കേരള ബ്ലാസ്‌റ്റേഴ്‌സിന് പോലീസിന്റെ ചുവപ്പ് കാര്‍ഡ്!! കൊച്ചിയില്‍ കളി വേണ്ടെന്ന്, ഇതാണ് കാരണം...

Written By:

കൊച്ചി: ഐഎസ്എല്ലിന്റെ നാലാം സീസണില്‍ മൂന്നാമത്തെ കളിക്കു തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടിയായി പോലീസിന്റെ നീക്കം. കൊച്ചിയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരം മാറ്റണമെന്നാണ് ആവശ്യം. കൊച്ചിയിലെ ശേഷിക്കുന്ന മഞ്ഞപ്പടയുടെ മുഴുവന്‍ കളികളും മാറ്റണമെന്നല്ല, മറിച്ചു ഡിസംബര്‍ 31ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന മല്‍സരം മാത്രം മാറ്റാനാണ് സംഘാടകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

1

31ന് രാത്രി പുതുവല്‍സരാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ കൊച്ചിയിലെ മല്‍സരത്തിന്റെ സുരക്ഷയ്ക്കു വേണ്ടി കൂടുതല്‍ പോലീസുകാരെ വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് സംഘാടകരെ അറിയിച്ചിരിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സിറ്റി പോലീസ് കമ്മീഷണര്‍ കത്ത് കൈമാറിയിട്ടുണ്ട്. മല്‍സരത്തിന്റെ തിയ്യതിയോ വേദിയോ മാറ്റണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

2

പുതുവല്‍സരാഘോഷങ്ങള്‍ ജില്ലയില്‍ പലയിടങ്ങളിലും നടക്കുന്നതിനാല്‍ അവിടെയല്ലാം സുരക്ഷ നല്‍കേണ്ടതുണ്ട്. ഇതു കൂടാതെ നഗരത്തില്‍ മുഴുവനായി പ്രത്യേക സുരക്ഷയും പോലീസ് ഒരുക്കുന്നുണ്ട്. ഇതിനു വേണ്ടി കൊച്ചിയിലെ പോലീസ് സേനയിലെ വലിയൊരു വിഭാഗത്തെ തന്നെ ഉപയോഗിക്കേണ്ടിവരുമെന്നും കത്തില്‍ വിശദമാക്കുന്നു.
ഡിസംബര്‍ 31ന് ശക്തരായ ബെംഗളൂരു എഫ്‌സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരം. ഇതിനു മുമ്പ് എഫ്‌സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ചെന്നൈയ്ന്‍ എഫ്‌സി എന്നിവരുമായും മഞ്ഞപ്പട ഏറ്റുമുട്ടും. ഇവയില്‍ രണ്ടെണ്ണം എവേ മല്‍സരങ്ങളാണ്.

Story first published: Wednesday, December 6, 2017, 16:11 [IST]
Other articles published on Dec 6, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍