വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു, ദീപികയും പൂനവും തിരിച്ചെത്തി

By Kishan
Commonwealth Games Hockey Team

ദില്ലി: ഏപ്രില്‍ നാലു മുതല്‍ 15 വരെ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള 18 അംഗ ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു. പരിചയ സമ്പന്നര്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ സംതുലിതമായ ടീമാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.

റാണി രാംപാലിനു കീഴിലുള്ള ടീം ഏപ്രില്‍ അഞ്ചിന് വെയില്‍സ് ടീമുമായി ഏറ്റുമുട്ടും. 2002ല്‍ സ്വര്‍ണവും 2006ല്‍ വെള്ളിയും നേടിയ ടീം 2010ലും 2014ലും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഏഷ്യാ കപ്പ് വിജയവും കൊറിയക്കെതിരേയുള്ള പരമ്പര വിജയവും ഇന്ത്യന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. കൂടാതെ രാജ്യത്തിന് ജൂനിയര്‍ ഹോക്കി കിരീടം നേടി കൊടുത്ത സാക്ഷാല്‍ ഹരേന്ദ്ര സിങാണ് പരിശീലകനായാതെത്തുന്നത്.

ടീം: സവിത പുനിയ(വൈസ് ക്യാപ്റ്റന്‍, രജനി എറ്റിമാര്‍പു(ഗോള്‍കീപ്പര്‍മാര്‍). ദീപികാ, സുനിതാ ലക്രെ, ദീപ് ഗ്രേസ് എക്ക, ഗുര്‍ജിത് കൗര്‍, സുശീലാ ചാന(ഡിഫന്‍ഡര്‍മാര്‍). മോണികാ, നമിതാ ടോപ്പോ, നിക്കി പ്രധാന്‍, നേഹ ഗോയല്‍, ലിലിമ മിന്‍സ്(മിഡ് ഫീല്‍ഡേഴ്‌സ്). റാണി രാംപാല്‍(ക്യാപ്റ്റന്‍), വന്ദന കതാരിയ, ലാല്‍റെംസിയാമി, നവജോത് കൗര്‍, നവ്‌നീത് കൗര്‍, പൂനം റാണി(ഫോര്‍വാര്‍ഡ്‌സ്).

ഭാംബ്രിയുടെ സ്വപ്‌നക്കുതിപ്പ് അവസാനിച്ചു... ഇന്ത്യന്‍ വെല്‍സില്‍ നിന്നും മടക്ക ടിക്കറ്റ് ഭാംബ്രിയുടെ സ്വപ്‌നക്കുതിപ്പ് അവസാനിച്ചു... ഇന്ത്യന്‍ വെല്‍സില്‍ നിന്നും മടക്ക ടിക്കറ്റ്

ഐപിഎല്‍: ബാറ്റ്‌സ്മാന്‍മാരുടെ അന്തകര്‍... ഇവര്‍ എട്ടു പേര്‍!! സംഘത്തെ നയിക്കുന്നത് മലിങ്ക ഐപിഎല്‍: ബാറ്റ്‌സ്മാന്‍മാരുടെ അന്തകര്‍... ഇവര്‍ എട്ടു പേര്‍!! സംഘത്തെ നയിക്കുന്നത് മലിങ്ക

Story first published: Wednesday, March 14, 2018, 15:09 [IST]
Other articles published on Mar 14, 2018
Read in English: CWG: Rani to lead India
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X