്ഷ്യങ്ങളില്‍ നിന്ന് മാറിയുള്ള സാമ്പത്തിക ഇടപാടുകളാണ് നടക്കുന്നത്. ഇതാണ് സര്‍ക്കാരിന്റെ നിലപാടെങ്കില്‍ ഗെയിംസിനോട് പ്രതിപക്ഷം സഹകരിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഗുരുതര കൃത്യവിലോപവും കുറ്റകരമായ അലംഭാവവും സംഘാടനത്തിലുണ്ടെന്നാണ് ഗണേഷ് ആരോപിച്ചത്. ഗെയിംസ് നടത്തിപ്പിലെ വീഴ്ചകള്‍ കായികതാരങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പാലോട് രവി എംഎല്‍എയും സംഘാടക സമിതിയില്‍ നിന്നു നേരത്തെ രാജിവച്ചിരുന്നു. ഓരോരുത്തരായി ഒഴിഞ്ഞുമാറുമ്പോള്‍ ദേശീയ ഗെയിംസ് സര്‍ക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ്.

ganesh-kumar

രാജിവെക്കലും ആരോപണങ്ങളും തകൃതിയായി നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് രസകരമായ കാര്യങ്ങളാണ് അരങ്ങേറുന്നത്. ദേശീയ ഗെയിംസ് പ്രമാണിച്ച് ആറ്റിങ്ങലില്‍
ഒരു പടുകൂറ്റന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. വേദി ഉയര്‍ന്നു കഴിഞ്ഞപ്പോഴാണ് പറ്റിയ അമളി മനസ്സിലായത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ബാല്‍ക്കണിയില്‍ ഇരുന്നാല്‍ ആര്‍ക്കും കളികാണാന്‍ കഴിയില്ല. നോക്കണേ ഒരോരോ തോന്ന്യാസങ്ങള്‍.

അതു പൊളിച്ചു മാറ്റി അടുത്ത സ്റ്റേഡിയം പണിയാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. ലക്ഷങ്ങള്‍ പൊടിപൊടിക്കുന്നു എന്ന ആരോപണം സത്യമാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു തുറുപ്പു ചീട്ട് കിട്ടി എന്നു തന്നെ പറഞ്ഞാല്‍ മതിയല്ലോ. ഇനി ജനങ്ങള്‍ക്ക് അറിയേണ്ടത് ദേശീയ ഗെയിംസ് കേരളത്തില്‍ നടക്കുമോ ഇല്ലയോ എന്നാണ്.

Story first published: Sunday, January 4, 2015, 12:27 [IST]
Other articles published on Jan 4, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X