ജനുവരിയില്‍ രണ്ട് സൂപ്പര്‍ താരങ്ങളും ക്ലബ്ബ് വിടില്ലെന്ന് ആഴ്‌സണല്‍, ആരൊക്കെയാ ആ സൂപ്പറുകള്‍

Posted By: കാശ്വിന്‍

ലണ്ടന്‍: ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസുറ്റ് ഒസിലും ചിലി സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസും ജനുവരിയില്‍ ക്ലബ്ബ് വിടില്ലെന്ന് ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍.

സീസണോടെ കരാര്‍ പൂര്‍ത്താകുന്ന സാഞ്ചസും ഒസിലും ക്ലബ്ബുമായി കരാര്‍ പുതുക്കുമോ എന്ന മാധ്യമങ്ങളുടെചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് വെംഗര്‍ മറുപടി നല്‍കിയത്. അവരെ നിലനിര്ത്താന്‍ ക്ലബ്ബ് ശക്തമായി രംഗത്തുണ്ട്. ടോപ് ക്വാളിറ്റി പ്ലെയേഴ്‌സാണ് രണ്ട് പേരും -വെംഗര്‍ പറഞ്ഞു.

ടോട്ടനം ഹോസ്പറിനെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി സൂചന നല്‍കി ! മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ജയം

arsenal

2014 ലാണ് ബാഴ്‌സലോണയില്‍ നിന്ന് ചിലി സ്‌ട്രൈക്കര്‍ സാഞ്ചസ് ആഴ്‌സണലിലെത്തിയത്. 113 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകള്‍ ഗണ്ണേഴ്‌സിനായി സ്‌കോര്‍ ചെയ്തു. 2013 സെപ്തംബറില്‍ റയല്‍ മാഡ്രിഡില്‍ നിന്നാണ് ഒസില്‍ ആഴ്‌സണല്‍ നിരയിലെത്തിയത്. 45 അസിസ്റ്റുകളാണ് ഇക്കാലയളവില്‍ നടത്തിയത്. പ്രീമിയര്‍ ലീഗില്‍ നാല് വര്‍ഷത്തിനിടെ മറ്റൊരു താരത്തിനും സാധിക്കാത്ത നേട്ടമാണിത്.
Story first published: Wednesday, November 29, 2017, 12:30 [IST]
Other articles published on Nov 29, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍