ഓറഞ്ച് ജഴ്‌സിയില്‍ കളം നിറയാന്‍ ഇനി സ്‌നൈഡറില്ല... 33ാം വയസ്സില്‍ ദേശീയ ടീമിനോട് വിടചൊല്ലി

Written By:

ആംസ്റ്റര്‍ഡാം: ഹോളണ്ടിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡറായിരുന്ന വെസ്ലി സ്‌നൈഡര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. കരിയറില്‍ ഇനി മൂന്നോ, നാലോ വര്‍ഷം കൂടി ശേഷിക്കെയൊണ് തികച്ചും അപ്രതീക്ഷിതമായി സ്‌നൈഡര്‍ കളി നിര്‍ത്തുന്നതായി ലോകത്തെ അറിയിച്ചത്. പുതിയ ഡച്ച് കോച്ച് റൊണാള്‍ഡ് കോമാനുമായി അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ദേശീയ ടീമിനായി ഇനി താന്‍ കളിക്കില്ലെന്നു സ്‌നൈഡര്‍ പ്രഖ്യാപിച്ചത്.

ഐഎസ്എല്‍ കിരീടം, എഎഫ്‌സി യോഗ്യത... ബ്ലാസ്റ്റേഴ്സിന് വഴികാട്ടാന്‍ ജെയിംസ് ഒപ്പമുണ്ടാവും, 2021 വരെ

വിരാട് കോലി, ഇന്ത്യ ക്രിക്കറ്റിലെ 'ടാറ്റൂ മാന്‍'... വീണ്ടുമൊന്നു കൂടി, കോലിയുടെ കലക്ഷന്‍ കാണാം

ജെയിംസ് ഏറ്റവും മോശം കോച്ച്!! തുറന്നടിച്ച് ബെര്‍ബറ്റോവ്, സൂപ്പര്‍ കപ്പില്‍ കളിക്കില്ല?

1

കുറച്ചു വര്‍ഷങ്ങളായി ഡച്ച് ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാശാലിയായ താരങ്ങളിലൊരാളായിരുന്നു സ്‌നൈഡറെന്ന് കോച്ച് കോമാന്‍ പുകഴ്ത്തി. എന്നാല്‍ പുതിയൊരു ഡച്ച് ടീമിനെ വാര്‍ത്തെടുക്കുകയാണ് തന്റെ ലക്ഷ്യം. ഇക്കാര്യം അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തിരുന്നതായി കോമാന്‍ കൂട്ടിച്ചേര്‍ത്തു. ഇനിയൊരിക്കലും ഡച്ച് ടീമിനായി കളിക്കാന്‍ അവസരം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സ്‌നൈഡര്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്നാണ് കോച്ചിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.

2

ഈ വര്‍ഷം ജനുവരിയില്‍ ഫ്രഞ്ച് ക്ലബ്ബായ നീസ് വിട്ട് ഖത്തര്‍ ടീം അല്‍ ഖരാഫയിലേക്ക് മാറിയപ്പോള്‍ തന്നെ തന്റെ അന്താരാഷ്ട്ര കരിയര്‍ ഏറക്കുറെ അവസാനിച്ചുവെന്നു തോന്നിയിരുന്നതായി സ്‌നൈഡര്‍ പറഞ്ഞു. യുവനിരയെ ഉള്‍പ്പെടുത്തി ഒരു പുതിയ ഡച്ച് ടീമിനെ വാര്‍ത്തെടുക്കാനുള്ള കോച്ചിന്റെ തീരുമാനത്തെ മാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോളണ്ടിനു വേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് സ്‌നൈഡറുടെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് തന്റെ 131ാം മല്‍സരം കളിച്ച് റെക്കോര്‍ഡിട്ടത്.

2017 നവംബരില്‍ റുമാനിയക്കെതിരേ ഹോളണ്ട് 3-0നു ജയിച്ച സൗഹൃദ മല്‍സരത്തിലാണ് സ്‌നൈഡര്‍ അവസാനമായി ഓഞ്ച് ജഴ്‌സിയില്‍ ഇറങ്ങിയത്. 2003ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിയ അദ്ദേഹം 2010ല്‍ ലോകകപ്പ് റണ്ണറപ്പായ ടീമില്‍ അംഗവുമായിരുന്നു. 133 മല്‍സരങ്ങളില്‍ നിന്നും 31 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Monday, March 5, 2018, 9:13 [IST]
Other articles published on Mar 5, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍