ഐപിഎല്‍: മുറിവേറ്റ മുംബൈ വീണ്ടുമിറങ്ങുന്നു... പക്ഷെ, വിജയം എളുപ്പമാവില്ല

Written By:

ഹൈദരാബാദ്: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ജയം തേടിയിറങ്ങുന്നു. വ്യാഴാഴ്ച രാത്രി എട്ടിനു നടക്കുന്ന മല്‍സരത്തില്‍ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് മുബൈ ഏറ്റുമുട്ടുന്നത്. ജയിച്ചെന്നു കരുതിയ ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു മുന്നില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ജയം കൈവിട്ടതിന്റെ ക്ഷീണത്തിലാണ് മുംബൈ.

എന്നാല്‍ ഹൈദരാബാദിനെതിരേ അവരുടെ തട്ടകത്തില്‍ നടക്കുന്ന മല്‍സരം മുംബൈക്ക് എളുപ്പമാവില്ല. ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതു വിക്കറ്റിന് മുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്.

 മുംബൈയുടെ ബാറ്റിങ്

മുംബൈയുടെ ബാറ്റിങ്

ചെന്നൈക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ മുംബൈയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല. ബാറ്റിങിലും ബൗളിങിലുമെല്ലാം ചാംപ്യമാരുടെ പെരുമയ്‌ക്കൊത്ത പ്രകടനമല്ല അവര്‍ നടത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, എവിന്‍ ലൂയിസ് എന്നിവര്‍ ബാറ്റിങില്‍ നിറംമങ്ങിയിരുന്നു.
മധ്യനിരയുടെ ചെറുത്തുനില്‍പ്പാണ് മുംബൈയെ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 165 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. സൂര്യകുമാര്‍ യാദവ് (43), ക്രുനാല്‍ പാണ്ഡ്യ (41), ഇഷാന്‍ കിഷന്‍ (40) എന്നിവരാണ് ടീമിനെ കരകയറ്റിയത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തമായ ബൗളിങ് ആക്രമണമുള്ള ഹൈദരാബാദിനെതിരേ ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ ജയത്തിനായുള്ള മുംബൈയുടെ കാത്തിരിപ്പ് നീളും.

 അരങ്ങേറ്റത്തില്‍ മിന്നിയ മര്‍ക്കന്‍ഡെ

അരങ്ങേറ്റത്തില്‍ മിന്നിയ മര്‍ക്കന്‍ഡെ

ചെന്നൈക്കെതിരേ ബൗളിങില്‍ മുംബൈയുടെ പ്രകടനം അത്ര മോശമായിരുന്നില്ല. അവസാന അഞ്ചോവറുകളില്‍ മാത്രമാണ് ബൗളര്‍മാരുടെ താളം തെറ്റിയത്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റ് വിഴുത യുവതാരം മയാങ്ക് മര്‍ക്കന്‍ഡെയാണ് മുംബൈയുടെ പുതിയ കണ്ടെത്തല്‍. ആദ്യ മല്‍സരത്തില്‍ മുംബൈയുടെ ഏക പ്ലസ് പോയിന്റും മര്‍ക്കന്‍ഡെയാണ്.
ബാറ്റിങില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ബൗൡങില്‍ മൂന്നു വിക്കറ്റുമായി ഹര്‍ദിക് പാണ്ഡ്യയും തിളങ്ങിയിരുന്നു.
പേസര്‍മാരായ മിച്ചെല്‍ മക്ലെനഗനും മുസ്തഫിസുര്‍ റഹ്മാനും മാത്രമാണ് മുംബൈ നിരയില്‍ കൂടുതല്‍ തല്ല് വാങ്ങിയത്. മക്ലെനഗന്‍ നാലോവറില്‍ 44 റണ്‍സ് വിട്ടുകൊടുത്തപ്പളോള്‍ മുസ്തഫിസുര്‍ 3.5 ഓവറില്‍ 39 റണ്‍സ് വഴങ്ങിയിരുന്നു.

 വാര്‍ണറുടെ അഭാവം ബാധിച്ചില്ല

വാര്‍ണറുടെ അഭാവം ബാധിച്ചില്ല

പന്ത് ചുരണ്ടല്‍ സംഭവുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ അഭാവം ആദ്യ കളിയില്‍ ഹൈദരാബാദിനെ കാര്യമായി ബാധിച്ചില്ല. പുതിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനു കീഴില്‍ മികവുറ്റ പ്രകടനമാണ് ഹൈദരാബാദ് നടത്തിയത്. കളിയുടെ എല്ലാ മേഖലയിലും രാജസ്ഥാനം പിന്നിലാക്കുന്നതായിരുന്നു അവരുടെ പ്രകടനം.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ വെറും 125 റണ്‍സിലൊതുക്കാന്‍ ഹൈദരാബാദിനു കഴിഞ്ഞിരുന്നു. ഹൈദരാദാബിനു വേണ്ടി പന്തെറിഞ്ഞ അഞ്ചം പേരും വിക്കറ്റ് നേടിയതാണ് ശ്രദ്ധേയം. മറുപടി ബാറ്റിങില്‍ ആദ്യ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായെങിലും ശിഖര്‍ ധവാന്റെ (78*) അപരാജിത ഇന്നിങ്‌സ് 16 ഓവറിനുള്ളില്‍ ഹൈദരാബാദിനെ ലക്ഷ്യത്തിലെത്തിച്ചു.

തുല്യസാധ്യത

തുല്യസാധ്യത

ഐപിഎല്ലില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മുംബൈക്കും ഹൈദരാബാദിനും തുല്യ വിജയസാധ്യതയാണുള്ളത്. ഇതുവരെ 10 കളികളിലാണ് ഇരുടീമും നേര്‍ക്കു നേര്‍വന്നിട്ടുള്ളത്. അഞ്ചു മല്‍സരങ്ങളില്‍ വീതം മുംബൈയും ഹൈദരാബാദും ജയിച്ചു കയറുകയായിരുന്നു.
എന്നാല്‍ ഹോംഗ്രൗണ്ടില്‍ മുംബൈക്കെതിരേ ഹൈദരാബാദിനാണ് നേരിയ മേല്‍ക്കൈ. അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ രണ്ടെണ്ണത്തിലാണ് മുംബൈ ജയിച്ചത്.

സാധ്യതാ ടീം

സാധ്യതാ ടീം

ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ മാറ്റം വരുത്തി വിന്നിങ് കോമ്പിനേഷന്‍ തകര്‍ക്കാന്‍ ഹൈദരാബാദ് ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മല്‍സരത്തില്‍ ചെറിയ സ്‌കോറിനു പുറത്തായെങ്കിലും ധവാനോടൊപ്പം വൃധിമാന്‍ സാഹ തന്നെ ടീമിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് വിവരം.
അതേസമയം, ആദ്യ കളിക്കിടെ പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യ ഹൈദരാബാദിനെതിരേ മുംബൈക്കു വേണ്ടി കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. മുംബൈയുടെ രണ്ടു പരിശീലനസെഷനുകളിലും താരം പങ്കെടുത്തിരുന്നില്ല. പാണ്ഡ്യ കളിയില്‍ നിന്നും പിന്മാറുകയാണെങ്കില്‍ പകരക്കാരനായി സൗരഭ് തിവാരിയാവും മുംബൈ നിരയിലെത്തുക.

ഐപിഎല്‍ കേരളത്തിലേക്കില്ല... ചെന്നൈയുടെ ഹോം മാച്ചുകള്‍ക്ക് ഇനി പൂനെ വേദിയാവും

ഐപിഎല്‍: ഹോം ഗ്രൗണ്ട് മാറ്റത്തിനു പിന്നാലെ ചെന്നൈക്കു മറ്റൊരു തിരിച്ചടി... റെയ്‌നയ്ക്ക് പരിക്ക്!!

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 12, 2018, 11:48 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍