അസ്ലന്‍ ഷാ ഹോക്കി: അഞ്ചടിച്ച് ഇന്ത്യ അക്കൗണ്ട് തുറന്നു... തകര്‍ത്തത് മലേഷ്യയെ

Written By:

ഇപോ: സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നു കളികളിലെ തിരിച്ചടികള്‍ക്കു ശേഷം ഇന്ത്യ അക്കൗണ്ട് തുറന്നു. ആതിഥേയരായ മലേഷ്യയെയാണ് ഇന്ത്യ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു മുക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. നേരത്തേ തന്നെ ഫൈനല്‍ സാധ്യത അവസാനിച്ച ഇന്ത്യക്ക് ആശ്വാസം നല്‍കുന്നതാണ് ഈ വിജയം.

ഐപിഎല്‍: രാജാക്കന്‍മാര്‍ തയ്യാര്‍, അങ്കം തുടങ്ങട്ടെ... കപ്പിലേക്ക് നയിക്കാന്‍ ഇവര്‍

ഐപിഎല്‍: ഇപ്പോള്‍ പേരില്ല, പക്ഷെ കഴിഞ്ഞാല്‍ പേരെടുക്കും!! ഇവരെ കരുതിയിരിക്കുക...

1

ഇരട്ടഗോള്‍ നേടിയ ഗുര്‍ജന്ദ് സിങാണ് മലേഷ്യക്കെതിരേ ഇന്ത്യയുടെ ഹീറോ. 42, 57 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ഷിലാനന്ദ് ലാക്ര (10ാം മിനിറ്റ്), സുമിത് കുമാര്‍ (48), രമണ്‍ദീപ് സിങ് (51) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. 33ാം മിനിറ്റില്‍ ഫൈസല്‍ സെരിയുടെ വകയായിരുന്നു മലേഷ്യയുടെ ആശ്വാസഗോള്‍.

തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ഒളിംപിക് ചാംപ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ഞെട്ടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യക്കെതിരേ ഇറങ്ങിയ മലേഷ്യ തുടക്കം മുതല്‍ ആക്രമണാത്മക ശൈലിയാണ് സ്വീകരിച്ചത്. ഗോളിലേക്ക് ആദ്യം ഷോട്ട് പരീക്ഷിച്ചത് മലേഷ്യയായിരുന്നെങ്കിലും ഗോള്‍ നേടാനുള്ള ഭാഗ്യം ഇന്ത്യക്കായിരുന്നു. ഒന്നിനു പിറകെ ഒന്നായി മലേഷ്യന്‍ വലയില്‍ പന്തെത്തിച്ച ഇന്ത്യ ആധികാരികമായി ജയിച്ചുകയറുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് 3.35ന് അയര്‍ലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ അവസാന ലീഗ് മല്‍സരം.

Story first published: Thursday, March 8, 2018, 10:04 [IST]
Other articles published on Mar 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍