കോമണ്‍വെല്‍ത്ത് ഗെയിംസ്; ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില് തേജസ്വിനി സാവന്ത് വെള്ളി നേടി. ഗെയിംസിലെ എട്ടാം ദിവസം ഇന്ത്യ നേടിയ ആദ്യ മെഡല്‍ കൂടിയാണിത്. ആറു സീരീസുകളിലായി തേജസ്വിനി 618.9 പോയന്റുകള്‍ നേടി.

സിങ്കപ്പൂരിന്റെ മാര്‍ട്ടിന ലിന്‍ഡ്‌സെ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. സ്‌കോട്ട്‌ലന്‍ഡിന്റെ സിയോണൈഡ് മക്കിന്റോഷ് വെങ്കലവും നേടി. അതേസമയം, ഇന്ത്യയുടെ മറ്റൊരു ഷൂട്ടര്‍ അഞ്ജും മൗദ്ഗില്‍ പതിനാറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മുപ്പത്തിയേഴുകാരിയായ തേജസ്വിനി മുന്‍ ലോക ചാമ്പ്യന്‍ കൂടിയാണ്. ഇവരുടെ ആറാം കോമണ്‍വെല്‍ത്ത് മെഡലാണ് ഗോള്‍ഡ് കോസ്റ്റില്‍ നേടിയത്.

thejaswini

2006ലെ ഗെയിംസില്‍ 10 റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ദില്ലി ഗെയിംസില്‍ 50 മീറ്റര്‍ റൈഫിളില്‍ വെള്ളിയും 50 മീറ്റര്‍ റൈഫില്‍ പ്രോണില്‍ വെങ്കലവും നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യക്കാരികൂടിയാണ് തേജസ്വിനി. ഗോള്‍ഡ് കോസ്റ്റില്‍ ഗുസ്തിയില്‍ ഇന്ത്യ സ്വര്‍ണ പ്രതീക്ഷയുമായി ഗോദയിലിറങ്ങുന്നുണ്ട്.

Story first published: Thursday, April 12, 2018, 12:12 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍