വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആരാണ് ഗില്ലെര്‍മോ ഒക്കോവ?

By Soorya Chandran

ലോകകപ്പ് മത്സരങ്ങളില്‍ ബ്രസീല്‍ എന്നും ഓര്‍മിച്ചുവക്കുന്ന ഒന്നായിരിക്കും കഴിഞ്ഞ ദിവസം നടന്ന മെക്‌സിക്കോയുമായുള്ള പോരാട്ടം. ഗില്ലെര്‍മോ ഒക്കോവ എന്ന ഗോളിയായിരിക്കും ആ ഓര്‍മകളില്‍ ബ്രസീലിനെ നടുക്കുക എന്നും ഉറപ്പ്.

പ്രീ ക്വാര്‍ട്ടറിലേക്ക് എളുപ്പം കടന്നുകൂടാം എന്ന് കരുതിയ ബ്രസീലിയന്‍ സ്വപ്‌നങ്ങള്‍ക്ക് തടയിട്ട ഗില്ലെര്‍മോ ഒക്കോവ ആരാണ്... 18-ാം വയസ്സില്‍ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയ ഒക്കോവ... അമേരിക്കന്‍ ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് തുടക്കം. ലോകകപ്പിലെ കന്നി മത്സരത്തിനായി 2006 മുതലുള്ള കാത്തിരിപ്പ്, അതിനിടെ ഉത്തേജക വിവാദം... സംഭവ ബഹുലമാണ് ഒക്കോവയുടെ ജീവിതം

ഫ്രാന്‍സിസ്‌കോ ഗില്ലെര്‍മോ ഒക്കോവ മഗാന

ഫ്രാന്‍സിസ്‌കോ ഗില്ലെര്‍മോ ഒക്കോവ മഗാന

29 വയസ്സ് പ്രായമുള്ള ഗില്ലെര്‍മോ ഒക്കോവ കളിതുടങ്ങുന്നത് അമേരിക്കയിലാണ്. ക്ലബ് അമേരിക്കക്ക് വേണ്ടി 2004 ല്‍ ഗോളിയുടെ കുപ്പായമിട്ടു. ക്ലബ് അമേരിക്കക്ക് വേണ്ടി ഇരുനൂറോളം മത്സരങ്ങളിലാണ് ഒക്കോവ ഗോളിയുടെ കുപ്പായമണിഞ്ഞത്.

ലോകകപ്പില്‍ ആദ്യമല്ല

ലോകകപ്പില്‍ ആദ്യമല്ല

2006 ലെ ലോലകകപ്പില്‍ മെക്‌സിക്കോയുടെ ദേശീയ ടീമില്‍ ഇടം കണ്ടെത്തിയവനാണ് ഒക്കോവ. പക്ഷേ അന്ന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടില്ല.

കോണ്‍കാഫും കോപ്പ അമേരിക്കയും

കോണ്‍കാഫും കോപ്പ അമേരിക്കയും

2006 ലെ ലോകകപ്പില്‍ കളത്തിലിറങ്ങാനായില്ലെങ്കിലും 2007 ലെ കോണ്‍കാഫ് ഗോള്‍കപ്പിലും കോപ്പ അമേരിക്കയിലും ടീമിന്റെ ഗോളിയാകാന്‍ കഴിഞ്ഞു.

ആഫ്രിക്കന്‍ ലോകകപ്പിലും

ആഫ്രിക്കന്‍ ലോകകപ്പിലും

2010 ല്‍ ആഫ്രിക്കയില്‍ നടന്ന ലോകകപ്പ് ടീമിലും ഒക്കോവയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സന്നാഹമത്സരത്തില്‍ കോസ്റ്റാറിക്കക്കെതിരെ കളിക്കാനിറങ്ങിയതല്ലാതെ, ഔദ്യോഗിക മത്സരങ്ങളില്‍ ഇടം നേടാന്‍ അപ്പോഴും ഒക്കോവക്ക് കഴിഞ്ഞില്ല.

ഫ്രീ ഏജന്റ്

ഫ്രീ ഏജന്റ്

ഫ്രീ എജന്റ് എന്ന് കേള്‍ക്കുമ്പോള്‍ എന്തെങ്കിലും സംശയം തോന്നുന്നുണ്ടോ... ഒക്കോവ ഒരു ഫ്രീ ഏജന്റ് ആണ്. ഏത് ക്ലബ്ബുമായോ ടീമുമായോ കരാറില്‍ ഏര്‍പ്പെടാന്‍ അവകാശമുള്ളവരെയാണ് കായിക രംഗത്ത് ഫ്രീ ഏജന്റ് എന്ന് വിളിക്കുക.

ഉത്തേജക മരുന്ന്

ഉത്തേജക മരുന്ന്

നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിുച്ചതിന് പിടികകപ്പെട്ടിട്ടുണ്ട് ഒരി ക്കല്‍ ഗില്ലെര്‍മോ ഒക്കോവ. 2011 ലെ കോണ്‍കാഫ് ഗോള്‍ഡ് കപ്പിനിടെയായിരുന്നു. മെക്‌സിക്കന്‍ ടീമിലെ മൂന്ന് സഹകളിക്കാര്‍ക്കൊപ്പം ഒക്കോവക്കും പുറത്തിരിക്കേണ്ടി വന്നു.

ലോകകപ്പിലെ അരങ്ങേറ്റം

ലോകകപ്പിലെ അരങ്ങേറ്റം

ബ്രസീല്‍ ആണ് ലോകകപ്പ് അരങ്ങേറ്റത്തിനായി ഒക്കോവോക്ക് കാത്തുവച്ചത്. ആദ്യ മത്സരത്തില്‍ കാമറൂണിനെതിരെ ടീം 1-0 ന് ജയിച്ചപ്പോള്‍ അതിന്റെ ക്രെഡിറ്റും ഒക്കോവയുടെ പോക്കറ്റില്‍ തന്നെയാണ് എത്തിയത്. മികച്ച സേവുകളുമായി ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

സമനിലയില്‍ പിരിഞ്ഞ ബ്രസീല്‍-മെക്‌സിക്കോ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് ആരെന്ന് ആര്‍ക്കും ചിന്തിക്കേണ്ടിയിരുന്നില്ല. ഒക്കോവയല്ലാതെ മറ്റാര്.

പ്രണയം

പ്രണയം

പ്രണയത്തിന്റെ കാര്യത്തിലും ഒക്കോവ ഒരു പുലിയാണ്. മെക്‌സിക്കന്‍ സിനിമ താരവും ഗായികയും ഒക്കെയായ ഡുല്‍സ് മരിയയുമായിട്ടായിരുന്നു ആദ്യം പ്രണയം. പിന്നെ മെക്‌സിക്കന്‍ പരസ്യ മോഡലായ കര്‍ല മോറയായി ഗേള്‍ ഫ്രണ്ട്. ഈ ബന്ധത്തില്‍ ഒക്കോവക്ക് ഒരു പെണ്‍കുഞ്ഞും ഉണ്ട്.

അവാര്‍ഡ്

അവാര്‍ഡ്

2010-2011 കാലത്ത് മെക്‌സിക്കോയുടെ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടത് ഒക്കോവയായിരുന്നു. തുടര്‍ച്ചയായി രണ്ട് വര്‍ഷം ക്ലബ് പ്ലയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും സ്വന്തമാക്കി.

Story first published: Wednesday, June 18, 2014, 12:22 [IST]
Other articles published on Jun 18, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X