സിദാന് മാഞ്ചസ്റ്ററിന്റെ ഗോളിയെ വേണം, മൗറിഞ്ഞോക്ക് റയലിന്റെ ഡിഫന്‍ഡറെയും, താരക്കൈമാറ്റം ജനുവരിയില്‍ ?

Posted By: കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രതാപികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ജനുവരിയിലെ ട്രാന്‍സ്ഫറില്‍ താരക്കൈമാറ്റത്തിന് ഒരുങ്ങുന്നു.

റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ നോട്ടമിട്ടിരിക്കുന്നത് മാഞ്ചസ്റ്ററിന്റെ സ്പാനിഷ് ഗോളി ഡേവിഡ് ഡി ഗിയയെയാണ്. ഒപ്പം സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യുവാന്‍ മാറ്റയും. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസ് മൗറിഞ്ഞോ ഡേവിഡിനെ വിട്ടു കൊടുക്കുവാന്‍ തയ്യാറല്ലായിരുന്നു. റയല്‍ ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയെ വിട്ടുകൊടുത്തു കൊണ്ടുള്ള ഓഫര്‍ സിദാന്‍ മുന്നോട്ട് വെച്ചതോടെ അയവ് വന്നിട്ടുണ്ടെന്ന് ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

zidane

യുവാന്‍ മാറ്റയും മാഞ്ചസ്റ്ററും തമ്മിലുള്ള കരാര്‍ അവസാന വര്‍ഷത്തിലാണ്. മുന്‍ ചെല്‍സി താരത്തെ ഇപ്പോള്‍ മൗറിഞ്ഞോ കാര്യമായി ആശ്രയിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്ററിന് യൂറോപ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച താരം യുവാന്‍ മാറ്റയായിരുന്നു. എന്നാല്‍, അര്‍മേനിയന്‍ താരം മഹിതരിയാനാണ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മാറ്റയേക്കാള്‍ പ്രാമുഖ്യം മൗറിഞ്ഞോ നല്‍കുന്നത്. ഇത് സൂചിപ്പിക്കുന്നത് മാറ്റയുടെ കരാര്‍ പുതുക്കാന്‍ മാഞ്ചസ്റ്റര്‍ തയ്യാറല്ല എന്നാണ്.
Story first published: Thursday, November 9, 2017, 14:14 [IST]
Other articles published on Nov 9, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍