വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നാടകീയം; രക്ഷകനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റയല്‍ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍

നാടകീയം; രക്ഷകനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റയല്‍ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍ സാന്റിയാഗോ ബെര്‍നാബു: സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറ്റാലിയന്‍ അതികായന്‍മാരായ യുവന്റസിനോട് പരാജയപ്പെട്ടെങ്കിലും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാന മിനി്റ്റില്‍ രക്ഷകനായപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍

വീറും വാശിയും ചുവപ്പ് കാര്‍ഡും കണ്ട മല്‍സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയലിനെ വിറപ്പിക്കുന്ന പ്രകടനമാണ് യുവന്റസ് കാഴ്ചവച്ചത്. ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തില്‍ റയലിനു മുന്നില്‍ 0-3ന് തോറ്റതിന്റെ ആഘാതത്തിലാണ് യുവന്റസ് ഇന്നലെ ബെര്‍നാബുവില്‍ നേരിടാനാനിറങ്ങിയത്. ആദ്യപദത്തിനേറ്റ തിരിച്ചടിയെന്നോണം രണ്ടാംപാദത്തില്‍ ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ട യുവന്റസിന്റെ ലക്ഷ്യം പിഴക്കാത്ത മൂന്നു ഗോളുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ റയല്‍ വലയിലേക്ക് തളച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി ഇരു ടീമും 3-3ന് ഒപ്പത്തിനൊപ്പം നിന്നു.

ഐപിഎല്‍: മുറിവേറ്റ മുംബൈ വീണ്ടുമിറങ്ങുന്നു... പക്ഷെ, വിജയം എളുപ്പമാവില്ല

cristianoronaldo

എന്നാല്‍, ഇഞ്ചുറി ടൈമില്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ നാടകീയമായി വീണുകിട്ടിയ പെനാല്‍റ്റി അവസരം ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ ഒരിക്കല്‍ കൂടി റയലിന്റെ രക്ഷകനായി അവതരിച്ചു. ഇതോടെ ഇരുപാദങ്ങളിലായി യുവന്റസിനെ 3-4ന് മറികടന്ന് തുടര്‍ച്ചയായ എട്ടാം തവണയും റയല്‍ ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഇതിനിടെ റയലിന് പെനാല്‍റ്റി നല്‍കിയതിനെതിരേ റഫറിയോട് കയര്‍ത്തതിന് യുവന്റസ് ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ബഫണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.

ബെര്‍നാബുവിനെ ഞെട്ടിച്ച യുവന്റസിന്റെ മൂന്നു ഗോളുകള്‍

സാന്റിയാഗോ ബെര്‍നാബുവില്‍ റയലിനെ പിന്തുണയ്ക്കാനെത്തിയ പതിനായരിക്കണക്കിന് കാണികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു യുവന്റസിന്റെ എണ്ണംപറഞ്ഞ മൂന്നു ഗോളുകള്‍. യുവന്റസിനു വേണ്ടി മരിയോ മാന്‍ഡ്യുകിച്ച് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ബ്ലയ്‌സ് മറ്റിയൂഡി ഒരു തവണ നിറയൊഴിച്ചു. ആദ്യപാദത്തിലേറ്റ തോല്‍വിക്ക് കണക്ക് ചോദിക്കാന്‍ തന്നെയാണ് യുവന്റസ് വന്നതെന്ന് ആദ്യ രണ്ട് മിനിറ്റാവുമ്പോഴേക്കും അവര്‍ റയലിനെ ഓര്‍മ്മപ്പെടുത്തി. കൡയുടെ രണ്ടാം മിനിറ്റില്‍ മനോഹരമായ ഹെഡ്ഡറിലൂടെ മരിയോ മാന്‍ഡ്യുകിച്ചാണ് യുവന്റസിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. സെമി ഖെദീറ നല്‍കിയ മികച്ച ക്രോസ് മാന്‍ഡ്യുകിച്ച് ഹെഡ്ഡ് ചെയ്തപ്പോള്‍ റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിന് കാഴ്ചക്കാരനാവാനെ സാധിച്ചുള്ളു. 10ാം മിനിറ്റില്‍ ഗരെത് ബേലിലൂടെ തിരിച്ചടിക്കാന്‍ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ബാക്ക്ഹീല്‍ ഷോട്ട് ഇഞ്ചുകളുുടെ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു. മൂന്നു മിനിറ്റിനു ശേഷം റയല്‍ താരം ഇസ്‌കോ യുവന്റസ് വലചലിപ്പിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. തിരിച്ചുവരവിനുള്ള റയലിന്റെ പരിശ്രമത്തിനിടെയാണ് ക്രൊയേഷ്യന്‍ താരം മാന്‍ഡ്യുകിച്ചിലൂടെ യുവന്റസ് റയലിന് വീണ്ടും ആഘാതം നല്‍കിയത്. 37ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ തന്നെയാണ് മാന്‍ഡ്യുകിച്ച് മല്‍സരത്തിലെ തന്റെ രണ്ടാം ഗോളും കണ്ടെത്തിയത്. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേ റാഫേല്‍ വരാനെയുടെ ഹെഡ്ഡറിലൂടെ ഗോള്‍ തിരിച്ചടിക്കാനുള്ള റയലിന്റെ അവസരം ക്രോസ് ബാറില്‍ തട്ടി പുറത്തുപോവുകയായിരുന്നു.

രണ്ടാംപകുതിയിലെ 60ാം മിനിറ്റില്‍ റയലിനെയും ബെര്‍നാബുവിനെയുും ഞെട്ടിച്ച് യുവന്റസ് മൂന്നാം ഗോളും നിറയൊഴിച്ചു. റയല്‍ ഗോള്‍കീപ്പര്‍ നവാസിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. ഡഗ്ലസ് കോസ്റ്റയുടെ ലോങ് ക്രോസില്‍ പന്ത് അനായാസം കൈക്കലാക്കാനുള്ള അവസരം നവാസിന് ലഭിച്ചു. എന്നാല്‍, നവാസിന്റെ കൈയില്‍നിന്ന് വഴുതിയ പന്ത് മറ്റിയുഡി അനായാസം റയല്‍ ഗോള്‍ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി ഇരു ടീമും 3-3ന് ഒപ്പമെത്തി.

ചുവപ്പുകാര്‍ഡ്, ഗോള്‍; നാടകീയമായി ഇഞ്ചുറിടൈം

സെമി ഫൈനലിലേക്ക് ഒരു ഗോളകലെയെന്ന ലക്ഷ്യവുമായി ഇരു ടീമും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ അവസാന വിസില്‍വരെ മല്‍സരം ആരാധകര്‍ക്ക് വിരുന്നായി. തങ്ങളുടെ പ്രധാന ബദ്ധവൈരികളായ ബാഴ്‌സലോണയ്ക്കു പിന്നാലെ റയലും സെമി കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുമോയെന്ന ആശങ്കയിലായിരുന്നു റയല്‍ ആരാധകര്‍. നിശ്ചിത സമയം കഴിഞ്ഞതോടെ മൂന്ന് മിനിറ്റാണ് ഇഞ്ചുറിടൈം ആയി റഫറി അനുവദിച്ചത്. ഇഞ്ചുറിടൈമിലെ അവസാന സെക്കന്‍ഡുകളിലാണ് മല്‍സരഫലം റയലിന് അനുകുലമാക്കിയ പെനാല്‍റ്റി കിക്ക് ലഭിച്ചത്. റൊണാള്‍ഡോ ബോക്‌സിലേക്ക് നല്‍കിയ മികച്ചൊരു പാസ് ലുകാസ് വാസ്‌ക്വസിന്റെ കാലിലെത്തും മുമ്പ് യുവന്റസിന്റെ മെഹ്ദി ബെനാട്ടിയ വാസ്‌ക്വസിനെ ഫൗളിനിരയാക്കുകയായിരുന്നു. ഇതോടെ റഫറി പെനാല്‍റ്റി റയലിന് അനുകൂലമായി വിളിച്ചു. ഇതിനെതിരേ യുവന്റസ് താരങ്ങളും ഗോളിയും കടുത്ത പ്രതിഷേധവുമായി റഫറിയെ വളഞ്ഞു. പ്രതിഷേധം അതിരുവിട്ട ബഫണിനെ റഫറി ചുവപ്പ് കാര്‍ഡ് കാണിക്കുകയും ചെയ്തു. ബഫണിന് പകരക്കാരനായെത്തിിയ മുന്‍ ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ സ്‌കെസ്‌നിയെ പെനാല്‍റ്റി കിക്കിലൂടം അനായാസം മറികടന്ന് റൊണാള്‍ഡോ റയലിന് ചാംപ്യന്‍സ് ലീഗ് സെമി ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുക്കുകയായിരുന്നു. ഇതോടെ ചാംപ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 120 ആയി ഉയര്‍ന്നു.

സെവിയ്യയെ മറികടന്ന് ബയേണും അവസാന നാലില്‍

ഇന്നലെ നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ സെവിയ്യയെ മറികടന്ന് ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും സെമി ഫൈനലില്‍ കടന്നു. രണ്ടാംപാദ ഗോള്‍രഹിത സമനിലയിലായിരുന്നെങ്കിലും ആദ്യപാദത്തില്‍ നേടിയ 2-1ന്റെ വിജയമാണ് ബയേണിന് സെമി ടിക്കറ്റ് സമ്മാനിച്ചത്.

Story first published: Thursday, April 12, 2018, 12:40 [IST]
Other articles published on Apr 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X