
റിയാദ് സീസണ്‍ കപ്പില്‍ പിഎസ്ജി കളിക്കും
റിയാദ് സീസണ്‍ കപ്പില്‍ പിഎസ്ജിയും സൗദി അറേബ്യയിലെ അല്‍ നസ്ര്‍ ക്ലബ്ബും അല്‍ ഹിലാല്‍ ടീമും ചേര്‍ന്ന പ്ലേയിങ് 11 തമ്മില്‍ മത്സരം കളിക്കുമെന്നാണ് വിവരം. 2022ല്‍ നടക്കേണ്ടിയിരുന്ന മത്സരമായിരുന്നു ഇത്. എന്നാല്‍ കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് ഈ മത്സരം മാറ്റിവെക്കുകയായിരുന്നു.
2023ല്‍ ഈ മത്സരം നടത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പിഎസ്ജിക്കൊപ്പം മെസി മത്സരം കളിക്കാനെത്തിയേക്കും. സൗദി അറേബ്യ സ്വപ്‌നതുല്യമായി ടീമിലേക്കെത്തിച്ച റൊണാള്‍ഡോ സൗദി 11ലുണ്ടാവുമെന്നുറപ്പ്.
അങ്ങനെ വന്നാല്‍ വീണ്ടുമൊരു മെസി-റോണോ പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് സാധിച്ചേക്കും. ഈ മത്സരത്തിന്റെ ഔദ്യോഗിക തീയ്യതി പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ കാത്തിരിക്കുകയാണ്.
Also Read: IND vs SL: ജയിച്ച് തുടങ്ങാന്‍ ഇന്ത്യ, വിറപ്പിക്കാന്‍ ശ്രീലങ്ക! മാച്ച് പ്രിവ്യൂ-സാധ്യതാ 11

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേര്‍ക്കുനേര്‍ എത്തില്ല
ഈ മത്സരം നടക്കാത്ത പക്ഷം ഇനിയൊരു നേര്‍ക്കുനേര്‍ പോരാട്ടം മെസിയും റൊണാള്‍ഡോയും തമ്മില്‍ കളിക്കില്ല. യുവേഫ ചാമ്പ്യന്‍ലീഗിലും മറ്റൊരു യൂറോപ്യന്‍ ടൂര്‍ണമെന്റിലും സൗദി ക്ലബ്ബ് കളിക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ മെസി-റോണോ പോരാട്ടം സംഭവിക്കില്ല.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയെക്കാള്‍ ഒരുപടി മുകളില്‍ത്തന്നെയാണ് നിലവില്‍ മെസിയുള്ളത്. ലോക കിരീടം കൂടി ചൂടിയതോടെ ലോകത്തിലെ ഒട്ടുമിക്ക പ്രധാന നേട്ടങ്ങളും സ്വന്തമാക്കിയാണ് മെസി കരിയര്‍ അവസാനിപ്പിക്കുന്നത്.
എന്നാല്‍ റൊണാള്‍ഡോക്ക് ഇനിയും പലതും എത്തിപ്പിടിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കരിയറില്‍ ഇനി പല നേട്ടങ്ങളും റൊണാള്‍ഡോക്ക് സ്വപ്‌നം മാത്രമായി അവശേഷിക്കും.
Also Read: IND vs SL: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 പരമ്പരയില്‍ ബെഞ്ചിലിരിക്കും! മൂന്ന് പേരിതാ

റോണോയുടെ വരവ് ആഘോഷമാക്കി സൗദി
റൊണാള്‍ഡോയെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയതോടെ അല്‍ നസ്ര്‍ ക്ലബ്ബിന്റെ മൂല്യം വളരെയധികം ഉയര്‍ന്നിരിക്കുകയാണ്. റൊണാള്‍ഡോയുടെ പേരിലും ഏഴാം നമ്പറിലുമുള്ള ടീം ജഴ്‌സി വാങ്ങാന്‍ വലിയ തിരക്കാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ ടീമിന്റെ മൂല്യത്തിലും വലിയ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. 400 കോടിയോളം രൂപ മൂല്യമുണ്ടായിരുന്ന അല്‍ നസ് റിന്റെ മൂല്യം റോണോയുടെ വരവോടെ 630 കോടിയിലധികമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം.
അല്‍ നസ് ര്‍ കളിക്കുന്ന സൗദി പ്രോ ലീഗിലെ ഏറ്റവും മൂല്യമേറിയ താരമായാണ് റൊണാള്‍ഡോയുടെ വരവ്. 160 കോടിയോളമാണ് റൊണാള്‍ഡോയുടെ വിപണന മൂല്യം.