വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: മോസ്‌കോയില്‍ റഷ്യന്‍ വിപ്ലവം... ചെറിഷേവിന് ഡബിള്‍, സൗദിയെ മുക്കി ആതിഥേയര്‍

എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റഷ്യയുടെ ജയം

FIFA WORLD CUP 2018 : സൗദിയെ വീഴ്ത്തി റഷ്യയുടെ വിജയം | Oneindia Malayalam

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന് ആവേശോജ്വല തുടക്കം. ലുഷിന്‍സ്‌കി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ റഷ്യന്‍ താണ്ഡവമാണ് കണ്ടത്. സൗദി അറേബ്യയെ റഷ്യന്‍ ചെമ്പട ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. ഇരട്ടഗോളുകള്‍ നേടിയ ഡെനിസ് ചെറിഷേവാണ് റഷ്യന്‍ ഹീറോ. ഒന്നാംപകുതിയില്‍ രണ്ടു ഗോളുകളുടെ ലീഡുമായി കളംവിട്ട റഷ്യ രണ്ടാംപകുതിയില്‍ മൂന്നു ഗോളുകള്‍ കൂടി അടിച്ചുകൂട്ടി എതിരാളികളെ നിലംപരിശാക്കി. യുറി ഗസിന്‍സ്‌കി, അര്‍ത്തെം സ്യുബ, അലെക്‌സാണ്ടര്‍ ഗൊലോവിന്‍ എന്നിവരാണ് റഷ്യയുടെ മറ്റു സ്‌കോറര്‍മാര്‍.

റഷ്യയും സൗദിയും തമ്മിലുള്ള പോര് ലോകകപ്പിന്റെ വീറും വാശിയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. ബോള്‍ പൊസെഷനിലും പാസുകളിലുമെല്ലാം സൗജി മുന്നിട്ടുനിന്നെങ്കിലും കളി ജയിക്കാന്‍ അതു പോരെന്ന് റഷ്യ കാണിച്ചുതന്നു.

അക്കൗണ്ട് തുറന്നത് ഗസിന്‍സ്‌കി

അക്കൗണ്ട് തുറന്നത് ഗസിന്‍സ്‌കി

12ാം മിനിറ്റില്‍ യുറി ഗസിന്‍സ്‌കിയാണ് ലുഷിന്‍സ്‌കി സ്‌റ്റേഡിയത്തിലെ കാണികളെ ഇളക്കിമറിച്ച് റഷ്യയുടെ അക്കൗണ്ട് തുറന്നത്. ഒന്നാംപകുതി തീരാന്‍ രണ്ടു മിനിറ്റ് ബാക്കിനില്‍ക്കെ ഡെനിസ് ചെറിഷേവ് റഷ്യയുടെ ലീഡുയര്‍ത്തി. റഷ്യക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കാണ് ആദ്യ ഗോളിനു വഴിയൊരുക്കിയത്. ഇടതുമൂലയില്‍ നിന്നുള്ള കിക്ക് സൗദി ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്‌തെങ്കിലും സെഗോവിന്റെ ബോക്‌സിനുള്ളിലേക്ക് താഴ്ന്നിറങ്ങിയ മനോഹരമായ ക്രോസ് ഗസിന്‍സ്‌കി പറന്നുയര്‍ന്ന് വലയിലേക്ക് ഹെഡ്ഡ് ചെയ്യുകയായിരുന്നു.

ഒന്നില്‍ നിര്‍ത്തിയില്ല റഷ്യ

ഒന്നില്‍ നിര്‍ത്തിയില്ല റഷ്യ

തുടര്‍ന്നും റഷ്യയുടെ അറ്റാക്കിങ് ഫുട്‌ബോളിനാണ് സ്‌റ്റേഡിയം സാക്ഷിയായത്. റഷ്യ തുടരെ ആക്രമണങ്ങള്‍ നടത്തിയതോടെ സൗദിക്കു പലപ്പോഴും പ്രതിരോധത്തിലൂന്നി കളിക്കേണ്ടിവന്നു. ഇടയ്ക്കു അവര്‍ ചില കൗണ്ടര്‍അറ്റാക്കുകള്‍ നടത്തിയെങ്കിലും അവ റഷ്യയുടെ സൂപ്പര്‍ ഗോളി അകിന്‍ഫീവിന് ഭീഷണിയുയര്‍ത്തിയില്ല. 1-0ന്റെ ലീഡുമായി റഷ്യ ഒന്നാംപകുതി അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും 43ാം മിനിറ്റില്‍ ചെറിഷേവ് സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി. മികച്ചൊരു മുന്നേറ്റത്തിനൊടുവിലായിരുന്നു ചെറിഷേവിന്റെ ഗോള്‍. വലതുവിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ സഹതാരം മറിച്ചു നല്‍കിയ പന്ത് രണ്ടു ഡിഫന്‍ഡര്‍മാരെയയും ഗോളിയെയും വെട്ടിച്ച് ഇടിവെട്ട് ഷോട്ടിലൂടെ ചെറിഷേവ് വലയ്ക്കുള്ളിലെത്തിക്കുകയായിരുന്നു.

സ്യുബയുടെ സൂപ്പര്‍ ഹെഡ്ഡര്‍

സ്യുബയുടെ സൂപ്പര്‍ ഹെഡ്ഡര്‍

രണ്ടാംപകുതിയിലും ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടത്തി. കളിയിലേക്ക് തിരിച്ചുവരാന്‍ സൗദി കിണഞ്ഞു ശ്രമിച്ചെങ്കിലും റഷ്യയുടെ കരുത്തുറ്റ പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല. സൗദിയുടെ മികച്ച പല നീക്കങ്ങളും റഷ്യയുടെ പ്രതിരോധ മതിലില്‍ തട്ടിത്തകരുകയായിരുന്നു. ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ സൗദി തുടരവെയാണ് 70ാം മിനിറ്റില്‍ അര്‍ത്തെം സ്യുബ റഷ്യയുടെ മൂന്നാം ഗോള്‍ കണ്ടെത്തുന്നത്. വലതുവിങില്‍ നിന്നും ഗൊലോവിന്‍ അളന്നുമുറിച്ചു നല്‍കിയ ക്രോസ് ഉയരക്കാരനായ സ്യുബ അനായാസം ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു.

ഗോള്‍ദാഹം തീരാതെ ആതിഥേയര്‍

ഗോള്‍ദാഹം തീരാതെ ആതിഥേയര്‍

ഈ ഗോള്‍ കൊണ്ടും റഷ്യയുടെ ഗോള്‍ദാഹം തീര്‍ന്നില്ല. പിന്നെയും തവണ കൂടി സൗദിയുടെ വല റഷ്യ ചലിപ്പിച്ചു. രണ്ടു ഗോളുകളും ഇഞ്ചുറിടൈമിലായിരുന്നു. 91ാം മിനിറ്റിലാണ് കളിയിലെ ഹീറോയായ ചെറിഷേവ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. സ്യുബ ഹെഡ്ഡറിലൂടെ മറിച്ചുനല്‍കിയ പന്ത് ചെറിഷേവ് മിന്നുന്ന വോളിയിലൂടെ വലയിലേക്ക് പായിച്ചു. ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ വീണ്ടും സൗദി ഞെട്ടി. ഇത്തവണ കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്കില്‍ നിന്നായിരുന്നു ഗൊലോവിന്റെ ഗോള്‍. ബോക്‌സിനു തൊട്ടരികില്‍ നിന്നും ഗൊലോവിന്റെ ഫ്രീകിക്ക് സൗദി മതിലിനു മുകളിലൂടെ പറന്നുയര്‍ന്ന് വലയില്‍ താഴ്ന്നിറങ്ങിയപ്പോള്‍ ഗോള്‍കീപ്പര്‍ നിസ്സഹായനായിരുന്നു.

ടീം ലൈനപ്പ്
റഷ്യ (4-2-3-1): ഐഗര്‍ അകിന്‍ഫീവ്, മരിയോ ഫെര്‍ണാണ്ടസ്, ഇയ്യ ക്യുറ്റെപ്പോവ്, സെര്‍ജി ഇഗ്നാഷെവിച്ച്, യുറി ഷിര്‍ക്കോവ്, യുറി ഗസിന്‍സ്‌കി, റോമന്‍ സോബ്‌നിന്‍, അലെക്‌സാണ്ടര്‍ സമേദോവ്, അലന്‍ സഗോവ്, അലെക്‌സാണ്ടര്‍ ഗൊലോവിന്‍, ഫെഡര്‍ സ്‌മൊലോവ്.
സൗദി അറേബ്യ (4-1-4-1): അബ്ദുള്ള അല്‍ മെയൂഫ്, മുഹമ്മദ് അല്‍ബുറെയ്ക്ക്, ഒസാമ ഹസാവി, ഒമര്‍ ഹസാവി, യാസര്‍ അല്‍ ഷറാനി, അബ്ദുള്ള ഒത്തെയ്ഫ്, സലീം അല്‍ ദസാരി, സല്‍മാന്‍ അല്‍ ഫറാജ്, തെയ്‌സീര്‍ അല്‍ ജാസ്സം, യഹ്യ അല്‍ ഷെറി, മുഹമ്മദ് അല്‍ സലാവി

ചരിത്രം കാത്തുസൂക്ഷിച്ച് റഷ്യ

ചരിത്രം കാത്തുസൂക്ഷിച്ച് റഷ്യ

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ആതിഥേയ രാജ്യത്തിനും ഉദ്ഘാടന മല്‍സരത്തില്‍ തോല്‍വി നേരിട്ടിട്ടില്ല. 15 തവണയും ആതിഥേയര്‍ ജയത്തോടെ തുടങ്ങിയപ്പോള്‍ ആറു തവണ ആതിഥേയ രാജ്യം സമനിലയില്‍ കുരുങ്ങുകയായിരുന്നു. ഈ റെക്കോര്‍ഡ് റഷ്യയും ഇത്തവണ കാത്തുസൂക്ഷിക്കുകയായിരുന്നു. അതേസമയം, ലോകകപ്പില്‍ തുടര്‍ച്ചയായി 11ാമത്തെ കളിയിലാണ് സൗദിക്കു ജയം നേടാനാവാതെ പോവുന്നത്. ഒമ്പതു കളികളില്‍ തോല്‍വിയേറ്റുവാങ്ങിയ സൗദി രണ്ടെണ്ണത്തില്‍ സമനിലയും വഴങ്ങി.

Story first published: Friday, June 15, 2018, 10:09 [IST]
Other articles published on Jun 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X