അപരാജിതരായി ആറു കളികള്‍... ഫ്യൂസാവാതെ ഡൈനാമോ വിടവാങ്ങി, പൂനെയെ തളച്ചു

Written By:

ദില്ലി: സെമി ഫൈനലില്‍ കടക്കാന്‍ കഴിഞ്ഞില്ലെങ്കിലും അഭിമാനത്തോടെ തന്നെ ഡല്‍ഹി ഡൈനാമോസ് ഐഎസ്എല്ലിന്റെ ഈ സീസണിനോടു വിടചൊല്ലി. അവസാന മല്‍സരത്തില്‍ പൂനെ സിറ്റി ഡല്‍ഹി 2-2നു പിടിച്ചുകെട്ടുകയായിരുന്നു. പൂനെ നേരത്തേ തന്നെ സെമി ബെര്‍ത്ത് ഉറപ്പിക്കുകയും ഡല്‍ഹി നേരത്തേ തന്നെ പുറത്താവുകയും ചെയ്തതിനാല്‍ മല്‍സരഫലത്തിനു വലിയ പ്രസക്തി ഉണ്ടായിരുന്നില്ല.

ഗുസ്തിയില്‍ നവയുഗപ്പിറവിക്ക് തുടക്കമിട്ട് നവ്‌ജ്യോത്... ഏഷ്യന്‍ ചാംപ്യന്‍, ചരിത്രത്തിലാദ്യം

ഇതാണ് ക്യാപ്റ്റന്‍... തോല്‍വിയിലും തലയുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മടക്കം, വീഡിയോ വൈറല്‍

1

അവസാനമായി കളിച്ച ആറു മല്‍സരങ്ങളിലും തോല്‍വിയറിയാതെയാണ് ഡല്‍ഹി സീസണ്‍ അവസാനിപ്പിച്ചത്. ടൂര്‍ണമെന്റിന്റെ ആദ്യറൗണ്ടിലേറ്റ തിരിച്ചടികള്‍ ഇല്ലായിരുന്നെങ്കില്‍ ഡല്‍ഹിയും സെമിയിലെത്തുമായിരുന്നു. അവസാന കളിയില്‍ പൂനെയ്‌ക്കെതിരേ ഒരു ഘട്ടത്തില്‍ ഡല്‍ഹി 2-1ന്റെ വിജയത്തിന് അരികിലായിരുന്നു. എന്നാല്‍ മല്‍സരം അവസാനിക്കാന്‍ നാ ലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ എമിലിയാനോ അല്‍ഫാറോ നേടിയ ഗോളില്‍ പൂനെ സമനിലയോടെ രക്ഷപ്പെടുകയായിരുന്നു. നേരത്തേ 13ാം മിനിറ്റില്‍ പൂനെയുടെ ആദ്യ ഗോളും അല്‍ഫാറോയുടെ വകയായിരുന്നു.

2

ഡല്‍ഹിയുടെ രണ്ടു ഗോളുകളും നേടിയത് കലു ഉക്കെയാണ്. 10ാം മിനിറ്റിലാണ് ഉക്കെ പെനല്‍റ്റിയിലൂടെ ഡല്‍ഹിയുടെ അക്കൗണ്ട് തുറന്നത്. മൂന്നു മിനിറ്റിനുള്ളില്‍ പൂനെ ഒപ്പമെത്തിയെങ്കിലും 34 ാം മിനിറ്റില്‍ ഉക്കെ ഡല്‍ഹിക്കു ലീഡ് തിരികെ നേടിക്കൊടുക്കുകയായിരുന്നു. 18 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും നാലു സമനിലയും ഒമ്പതു തോല്‍വിയുമടക്കം 19 പോയിന്റുമായി ഡല്‍ഹി സീസണില്‍ എട്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തു.

Story first published: Saturday, March 3, 2018, 9:00 [IST]
Other articles published on Mar 3, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍