ഫ്രാന്‍സിലും റയല്‍, പിഎസ്ജിയുടെ കഥ കഴിഞ്ഞു... ലിവര്‍പൂളും ക്വാര്‍ട്ടറില്‍

Written By:

പാരീസ്: പിഎസ്ജി ആഗ്രഹിച്ചതു പോലെയുള്ള അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഈ ടീം പോരെന്ന് പിഎസ്ജിക്കു നിലവിലെ ജേതാക്കലായ റയല്‍ മാഡ്രിഡ് കാണിച്ചു കൊടുത്തു. ഫ്രാന്‍സില്‍ നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു റയല്‍ പിഎസ്ജിയുടെ കഥ കഴിക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 5-2ന്റെ വമ്പന്‍ ജയമാണ് റയല്‍ ആഘോഷിച്ചത്.

ബ്ലാസ്‌റ്റേഴ്‌സില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു... ആദ്യം സിഫ്‌നിയോസ്, ഇപ്പോള്‍ ജാക്കിച്ചാന്ദും!! ഇനി?

ടീം ഇന്ത്യയുടെ ഏറ്റവും മികച്ച 10 ഓപ്പണിങ് ജോടികള്‍, ഏറ്റവും ബെസ്റ്റ് ഇവര്‍ തന്നെ, സംശയം വേണ്ട

1

ഒന്നാംപാദത്തില്‍ 1-3നു തോറ്റിരുന്നതിനാല്‍ രണ്ടാംപാദത്തില്‍ ചുരുങ്ങിയത് 2-0ന് എങ്കിലും ജയിച്ചാല്‍ മാത്രമേ പിഎസ്ജിക്കു ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മാഡ്രിഡിലെ ജയം റയല്‍ പാരീസിലും ആവര്‍ത്തിച്ചു. പിഎസ്ജിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത ദുഷ്‌കരമാക്കി 51ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയലിനെ മുന്നിലെത്തിച്ചിരുന്നു.
സീസണില്‍ ഇതുവരെ കളിച്ച എല്ലാ മല്‍സരത്തിലും ഗോള്‍ നേടിയെന്ന റെക്കോര്‍ഡ് അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു.

67ാം മിനിറ്റില്‍ മാര്‍ക്കോ വെറാറ്റി രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തായതോടെ പിഎസ്ജിയുടെ സാധ്യതകള്‍ കൂടുതല്‍ പരുങ്ങലിലായി. 71ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയുടെ ഗോള്‍ പിഎസ്ജിയുടെ പ്രതീക്ഷകള്‍ക്കു നേരിയ ജീവന്‍ വപ്പിച്ചെങ്കിലും 80ാം മിനിറ്റില്‍ കസേമിറോ റയലിന്റെ രണ്ടാം ഗോളും നേടിയതോടെ അവര്‍ തോല്‍വിയുറപ്പിച്ചു. പരിക്കു മൂലം സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് പിഎസ്ജി നിര്‍ണായക പോരാട്ടത്തിനിറങ്ങിയത്.

2

മറ്റൊരു മല്‍സരത്തില്‍ പോര്‍ച്ചുഗീസ് ടീം എഫ്‌സി പോര്‍ട്ടോയുമായി ഗോള്‍രഹിത സമനില വഴങ്ങി ലിവര്‍പൂള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഒന്നാംപാദത്തില്‍ നേടിയ 5-0ന്റെ ആധികാരിക വിജയമാണ് ലിവര്‍പൂളിനെ മുന്നേറാന്‍ സഹായിച്ചത്.

Story first published: Wednesday, March 7, 2018, 9:08 [IST]
Other articles published on Mar 7, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍