ഐഎസ്എല്‍: നഷ്ടമാക്കരുത് ഈ നവംബര്‍ ബ്ലോക്ക് ബസ്‌റ്റേഴ്‌സ്, തീര്‍ച്ചയായും കാണേണ്ട 5 മല്‍സരങ്ങള്‍...

Written By:

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിനു പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തിലാണ്. നവംബര്‍ 17നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നതെങ്കിലും ഈ മാസം തന്നെ ചില കിടിലന്‍ പോരാട്ടങ്ങളുണ്ട്.

ലോകകപ്പ്: റഷ്യയിലേക്ക് ഇനി ആരൊക്കെ? പ്ലേഓഫ് തുടങ്ങുന്നു, ഡെയ്ഞ്ചര്‍ സോണില്‍ മുന്‍ ചാമ്പ്യന്മാരും

മറ്റു കളികള്‍ നഷ്ടപ്പെടുത്തിയാലും ഫുട്‌ബോള്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മല്‍സരങ്ങളുണ്ട്. ഇവയില്‍ രണ്ടും നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിന്റേതാണ്. 10 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലില്‍ അണിനിരക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ക്ക് അരങ്ങേറ്റം കൂടിയാണിത്. ബംഗളൂരു എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയുമാണ് ഈ പുതുമുഖങ്ങള്‍.

ബ്ലാസ്റ്റേഴ്‌സ് x കൊല്‍ക്കത്ത (നവംബര്‍ 17, കൊച്ചി)

ബ്ലാസ്റ്റേഴ്‌സ് x കൊല്‍ക്കത്ത (നവംബര്‍ 17, കൊച്ചി)

ഇത്തവണത്തെ ഐഎസ്എല്ലിന്റെ ഉദ്ഘാടന മല്‍സരം തന്നെ ഫൈനലിനു തുല്യമാണ്. കഴിഞ്ഞ തവണത്തെ കലാശക്കളിയുടെ റീപ്ലേ കൂടിയാണിത്. നവംബര്‍ 17ന് കൊച്ചിയില്‍ നടക്കുന്ന കളിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി കൊമ്പുകോര്‍ക്കും.
കഴിഞ്ഞ ഫൈനലിലെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്കു മുന്നില്‍ കണക്കുതീര്‍ക്കുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. കൂടാതെ 2014ലെ ഫൈനലിലെ പരാജയത്തിനും അവര്‍ക്കു പകരം ചോദിക്കേണ്ടതുണ്ട്. ഐഎസ്എല്ലിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്നായി ഇതു മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 ചെന്നൈയ്ന്‍ എഫ്‌സി x എഫ്‌സി ഗോവ (19, ചെന്നൈ)

ചെന്നൈയ്ന്‍ എഫ്‌സി x എഫ്‌സി ഗോവ (19, ചെന്നൈ)

2015ലെ ഐഎസ്എല്‍ ഫൈനലിന്റെ റീപ്ലേയാണ് 19നു നടക്കുന്ന ചെന്നൈയ്ന്‍ എഫ്‌സി- എഫ്‌സി ഗോവ പോരാട്ടം. അന്ന് ഗോവയെ വീഴ്ത്തി ചെന്നൈ ജേതാക്കളായിരുന്നു. കയ്യാങ്കളിയും ആവേശവുമെല്ലാം നിറഞ്ഞ ആ ഫൈനല്‍ ഇന്നും പലരും മറക്കാനിടയില്ല.
ഇത്തവണ പുതിയ ഉടമസ്ഥരുടെ കീഴിലാണ് ഗോവ ഐഎസ്എല്ലിനൊരുങ്ങുന്നത്. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം മറന്ന് പുതിയ തുടക്കമാണ് ഗോവ ഈ സീസണില്‍ ലക്ഷ്യമിടുന്നത്.

ബംഗളൂരു എഫ്‌സി x മുംബൈ സിറ്റി (19, ബംഗളൂരു)

ബംഗളൂരു എഫ്‌സി x മുംബൈ സിറ്റി (19, ബംഗളൂരു)

നവംബര്‍ 19 ഞായറാഴ്ച ഐഎസ്എല്ലിനെ സംബന്ധിച്ചിടത്തോളം സൂപ്പര്‍ സണ്‍ഡേയാണ്. കാരണം അന്നു ശ്രദ്ധേയമായ രണ്ടു മല്‍സരങ്ങളാണുള്ളത്. ചെന്നൈ-ഗോവ ത്രില്ലറിനു പിറകെ ബംഗളൂരു എഫ്‌സി-മുംബൈ സിറ്റി പോരാട്ടം കൂടി ഇതേ ദിവസമുണ്ട്.
ബംഗളൂരുവിലെ കാണ്ഡീവര സ്‌റ്റേഡിയം വേദിയാവുന്ന കന്നി ഐഎസ്എല്‍ മല്‍സരം കൂടിയാണിത്. ഐ ലീഗില്‍ കരുത്ത് തെളിയിച്ച ബംഗളൂരുവിന് ഐഎസ്എല്ലിലും ഇത് ആവര്‍ത്തിക്കാനാവുമോയെന്നുള്ളതാണ് ചോദ്യം.
സൂപ്പര്‍ താരം സുനില്‍ ഛേത്രിയും ഉദാന്ത സിങും തങ്ങളുടെ മുന്‍ ടീമായ മുംബൈക്കെതിരേ ആദ്യമായി കളിക്കുന്ന മല്‍സരം കൂടിയാണിത്.

കേരള ബ്ലാസ്റ്റേഴ്‌സ് x ജംഷഡ്പൂര്‍ എഫ്‌സി (24, കൊച്ചി)

കേരള ബ്ലാസ്റ്റേഴ്‌സ് x ജംഷഡ്പൂര്‍ എഫ്‌സി (24, കൊച്ചി)

മലയാളികള്‍ നേരത്തേ കോപ്പലാശാനെന്ന് സ്‌നേഹത്തോടെ വിളിച്ച സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മില്‍ 24നു കൊച്ചിയില്‍ നടക്കുന്ന മല്‍സരം ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നേരത്തേ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്‌നേഹം ആവോളം ഏറ്റുവാങ്ങിയ കോപ്പലിന് ഇത്തവണ മറ്റൊരു ടീമിനൊപ്പം കൊച്ചിയിലേക്കുള്ള തിരിച്ചുവരവില്‍ എന്താണ് കരുതി വച്ചിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിച്ചത് പരിചയസമ്പന്നനായ കോപ്പലിന്റെ ചാണക്യതന്ത്രങ്ങളായിരുന്നു. അതേ തന്ത്രം തന്നെ കോപ്പല്‍ പുറത്തെടുത്താല്‍ ബ്ലാസ്റ്റേഴ്‌സ് വിയര്‍ക്കുമെന്നുറപ്പ്.
കോപ്പല്‍ മാത്രമല്ല, കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, ഫറൂഖ് ചൗധരി, മെഹ്താബ് ഹുസൈന്‍ എന്നിവരും ഇത്തവണ ജംഷഡ്പൂര്‍ നിരയില്‍ കളിക്കും.

പൂനെ സിറ്റി x മുംബൈ സിറ്റി (29, പൂനെ)

പൂനെ സിറ്റി x മുംബൈ സിറ്റി (29, പൂനെ)

മഹാരാഷ്ട്രയിലെ തന്നെ രണ്ടു ടീമുകളാണ് പൂനെ സിറ്റിയും മുംബൈ സിറ്റിയും. നഗരവൈരികള്‍ തമ്മില്‍ 29ന് പൂനെയില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ആര് നേടുമെന്ന് പ്രവചിക്കുക അസാധ്യം.
ഐഎസ്എല്ലിന്റെ ഈ സീസണില്‍ ആദ്യ മഹാ-ഡെര്‍ബി പോരാട്ടം കൂടിയാണിത്. ഐഎസ്എല്ലിലെ ഏക ഡെര്‍ബി മല്‍സരം കൂടിയാണിത്.

Story first published: Wednesday, November 8, 2017, 15:55 [IST]
Other articles published on Nov 8, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍